Home Authors Posts by കുഴൂർ വിൽസൺ

കുഴൂർ വിൽസൺ

0 POSTS 0 COMMENTS
ഉറക്കം ഒരു കന്യാസ്‌ത്രീ (1996), ഇ (2003), വിവർത്തനത്തിന്‌ ഒരു വിഫലശ്രമം (2006) എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു. ഇപ്പോൾ ഏഷ്യാനെറ്റ്‌ ദുബായ്‌ ബ്യൂറോയിൽ പ്രവർത്തിക്കുന്നു. ഏഷ്യാനെറ്റ്‌ റേഡിയോയിൽ വാർത്തകൾ അവതരിപ്പിക്കുന്നു. Address: കുഴൂർ പി.ഒ. തൃശ്ശൂർ ജില്ല, Post Code: 680734

www.സൗഗന്ധികം.com

സൗഗന്ധികം സെർച്ച്‌ ചെയ്യുന്നതിനിടയിൽ നാല്‌ വൈറസുകൾ ഭീമന്റെ വഴിമുടക്കി ഗദ കൊണ്ടും കരുത്തുറ്റ മാംസപേശികൾ കൊണ്ടും അവറ്റകളെ തുരത്താനാവാതെ കുഴഞ്ഞു. പല തവണയും സൗഗന്ധികത്തിന്റെ സ്‌പെല്ലിംഗ്‌ തെറ്റി. പൂക്കളായ പൂക്കളെക്കുറിച്ചുളള മുഴുവൻ സൈറ്റുകളിലും ചുറ്റി നടന്ന്‌ കണ്ണുകൾ കഴച്ചു. മുക്കുറ്റി.com, ബോഗൺവില്...

വാമനൻ

ഒരിക്കൽ കുഞ്ഞുണ്ണിമാഷ്‌ ഞങ്ങളുടെ സ്‌കൂളിൽ വന്നു കഥയിൽ കയറി വാമനവേഷമണിഞ്ഞു കുട്ടികളോട്‌ മൂന്നടി ചോദിച്ചു ക്ലാസ്‌മുറിയും, സ്‌റ്റാഫ്‌റൂമും അസംബ്ലിഗ്രൗണ്ടും എല്ലാമെല്ലാം അളന്നെടുത്തോളൂവെന്ന്‌ കുട്ടികൾ ഒന്നാമത്തെ അടിയിൽ കുട്ടികളുടെ ഹൃദയങ്ങൾ രണ്ടാമത്തെ അടിയിൽ കുട്ടികളുടെ തലകൾ മൂന്നാമത്തേതിനെവിടെ വാമനൻ ഒറ്റക്കാലിൽ നില്‌ക്കുകയാണ്‌ മാഷ്‌ പാതാളത്തിലേക്ക്‌ പൊയ്‌ക്കോളൂ കുട്ടികൾ പറഞ്ഞു. Generated from archived content: poem_may7.html Author: kuzhoorwilson

ഒരു കോഴിക്കവിത

അടുക്കളക്കാരീ എത്രനേരമായിങ്ങനെ വെന്തുവോയെന്ന്‌ നുള്ളിനോക്കുന്നു. അപ്പാടെ നീ പുഴുങ്ങിയ ഈ ശരീരത്തിൽ എല്ലാം പാകമായെന്നു തോന്നുന്നു. നീ തിരുമ്മിയിട്ട വേപ്പിലകളെ നല്ല പരിചയം ആ വേപ്പുമരത്തിന്റെ താഴെ ഞാൻ കുറെ നടന്നിട്ടുണ്ട്‌. നിനക്കറിയുമോ..... അല്ലെങ്കിൽ വേണ്ട ബോറടിക്കും. കരളിന്റെ വേവു കൂടിക്കാണും ദശയുടെ ഓരോ അണുവിലും മുളകും മല്ലിയും കുരുമുളകും ശരിക്കും പിടിച്ചിട്ടുണ്ട്‌. നീറുന്നത്‌ അതിനാലല്ല- കരിയുന്നതിനു മുൻപ്‌ പിള്ളാർക്കും കൊടുത്തു അവർ കളഞ്ഞതുപോലും അപ്പാടെ കഴിച്ചു നീ മയങ്ങാതെ തീരില്ല ഈ നീറ്റൽ...

ആത്മാക്കൾ വീണ്ടും മരിക്കുന്ന ഒരിടത്തെ മൊഴിയനക്കങ്ങ...

എനിക്ക്‌ ഞാനെങ്കിലുമുണ്ട്‌ നിനക്കോ നിനക്ക്‌ ഞാനെങ്കിലുമുണ്ട്‌ എനിക്കോ എനിക്ക്‌ നീയെങ്കിലുമുണ്ട്‌... കാതോർത്തു... ഇല്ല. എനിക്ക്‌ എന്റെ നിന്നെ മാത്രം മതി (അതുപോരെന്ന്‌ ഉള്ളിൽ നിന്നെ മാത്രം ഞാൻ കരയുന്നു) നിന്നെ പിരിഞ്ഞു പോയവരുടെ ഓർമ്മയിലെ നീ ചുണ്ടുകളിലെ നീ വരികളിലെ നീ ഓരോയിടങ്ങളിലും മരിച്ച്‌ മരിച്ച്‌ വന്നുചേരുന്നവരുടെ നീ പിന്നെയുമാത്മാവായി... ഇല്ല എനിക്കു നിന്നെ തന്നെ വിശ്വാസമില്ല പിന്നെയല്ലേ എന്നെ ആകെയുള്ള വിഷമം ഇതെഴുതുമ്പോൾ നീ വായിക്കുന്നില്ലല്ലോയെന്നാണു വായിച്ച്‌ ചിരിക്കുകയോ ചിന്തിക്കു...

തീർച്ചയായും വായിക്കുക