കുമാരപുരം
കാലം
ധർമ്മാധർമ്മ വിചിന്തനത്തിൽ കർമ്മംകൊണ്ടു കലികാലം നന്മയതൊന്നേ കട്ടായം നിർമ്മല ജീവിതപര്യായം Generated from archived content: poem9_june_05.html Author: kumarapuram
ആഷാഢം
ചെറുപുഞ്ചിരി പായിച്ചു ചെറ്റടുത്തങ്ങെത്തിടുമ്പോൾ വെണ്ണകട്ടോരുണ്ണിയെപ്പോൽ പതുങ്ങുവതെന്തിനാമോ? ചിരകാലബന്ധമന്യേ പിറകോട്ടുപോവാതെന്തേ പ്രതികൂലമനോഭാവ പ്രകർഷമതെന്തിനാവോ? മിഴിമങ്ങും മുഖംപേറി കഴിവതെന്തശക്തരായ് ചിരിയുളളിൽത്തിളങ്ങുന്നോ ചിതമല്ലാവികാരമേ പുകമറമാറിവെളളി വെളിച്ചത്തിൽ തുരുത്തെത്തി ഇനിമിണ്ടാതിരുന്നോണം ഇടയ്‌ക്കോതി മനസ്സാക്ഷി കർക്കടകം വന്നതേയുളളിൽ കുരിശേന്തും മഹത്വമായ് കഥയൊക്കെപ്പെരുവഴിയിൽ കദനത്താലിടറുന്നോ? Generated from archived content: poem10_jan01_07.html Au...