കെ.വി. ശശീന്ദ്രൻ
ഭൂമി
എല്ലുന്തി, വയറുവീർത്ത് മൂക്കൊലിപ്പിക്കുന്ന പൊക്കിൾ മുഴുവൻ മലിനമായ ഭൂമിയെ ഏതിരുട്ടിലും, ഏതു നിറത്തിലും എത്രയൊളിപ്പിച്ചാലും കാണാം ഞാനിവിടെയാണ്, ഈ ഭൂമിയിലാണ്. എന്നിട്ടും, ചെരിപ്പിട്ട് ഒന്നു തൊട്ടുനോക്കാൻ പോലുമാകാതെ....... Generated from archived content: poem5_sep25_09.html Author: kv_saseendran
കിളി
നടുവൊടിഞ്ഞ് വീട്ടിലെത്തി. കടലുകണ്ട കിളിയെപ്പോൽ പുര നിറഞ്ഞ് വളർന്ന സ്വപ്‌നം കിനാവിൽ ഒരു നട്ടുച്ചയായി മിന്നി. മിഴിയടച്ച് ഒരു മാത്ര, ഒരുമാത്ര മാത്രം നിശ്ശബ്‌ദനായി. പിന്നെ കതകുതുറന്ന് വെളിച്ചം കണ്ടു. കിളി അതാ പറന്നുപോയി. നോക്കി, നോക്കി എന്നെ നോക്കി പറന്നുപോയി. Generated from archived content: poem_april5.html Author: kv_saseendran
നിശാഗന്ധി
നിശാഗന്ധി വിരിഞ്ഞതും മരിച്ചതും നോക്കിക്കണ്ടു അത്ഭുതം ഇക്കാലത്തും നിനക്ക് ചിരിച്ചു വിരിയാനും മരിച്ചു ചിരിക്കാനും കഴിയുന്നല്ലോ. Generated from archived content: poem8_jan18_07.html Author: kv_saseendran