കുര്യൻ പതിക്കാട്ടിൽ
പ്രണയക്ഷേത്രം
നിന്നെ തിരഞ്ഞു ഞാൻ തിരുനടയിൽ നിറദീപനാളമായ് നീ തിളങ്ങി ആരോരുമറിയാതെന്നാത്മാവിനുളളിൽ നീ ആരോഹണങ്ങൾ മുഴങ്ങി. ഏഴരപ്പൊന്നാന കാണിക്ക നൽകുവാൻ ഏഴുജന്മം ഞാൻ തപസ്സിരുന്നു. പാൽനിലാത്തിങ്കളായ് നീ പൊഴിഞ്ഞു പാതിരാപ്പൂവിലെൻ പാട്ടുണർന്നു ആരതീനാളമായ് നീ വിടർന്നു ആലിലത്താളമായ് ഞാൻ തുടിച്ചു ഏതോ മണിത്തേരിൽ നീയിറങ്ങി ഏതോ മുറിപ്പാട്ടായ് ഞാനടങ്ങി ഒരു ശിലാശില്‌പമായ് നീയണിഞ്ഞു ഒരു തൂക്കുനാളമായ് ഞാൻ മുനിഞ്ഞു പാലയ്‌ക്കാമോതിരം ചാർത്തിനിന്നെ പാണന്റെ വീണയായ് ഞാൻ ചിലമ്പി. Generat...