കുന്നത്ത് പത്മനാഭൻ
വേർപാട്
ഇന്നു ഞാനേകനാണ് വിജനമാമീ ഏകാന്തത തീരത്ത് വിധിയെ ഓർത്ത് വിലപിക്കുന്നവൻ സ്വന്തമാക്കാൻ കൊതിച്ചതെല്ലാം സ്വപ്നമായി തീർന്നിടുമ്പോൾ നിമിഷാർദ്രങ്ങളിൽ ഞാൻ മയങ്ങുന്നു വേർപാടിന്റെ വേദനയോർത്ത് എത്തിപ്പിടിച്ചിടാമെന്ന് തോന്നി അതിലെന്നും തോൽവി മാത്രമായി ജീവിതമിന്നു വെറും ഭ്രമം മാത്രം ജീവനതിലൊരിറ്റു കണ്ണീർ മാത്രം സ്വന്തമായി ഭൂവിലൊന്നുമില്ല മിഥ്യയാം ദേഹമല്ലാതിനി സ്നേഹത്തിനർത്ഥം ഭ്രമിച്ചു പോയി അടിവേരറ്റതിന്നു നിലം പരിശായ് പ്രകൃതി തൻ ക്രൂരമാം കരങ്ങളാലേ ജൻമങ്ങളെല്ലാം വെറും പ്രതീക്ഷയായി കഥയായ് മാറുന്നു ജീവിതങ...
അവകാശി
ഇതു നിന്റെ മണ്ണ് നീയന്നരിഞ്ഞിട്ട ശിരസ്സുകൾ ചിരിക്കുന്നു കരയാൻ മറന്നതിനാലല്ല. നിനക്കു മുൻപേ വന്നവനും പറഞ്ഞിരുന്നു വാമൊഴി ഇതെന്റെ മണ്ണ് ഇന്നവനെവിടെ? കാലത്തിന്റെ കളിയരങ്ങിൽ അന്തകന്റെ കരസ്പർശമേറ്റ് ചിറകൊടിഞ്ഞ കിളിയായി- ഈ മണ്ണിലമർന്നു നീ ചിരിക്കുകയോ... എന്തിന് ഈ മണ്ണ് നേടിയതിനാലോ നാളെ നിന്നെ പിരിയാനും സർപ്പശാപം പോലെയെത്തും നിന്റെ പിൻഗാമികൾ ജാഗരൂകനാവുകനീ കയ്യിലൊതുങ്ങുന്നതെല്ലാം ആറടി മണ്ണിലടക്കുക. പക്ഷെ നിനക്കൊരിടം... എന്തിന് എരിഞ്ഞു തീർന്ന നിന്റെയസ്തിക്ക് ഈ ഭാരതപ്പുഴ തന്നെയധികം തുടരുക നിന്റെ താ...