കുഞ്ഞൂസ്
പോക്കുവെയിലിലെ പൊന്ന്
മേപ്പിള്‍ ഇലകള്‍ വീണുകിടക്കുന്ന പടവുകളിലൂടെ താഴേക്കിറങ്ങി അരുവിക്കരയിലെത്തുമ്പോള്‍ കണ്ണീര് മൂടി കാഴ്ചകള്‍ അവ്യക്തമായിരുന്നു. ഇത് ആനന്ദക്കണ്ണീരാണ്.... ഒഴുകട്ടെ.... ഇത്രയുംനാള്‍ അടക്കിവച്ചതെല്ലാം കൂടെ ഒഴുകിത്തീരട്ടെ..... സഹനത്തിനും പോരാട്ടത്തിനുമൊക്കെ പ്രതിഫലം കിട്ടിയ ദിവസമാണിന്ന്, തന്റെ മകന് വിഷ്ണുവിനു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജൂനിയര്‍ എഞ്ചിനീയര്‍ ആയി ജോലി കിട്ടിയ ദിവസം! മോനെ കെട്ടിപ്പിടിച്ചു മുത്തം കൊടുക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു ഒഴുകുകയായിരുന്നു... പുഴക്കരയിലെ സിമെന്റ...
ആത്മാവിന്റെ സാഫല്യം
"റീത്താ, ദാ നോക്കു, നമ്മുടെ അന്നമോള് "വില്യംസിന്റെ ശബ്ദം അങ്ങു ദൂരെയേതോ ഗുഹാമുഖത്ത് നിന്നും കേള്‍ക്കുന്നപോലെ... കണ്ണുകള്‍ ആയാസപ്പെട്ടു തുറക്കാന്‍ ശ്രമിച്ചു. "മമ്മീ, നമ്മുടെ അന്നമോള്, സാറ ആന്റിയെപ്പോലെയാല്ലേ ?" അജിമോന്റെ സന്തോഷം തുളുമ്പുന്ന സ്വരം പൂര്‍ണ്ണമായും തന്നെ ബോധമണ്ഡലത്തിലേക്കു കൊണ്ടു വന്നു. കണ്ടു അന്നമോളെ.... ഫ്ലാനലില്‍ പൊതിഞ്ഞു ഒരു കുഞ്ഞുവാവ വില്യംസിന്റെ കൈയില്‍ ….!! "മാലാഖയെപ്പോലെ സുന്ദരിയാല്ലേ പപ്പാ?" അജിമോന് അവളെ തൊട്ടു തലോടികൊണ്ടു, വില്യംസിന്റെ അടുത്തു തന്നെയുണ്ട്. വില്യംസ് അവളെ...