Home Authors Posts by കുഞ്ഞിക്കണ്ണൻ വാണിമേൽ

കുഞ്ഞിക്കണ്ണൻ വാണിമേൽ

0 POSTS 0 COMMENTS

ടി.കെ.സന്തോഷ്‌കുമാർ രചിച്ച നവകഥാകൃത്തുകൾ -പഠനവും പ...

മലയാള ചെറുകഥയുടെ സമകാലികഭൂമിക പ്രതിഫലിപ്പിക്കുന്ന കൃതി. സുവ്യക്തമായ പ്രവണതകളോടും സങ്കേതങ്ങളോടും കലഹിക്കുന്ന 9 കഥാകൃത്തുക്കളുടെ ഓരോ രചനയും പഠനവുമുണ്ട്‌. കെ.എ.സെബാസ്‌റ്റ്യൻ, സുഭാഷ്‌ചന്ദ്രൻ, പ്രിയ എ.എസ്‌., ബി.മുരളി, ഗിതാ ഹിരണ്യൻ, സന്തോഷ്‌ ഏച്ചിക്കാനം, സിതാര എസ്‌., ഇ.സന്തോഷ്‌ കുമാർ, എൻ.പ്രദീപ്‌കുമാർ എന്നിവർ ആധുനിക ജീവിതാവസ്ഥകളിൽ ഇടപെടുന്നതിന്റെ തീക്ഷ്‌ണതയും എഴുത്തുകാരുടെ ഭാവന കൂസലില്ലാതെ കടന്നുപോകുന്നതിന്റെ അടയാളവും വായനയിൽ ചേർത്തുനിർത്തുന്ന പുസ്‌തകം. പ്രസാഃ റെയിൻബോ, വിലഃ 80 രൂ. ...

കെ.ജി.രഘുനാഥ്‌ രചിച്ച മീശ തിന്നുന്ന കുതിര

ഭാവനയിൽ അഭിരമിക്കുകയും ജീവിതത്തെപ്പറ്റി ഉത്‌കണ്‌ഠപ്പെടുകയും ചെയ്യുന്ന ലഘുനാടകങ്ങൾ. കുഞ്ഞുമനസ്സുകളിൽ നന്മയും സമാധാനത്തിന്റെ സന്ദേശവും ചേർത്തുവയ്‌ക്കുന്നവയാണ്‌ രഘുനാഥിന്റെ കൊച്ചുനാടകങ്ങൾ. സ്‌കൂൾ യുവജനോത്സവവേദിക്ക്‌ ഇണങ്ങുന്ന രംഗപാഠമാണ്‌ ഓരോന്നും. നാടകത്തിലൂടെ ജീവിതം നിരീക്ഷിക്കുന്ന പുസ്‌തകമാണിത്‌. പ്രസാഃ പൂർണ്ണ. വില ഃ 40 രൂ. Generated from archived content: bookreview3_mar29_06.html Author: kunjikkannan_vanimel

കുഞ്ഞുണ്ണി രചിച്ച കദളിപ്പഴം

കുഞ്ഞുങ്ങളുടെ മനസ്സറിയുന്ന കവിയുടെ രചന. ചൊല്ലി രസിക്കാനും അറിവ്‌ നിറയാനും സഹായിക്കുന്ന കുട്ടിക്കവിതകളാണ്‌ ‘കദളിപ്പഴ’ത്തിൽ കുഞ്ഞുണ്ണിമാഷ്‌ ചേർത്തുവച്ചത്‌. അവ മാധുര്യമാർന്ന വായനാനുഭവം പകരും. കുട്ടികൾക്കും മുതിർന്നവർക്കും ഹൃദ്യമാവും ഈ കാവ്യകൃതി. Generated from archived content: bookreview1_feb10_06.html Author: kunjikkannan_vanimel

ടി.കെ.സന്തോഷ്‌കുമാർ രചിച്ച നവകഥാകൃത്തുകൾ -പഠനവും പ...

മലയാള ചെറുകഥയുടെ സമകാലികഭൂമിക പ്രതിഫലിപ്പിക്കുന്ന കൃതി. സുവ്യക്തമായ പ്രവണതകളോടും സങ്കേതങ്ങളോടും കലഹിക്കുന്ന 9 കഥാകൃത്തുക്കളുടെ ഓരോ രചനയും പഠനവുമുണ്ട്‌. കെ.എ.സെബാസ്‌റ്റ്യൻ, സുഭാഷ്‌ചന്ദ്രൻ, പ്രിയ എ.എസ്‌., ബി.മുരളി, ഗിതാ ഹിരണ്യൻ, സന്തോഷ്‌ ഏച്ചിക്കാനം, സിതാര എസ്‌., ഇ.സന്തോഷ്‌ കുമാർ, എൻ.പ്രദീപ്‌കുമാർ എന്നിവർ ആധുനിക ജീവിതാവസ്ഥകളിൽ ഇടപെടുന്നതിന്റെ തീക്ഷ്‌ണതയും എഴുത്തുകാരുടെ ഭാവന കൂസലില്ലാതെ കടന്നുപോകുന്നതിന്റെ അടയാളവും വായനയിൽ ചേർത്തുനിർത്തുന്ന പുസ്‌തകം. പ്രസാഃ റെയിൻബോ, വിലഃ 80 രൂ. ...

ചെന്താപ്പൂര്‌ രചിച്ച ‘പ്രണയകാലത്തിന്റെ ഓർമ്മയ്‌ക്ക...

അജ്ഞാത വഴികളിലൂടെ അറിയാത്ത നിറം, ഭാഷതേടി അലയുന്ന മനസുകൾ പൂതലിച്ചു പോകുന്ന വികാരങ്ങളുടെ ദൈന്യമുഖങ്ങൾ. അതിൽ രഘുനാഥനും ഉൾപ്പെടുന്നു. പ്രണയത്തിന്റെ തീർത്ഥാടനമെന്ന്‌ ഈ യാത്രയെ പേരിട്ടുവിളിക്കാമോ? ചെന്താപ്പൂരിന്റെ നോവലിൽ ആവിഷ്‌കരിക്കുന്നതും മറ്റൊന്നല്ല. Generated from archived content: book5_jan19_07.html Author: kunjikkannan_vanimel

വിശ്വമംഗലം സുന്ദരേശൻ രചിച്ച നൂറ്റാണ്ടു വരുന്ന വഴി

കാലത്തെ, മനുഷ്യനെ ചൂഴ്‌ന്നു നില്‌ക്കുന്ന രോഗാവസ്ഥകളെ, മൂല്യശോഷണത്തെ പരിശോധിക്കുകയാണ്‌ വിശ്വമംഗലം സുന്ദരേശന്റെ ‘നൂറ്റാണ്ടു വരുന്ന വഴി’ എന്ന കാവ്യസമാഹാരം. കാലവും ലോകവും മനുഷ്യാവസ്ഥയ്‌ക്കു മുന്നിൽ നിന്ദ്യവും ഹീനവും പരിഹാസ്യവുമായ ദുരന്തങ്ങളും ദുരവസ്ഥകളും സൃഷ്‌ടിച്ചെടുക്കുന്നത്‌ ഉളളുനീറ്റുന്ന വ്യസനത്തോടെ ഈ കവി കണ്ടെടുക്കുന്നു. ചുറ്റിലും ഇരുട്ടു നിറയുമ്പോഴും വെളിച്ചത്തിന്റെ കണിക വിരിയുമെന്ന്‌ കവിതപോലെ കവി മനസ്സും പ്രതീക്ഷിക്കുന്നു. വായനയിൽ അല്‌പം കയ്‌പും മധുരവും പകരുന്ന കൃതി. വിതഃ നാഷണൽ ബുക്‌ സ്‌റ...

എ. അയ്യപ്പൻ രചിച്ച മുളന്തിന്‌ രാജയക്ഷ്‌മാവ്‌

കവിതയുടെ ഉൽസവകാലത്തും എളുപ്പത്തിൽ വഴങ്ങിക്കൊടുക്കാത്ത കവിയാണ്‌ എ. അയ്യപ്പൻ. വ്യവസ്ഥാപിത തത്ത്വങ്ങളുടെ കാഴ്‌ചയ്‌ക്കും വിലയിരുത്തലിനും പിടിച്ചടക്കാനാവാത്ത, തീവ്രവാദങ്ങളുടെ കാണാക്കയം തീർക്കുന്ന അയ്യപ്പന്റെ ‘മുളന്തണ്ടിന്‌ രാജയക്ഷ്‌മാവ്‌’ സ്‌നേഹാതുരതയുടെ കലഹമാണ്‌. ഏകാകിയുടെ യാനരേഖയുമാണിത്‌. എഴുത്തിന്റെ ചൂരും നീരും പതിഞ്ഞു നില്‌ക്കുന്ന കൃതി. Generated from archived content: book1_sept7_06.html Author: kunjikkannan_vanimel

എ. അയ്യപ്പൻ രചിച്ച മുളന്തിന്‌ രാജയക്ഷ്‌മാവ്‌

കവിതയുടെ ഉൽസവകാലത്തും എളുപ്പത്തിൽ വഴങ്ങിക്കൊടുക്കാത്ത കവിയാണ്‌ എ. അയ്യപ്പൻ. വ്യവസ്ഥാപിത തത്ത്വങ്ങളുടെ കാഴ്‌ചയ്‌ക്കും വിലയിരുത്തലിനും പിടിച്ചടക്കാനാവാത്ത, തീവ്രവാദങ്ങളുടെ കാണാക്കയം തീർക്കുന്ന അയ്യപ്പന്റെ ‘മുളന്തണ്ടിന്‌ രാജയക്ഷ്‌മാവ്‌’ സ്‌നേഹാതുരതയുടെ കലഹമാണ്‌. ഏകാകിയുടെ യാനരേഖയുമാണിത്‌. എഴുത്തിന്റെ ചൂരും നീരും പതിഞ്ഞു നില്‌ക്കുന്ന കൃതി. പ്രസാഃ ഡി.സി വിലഃ 30 രൂ Generated from archived content: book1_sept07_06.html Author: kunjikkannan_vanimel

ചേപ്പാട്‌ സോമനാഥൻ രചിച്ച കാലം സാക്ഷി

വാക്ക്‌ കാഴ്‌ചയാണെന്നും അക്ഷരം അഭയമാണെന്നും തിരിച്ചറിഞ്ഞ മനസ്സിന്റെ എഴുത്താണ്‌ ‘കാലം സാക്ഷി’. സമൂഹത്തിന്റെ രൂപപരിണാമങ്ങളിലേയ്‌ക്കും കാലഘട്ടത്തിന്റെ പാരുഷ്യത്തിലേയ്‌ക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന കവിതകളുടെ ചെപ്പാണിത്‌. പ്രവാസജീവിതത്തിന്റെ ഗൃഹാതുരത്വത്തിലേക്കുളള അരുമയാർന്ന നോട്ടം ഇതിലുണ്ട്‌. മനുഷ്യന്റെ അനന്തമായ കുതിപ്പിന്റെയും കൊതിയുടെയും സഹനത്തിന്റെയും രുചിഭേദം വിതാനിക്കുന്ന രചനകളാണ്‌ ‘കാലം സാക്ഷി’യിൽ. ഉൾക്കാഴ്‌ചയുടെ ഭിന്നമായ അർത്ഥവും സൗന്ദര്യവും ഈ കൃതി പ്രദാനം ചെയ്യുന്നു. പ്രസാഃ പാമ്പുങ്ങ...

തീർച്ചയായും വായിക്കുക