കുളക്കട പ്രസന്നകുമാർ
ഓണമൊഴി
പൂർവ്വികരായ കുരങ്ങുകളെ മൃഗശാലയിലടച്ച മനുഷ്യൻ വൃദ്ധരെ മറ്റൊരു വാർദ്ധക്യകാല വിശ്രമകേന്ദ്രത്തിലാക്കി. മീശ കറുപ്പിച്ചും ചുളുവുകളിൽ ക്രീ പുരട്ടിയും വാർദ്ധക്യത്തെയകറ്റുവാൻ പാടുപെടുന്നവരുടെ ഇടയിൽ വളരുന്ന കുട്ടികൾക്ക് വൃദ്ധരെ അറിയുവാനും വരും കാലത്ത് തങ്ങളും വൃദ്ധരാവുമെന്ന് മനസ്സിലാക്കാനും ഈ ഓണക്കാലത്ത് കുട്ടികളെ കാഴ്‌ചബംഗ്ലാവിൽ കൊണ്ടുപോകുന്ന കൂട്ടത്തിൽ വാർദ്ധക്യകാല വിശ്രമകേന്ദ്രത്തിലും കൊണ്ടുപോകുന്നത് നല്ലതല്ലെ? സമൂഹത്തിന് വേണ്ടി ഉത്തരം കണ്ടെത്തുക. Generated...
കോമഡിയുടെ സ്വന്തം നാട്ടിലെ കോമാളിപ്പട
ഐതീഹ്യപ്രകാരം പരശുരാമൻ മഴുവെറിഞ്ഞ് വീണ്ടെടുത്ത കേരളം 1956 നവംബർ ഒന്നിന് കേരളസംസ്ഥാനമായി രൂപം കൊണ്ടുവെന്ന് പറയുമ്പോൾ രണ്ടാമത്തെ പരശുരാമൻ ആര്? ഐതീഹ്യമായാലും ചരിത്രമായാലും എല്ലാത്തിലുമൊരു കോമഡി ടച്ചുണ്ട്. അതുകൊണ്ടാവാം കേരളീയർ മറ്റാരെക്കാളും കോമഡി ഇഷ്ടപ്പെടുന്നത്. പരശുരാമൻ മഴുവെറിഞ്ഞപ്പോൾ പൊങ്ങിവന്ന സംസ്ഥാനമായതിന്റെ മറ്റൊരു ലക്ഷണമാണ് കേരളീയർ പൊതുവെ പൊങ്ങച്ചക്കാരാണെന്നുള്ളത്. ചാക്യാർകൂത്തിൽ തുടങ്ങിയ തമാശ പാഠകത്തിൽ കത്തിക്കയറി കേരളീയർക്കു മുന്നിൽ മിമിക്രിയായി എത്തി നിൽക്കുന്നു. കൊച്ചുകൊച്ചു ന...
ഹൃദയങ്ങളിൽ സ്‌നേഹാമൃതം നിറയണം
ഭാര്യാഭർത്തൃബന്ധത്തിൽ ചെറിയ ചെറിയ പ്രശ്‌നങ്ങളുണ്ടായാൽ കൊഴുപ്പിക്കുവാൻ ശ്രമിക്കുന്നവരാണ് യഥാർത്ഥവില്ലൻ. മറ്റുളളവരുടെ ജീവിതത്തിൽ രസക്കേടുണ്ടാക്കി അവർ രസിക്കുന്നു. ഭാര്യ-ഭർത്താവ് ബന്ധം വേർപ്പെടുന്നതിനുവേണ്ടി രണ്ടുഭാഗത്തുനിന്നും ഛിന്നം വിളിച്ചവരെയും പിന്നീട് കാണാറില്ല. ഇവിടെ നഷ്‌ടം സംഭവിക്കുന്നത് മക്കൾക്കാണ്. അവർ പിൽക്കാലത്ത് ഏത് മാനസികാവസ്ഥയിൽ വളരുമെന്ന് മാതാപിതാക്കളോ നിസ്സാരപ്രശ്‌നങ്ങൾക്ക് യുദ്ധാന്തരീക്ഷമൊരുക്കിയവരോ ചിന്തിക്കുന്നില്ല. ഈ കുട്ടികൾ എന്തിനെയും നിഷേധിക്കുകയും മദ്യ-മയക്കുമരുന്ന...