Home Authors Posts by കുഞ്ഞുണ്ണി

കുഞ്ഞുണ്ണി

4 POSTS 0 COMMENTS

കുഞ്ഞുണ്ണിക്കവിതകൾ

പെയ്യട്ടെ തുളളിപ്പാഞ്ഞു വരുന്ന മഴ തുളളിക്കൊരു കുടമെന്ന മഴ കൊളളാമിമ്മഴ കൊളളരുതീമഴ കൊളളാം കൊളളാം പെയ്യട്ടെ! പാമ്പോ ചേമ്പോ ചുണ്ണാമ്പോ? വാലു വരച്ചൂ മേലോട്ട്‌ നാവു വളച്ചു താഴോട്ട്‌ മൂക്കൊരിത്തിരി കുറ്റിച്ചെവിയും നായുടെ ചിത്രം നന്നായി! മനസ്സിലങ്ങനെ വരച്ച ചിത്രം സ്ലേറ്റിലേക്കു പകർന്നപ്പോൾ ആയതു നായോ നരിയോ കരിയോ പാമ്പോ ചേമ്പോ ചുണ്ണാമ്പോ? Generated from archived content: nurserypattu_mar31_06.html Author: kunjunni

എന്റെ ചിത്രം വര

വാലു വരച്ചു മേലോട്ട്‌ നാവ വരച്ചു താഴോട്ട്‌ മൂക്കൊരിത്തിരി, കുറ്റിച്ചെവിയും നായുടെ ചിത്രം നന്നായി മനസ്സിലിങ്ങനെ വരച്ച ചിത്രം സ്ലേറ്റിലേയ്‌ക്ക്‌ പകർന്നപ്പോൾ ആയതു നായോ നരിയോ കരിയോ പാമ്പോ ചേമ്പോ ചുണ്ണാമ്പോ! Generated from archived content: kutti_nadan_feb24_07.html Author: kunjunni

അമ്മ

മക്കളെത്തന്നിൽ നിന്നു പെറ്റു മാറ്റുവോളമ്മ. Generated from archived content: poem1_feb10_06.html Author: kunjunni

കുഞ്ഞുണ്ണിക്കവിതകൾ

    കുഞ്ഞുണ്ണിക്കവിതകൾ   സംസ്‌കാരം ചാലിയാറയ്യയ്യോ ചാവാറായി മാവൂരിനും മാവു വെട്ടാറായി. പൊരുൾ പൊരുളാളുമുളളത്തിൽ ഇരുളാളുകില്ല.   കവിത അകത്തുളളതു പുറത്താകും പുറത്തുളളത്‌ അകത്താകും. അകത്തും പുറത്തുമില്ലാത്തതു കവിതയിലാകും.   സമാധാനം പതിനെട്ടടവിനും മേലെയല്ലോ പടയേ വേണ്ടെന്നോരടവെടുക്കൽ.   ഇന്ന്‌ ഇന്നലെയും നാളെയുമെല്ലാം ഇന്നാണിന്നാണിന്നാണേ... ഇന്നു നന്നാക്കിയാ- ലെന്നും നന്നായി ഇന്നു വളർച്ചയ്‌ക്കെന്നും വളർച്ച...

തീർച്ചയായും വായിക്കുക