കെ.വി.എം
വർണ്ണവിധികൾ
വർണ്ണവിധികൾ എന്നപേരിൽ തിരുവനന്തപുരത്തെ ഹസ്തലിഖിത ഗ്രന്ഥശാല 1954ൽ ഒരു ലഘുഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശൂരനാട്ടു കുഞ്ഞൻപിളള പ്രസാധനംചെയ്‌ത ഈഗ്രന്ഥത്തിലെ അറിവ് ഉഴവൂർ നാരായണൻ നമ്പ്യാർ വക, കുന്നത്തുനാട്, നം. 88, പാലിയം വക() താളിയോലകളിൽ നിന്നും ലഭിച്ചവയാണെന്ന് ശൂരനാട്ടു കുഞ്ഞൻ പിളള ആമുഖത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ താളിയോലകളുടെ കാലത്തെക്കുറിച്ച് ആമുഖത്തിൽ ഒന്നും സൂചിപ്പിക്കുന്നില്ല. മുണ്ടിന് ചായംമുക്ക്, ചുമരിൽ ചിത്രമെഴുത്ത് തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിക്കുന്നതാണീ ലഘുഗ്രന്ഥം....