കുമാരൻ വയലേരി
കുറിച്യരുടെ പാട്ടുകളിലെ മിത്തുകൾ
കേരളത്തിലെ ആദിവാസി വിഭാഗങ്ങളിലൊന്നാണ് കുറിച്യർ. കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലെ വനപ്രദേശങ്ങളിലും മറ്റുമായി അവർ അധിവസിക്കുന്നു. കണ്ണവം കുറിച്യരെന്നും വയനാടൻ കുറിച്യരെന്നുമുളള രണ്ടു വിഭാഗങ്ങളുണ്ട്. രണ്ടിടങ്ങളിലെയും കുറിച്യരുടെ സാമൂഹിക-ഭൗതിക സംസ്കാരങ്ങളിലും പ്രകടമായ വ്യത്യാസങ്ങൾ കാണാം. കണ്ണവം കുറിച്യരിൽ നിന്നും വയനാടൻ കുറിച്യരിൽനിന്നുമായി ശേഖരിച്ച കഥാഗാനങ്ങളും ലഘുഗാനങ്ങളുമാണ് ഈ പഠനത്തിനാധാരം. കുറിച്യരുടെ കഥാഗാനങ്ങളിൽ കുംഭപാട്ട്, മരമായപ്പാട്ട് എന്നീ അനുഷ്ഠാനഗാനങ്ങളൊഴികെ മറ്റുള...