Home Authors Posts by കുറ്റിക്കകം മുഹമ്മദ്‌ ജസീൽ

കുറ്റിക്കകം മുഹമ്മദ്‌ ജസീൽ

0 POSTS 0 COMMENTS
വിലാസം കുറ്റിക്കകം തപാൽ, എടക്കാട്‌, കണ്ണൂർ - 670 663.

ദി ബിസിനസ്സ്‌

വിവാഹിതനായി പത്ത്‌ വർഷം കഴിഞ്ഞിട്ടും എനിക്ക്‌ ഒരു കുഞ്ഞിക്കാല്‌ കാണുവാനുളള ഭാഗ്യം സിദ്ധിച്ചില്ല. നാട്ടുകാരുടേയും ബന്ധുജനങ്ങളുടേയും ശക്തമായ നിർബന്ധത്തിനു വഴങ്ങി, വിവാഹത്തിന്റെ പത്താം വാർഷികദിനത്തിൽ ഒരു പതിനായിരം രൂപ ആരാധനാലയം മുഖേന (വർഗ്ഗീയത ഭയന്ന്‌ ക്ഷേത്രമെന്നോ മസ്‌ജിദെന്നോ ചർച്ചെന്നോ പറയുന്നില്ല) നേർച്ചയെന്ന പേരിൽ ദൈവത്തിന്‌ നൽകി ഞാൻ കാത്തിരിപ്പ്‌ തുടങ്ങി. നല്ലൊരു തുകയായിരുന്നതുകൊണ്ടായിരിക്കാം ദൈവം അത്‌ പെട്ടെന്ന്‌ സ്വീകരിച്ചു. ഒരു വർഷത്തിനകംതന്നെ നഗരത്തിലെ ഒരു പ്രധാന ആശുപത്രിയിൽ എന്റെ കുഞ്ഞ്...

ആശുപത്രി ബിൽ

ആശുപത്രി കിടക്കയിൽ അലസമായിക്കിടന്ന്‌ നൊമ്പരപ്പെടുന്നതിനിടയിൽ ചുണ്ടുകളിൽ വശ്യമായ പുഞ്ചിരിയുമേന്തി അവൾ വരും- നേഴ്‌സ്‌ ഊർമ്മിള. ഇരുപത്തി നാലുകാരിയായ അവൾ അതിസുന്ദരിയാണ്‌. ഊർമ്മിള എന്റെ മുന്നിലെത്തേണ്ട താമസം എന്റെ വിരസതയൊക്കെ എങ്ങോ ഓടിമറയും. അവളുടെ വിരൽസ്പർശം എന്നിലുണ്ടാക്കുന്നത്‌ പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതിയാണ്‌. ശുശ്രൂഷകൾക്കുശേഷം രസിപ്പിക്കുന്ന ഒന്നുരണ്ടു തമാശകൾ പറഞ്ഞ്‌ അവൾ എന്റെ കൺമുന്നിൽ നിന്നും മറയും. മൂന്നു ദിവസത്തെ ആശുപത്രി ജീവിതം. ഡോക്‌ടറുടെ സമ്മതപ്രകാരം വീട്ടിലേക്ക്‌ മടങ്ങാനൊരുങ്ങു...

തീർച്ചയായും വായിക്കുക