Home Authors Posts by കുക്കു കൃഷ്‌ണൻ

കുക്കു കൃഷ്‌ണൻ

10 POSTS 0 COMMENTS
പന്തല്ലൂർ വീട്‌, ചൊവ്വന്നൂർ തപാൽ, കുന്നംകുളം വഴി, തൃശൂർ ജില്ല, പിൻ - 680503.

മുള്ളിലപ്പൂക്കള്‍ ചിലപ്പോഴൊക്കെ കരയിക്കാറുമുണ്ട്

ഉള്ളിന്റെയുള്ളില്‍ പ്രിയപ്പെട്ട ആരെയെക്കയോ തിരയുകയും ഒടുവില്‍ കണ്ടു പിടിക്കുകയും പഴയ സ്നേഹം ഓര്‍മ്മിക്കുകയും പിന്നീട് അതെല്ലാം കണ്ണില്‍ നിറച്ച് ചിരിക്കുകയും കരയുകയും വിസ്മയപ്പെടുകയുമൊക്കെ ചെയ്യുന്ന മുഹൂര്‍ത്ത‍ങ്ങള്‍ മനസിനു നല്കുന്ന സുഖവും സന്തോഷവും എന്തുമാത്രം വലിയതാണ്. അത്തരത്തിലൊരു സന്തോഷത്തിന്റെ മൂഡിലാകാന്‍ പോവുകയാണല്ലോ താനും ഭാമയും വീണ ചിന്തിച്ചു. സത്യത്തില്‍ ഒരു ചായക്കപ്പിലെ ഇളം ചൂടില്‍ ഒതുങ്ങിയ സൗഹൃദം പിന്നീട് ഐസ്ക്രീമിലേക്കും പിസയിലേക്കും ബീച്ചിലേക്കുമൊക്കെ വൃഥാ വ്യതി ചലിച്ചപ്പോള്‍ ഒരു...

മഴയുടെ പല മുഖങ്ങളില്‍ അയാള്‍…

  മുന്നിലേക്ക് ഓടിയെത്തി വായ്തോരാതെ... എന്തെല്ലാമോ.. കലമ്പി.. മറയുന്ന ഒരു സ്ഥിരം പരിചയക്കാരിയെപ്പോലെയാണ് പലപ്പോഴും അയാള്‍ക്ക് മഴ.!! ബാല്യത്തിലെ .. മഴ...ഒരു ...കൗമാരക്കാലം വരെ.. അയാള്‍ക്കു.. വെച്ചു.. നീട്ടിയത്.. കണ്ണീരുപ്പുകലര്‍ന്ന... സങ്കടമായിരുന്നു.? ഒപ്പം ... അകമ്പടി സേവിച്ചുകൊണ്ട് വിശപ്പും കടുത്ത ദാരിദ്ര്യവും....! പിന്നീടതിന് ഒരറുതി വന്നത് യൗവ്വനാരംഭത്തിലെ പുതു ദിനങ്ങളോടുകൂടിയായിരുന്നു. ദാരിദ്ര്യത്തിലും കഷ്ടപ്പെട്ടു. പഠിച്ചത് എന്തുക്കൊണ്ടും നന്നായിപ്പോയെന്ന് ചിന്തിച്ചുപോയ നി...

മരവും തണലും മഴയും കുളിരും

വിടര്‍ന്ന കൊലച്ചിരിയോടെ.... തലക്കുമുകളില്‍കടുത്ത വേനല്‍ കനല്‍ മാരി ചൊരിയുമ്പോള്‍‘ ചൂട് സഹിക്കവയ്യാതെ’ പെരുവഴിയിലൊരാള്‍തളര്‍ച്ചയോടെ - മരമന്വേഷിക്കുന്നു.?!തണലിനായി തഴുകുന്നൊരു കാറ്റിനായി! കാലം ശാസിക്കുന്നു! മരം മുറിച്ചു മാറുന്നവരെ പിടിച്ചു കെട്ടി -ശിക്ഷിക്കണം !നാട്ടില്‍ പുതുമരങ്ങള്‍ സൃഷിച്ചെടുക്കണം! വഴിയരികിലെ കുരുന്നു പൂക്കളും...... കിളിക്കൂട്ടങ്ങളുംകുളിര്‍ നീട്ടുന്നൊരു കരം തേടുന്നു!കുടിനീരിനായി... കുറെ... നല്ല... സ്വപ്നങ്ങള്‍ക്കായി! കാടും.. മേടും.. മണ്ണും... മരവും ...പ്രകൃതിയും... തോടും-പാടവും....

നിലാവിനോട് ഒത്തിരി ചോദ്യങ്ങള്‍!

കുറുമൊഴിക്കാറ്റിന്റെ കാതില്‍ കവിള്‍ ചേര്‍ത്തു-കളിവാക്കുചൊല്ലിത്തിമിര്‍ത്ത'ലാവേ....നിന്നോടെനിക്കിന്നു ചൊല്ലുവാനുണ്ടേറേ.കേള്‍ക്കുവാനുണ്ടോ.. നിനക്കു നേരം?ഉണ്ടെന്ന വിശ്വാസം നെഞ്ചില്‍ നിറച്ചു ഞാന്‍ഒന്നൊന്നായ് ചൊല്ലിത്തിരക്കിടട്ടെമടിയാതെ ..പറയുക... പൗര്‍ണ്ണമിത്തിങ്കളേ...ചൂളിച്ചുരുങ്ങി നീ... നിന്നിടാതെ..ആദ്യത്തെ ചോദ്യമായ് ആഞ്ഞിലിക്കൊമ്പിലെവെള്ളരിപ്രാവ് കരഞ്ഞതെന്തേ....? ‘ പ്രിയതമനെത്താഞ്ഞോ? കുഞ്ഞിന് വയ്യാഞ്ഞോഅത്താഴമുണ്ണാനരിയില്ലാഞ്ഞോ'...?നന്മ നറും പാലായ് .. നാവേറ് പാടിയപുള്ളുവത്തിപ്പെണ്ണ് ചൊന്നതെന്തേ.....

ജന്മങ്ങൾ

മറപ്പുരക്കു പിന്നിലിരുന്നു മയങ്ങുന്ന കുട്ടികളുടെ ഓർമ്മകളിൽ ഉറുഞ്ചിപ്പഴം- പോലെ വഴുതിപ്പോയത്‌ - അമ്മ! രാത്രിയിൽ പാൻപരാഗ്‌ നുണഞ്ഞ്‌- ആടിയാടി കുഴഞ്ഞ ഭ്രാന്തൻ ജൽപ്പനങ്ങളുമായി- അന്തിച്ചോറിലേക്ക്‌ ഒഴുകുന്ന മദ്യകുപ്പി - അച്‌ഛൻ! മഴ നനഞ്ഞ്‌, പാതി നഗ്‌നനായി- കറുത്ത പുകത്തുപ്പി, നഗരമദ്ധ്യത്തിലെ മയക്കം വിടാത്ത തുറിച്ച നോട്ടം- ഏട്ടൻ! ദൂരെ, കറുത്ത തെരുവിൽ ചതഞ്ഞരഞ്ഞ ആത്മാവുമായി, നനഞ്ഞു കയറിയ ഉടുപ്പിൽ പിഴച്ചുപോയത്‌ - ചേച്ചി! അങ്ങകലെ ദുഷ്‌ടദൃഷ്‌ടികൾ എറിയുന്ന- കപടനോട്ടങ്ങളും, കോളക്കുപ്പികളും പതിവായ്‌ ക...

പ്രണയ വഴികളിൽ… നീ… മഴയായ്‌… ഞാൻ&...

അറിയുന്നു ഞാൻ... മഴയായ്‌.... നിൻ പ്രണയ- സാന്നിദ്ധ്യവുമിളം കുളിരായ്‌... നീ പെയ്തൊരിഷ്ടവും- മധുരോർമ്മകളും, നോവാത്ത നനുത്തു തണുത്ത- നിൻ മൃദു സ്പർശങ്ങളുമാലിംഗനങ്ങളും- ഒരു മഴക്കുടക്കീഴിൽ ഒതുങ്ങിപ്പോയ നിൻ കുഞ്ഞു കുസൃതികളും... കുറുമൊഴിച്ചിന്തുകളും മിഴി നിറച്ചു ഞാനെന്നും കാണുമീ... മഴമുഖബിംബവും നക്ഷത്രക്കണ്ണുകളും, കുറുമ്പുനോട്ടവും- ചൊടിച്ച പ്രകൃതവും, മഞ്ഞവളക്കിലുക്കവും- മഞ്ചാടിച്ചോപ്പു ചൊടികളും, ചിരിയും ചിന്തൂരകവിളിണത്തുടിപ്പും പോയ ജന്മം- തിരിച്ചു വിളിച്ചു നൽകിയ പുണ്യമായ്‌- ഞാൻ മനസ്സുരുക്കിക്കരുതവേ... ...

മെറ്റിൽഡ – ചില സ്വപ്‌നദൃശ്യങ്ങൾ!

കടൽ പഴയ പടി ശാന്തമായപ്പോൾ ഗുഹാമുഖത്തെ ഉഷ്‌ണക്കാറ്റിൽ പിടച്ചു വീണ പഴയ മാമൂലുകളുടെ ഓർമ്മക്കുമുകളിൽ തുപ്പൽ നനഞ്ഞ ചിറി തുടച്ച്‌ അധികാരങ്ങളുടെ അടിയൊഴുക്കിലെ കുതന്ത്രങ്ങളിൽ തലയിട്ടുരുട്ടി ആയുസ്സിന്റെ അളവു കോലാൽ അടിവരയിട്ടു ചുവപ്പിച്ച മാനദണ്ഡങ്ങൾ ചവുട്ടി മെതിച്ച്‌.... അയാൾ ദുരങ്ങൾ പിന്നിട്ടിരിക്കുന്നു..!! മെറ്റിൽഡയുടെ സ്വപ്‌നദൃശ്യങ്ങൾ തുടങ്ങുന്നതിങ്ങനെയാണ്‌.! ഇപ്പോൾ വേദത്തിന്റെ ജ്‌ഞ്ഞാന കാണ്ഡങ്ങൾ ഊറ്റിക്കുടിച്ച്‌.... സഹനത്തിന്റെ ഋജുരേഖകളിലൂടെ ജൂതൻ കുന്നിന്റെ അസ്‌തിവാരങ്ങളിലെ കരിമ്പാറകൂട്ടങ്ങളിൽ നില...

കല്യാണിയുടെ കാഴ്‌ചപ്പെരുമകൾ!

‘മോഹങ്ങൾ മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു.....’ എന്നത്‌ കല്യാണിയുടെ നൂറ്‌ വിശ്വാസങ്ങളിൽ ഒന്നാണ്‌ പക്ഷെ കല്യാണി അതു പുറമെ പ്രകടിപ്പിക്കാറില്ലെന്നുമാത്രം. കുഞ്ഞുനാൾ തൊട്ടെ ഓരോരോ..... മോഹങ്ങൾ കല്യാണിയെ മുന്നോട്ടു നയിച്ചു. ശൈശവം വിട്ട്‌ ബാല്യത്തിലേക്ക്‌ കാലൂന്നിയപ്പോൾ ആദ്യത്തെ മോഹവുമായി കല്യാണി ചിറകടിച്ച്‌ പറന്നത്‌ മാളിക വീട്ടിലെ തങ്കത്തിന്റെയും മണിക്കുട്ടിയുടെയും സൗഭാഗ്യങ്ങളിലേക്കായിരുന്നു.! അവിടെ നല്ല, നല്ല.... ഉടുപ്പുകളായിട്ടും രൂചീകരങ്ങളായ ഭക്ഷണ പദാർത്ഥങ്ങളായിട്ടും അനവധി.! കല്യാണിയുടെ ...

‘വർണപ്പൊട്ടുകൾ’!

ഇന്നിന്റെ നഷ്‌ടങ്ങളും......... കോട്ടങ്ങളും.......... നോവും നൊമ്പരവും......... ഒഴിച്ചു നിറുത്തി സംശുദ്ധമാക്കിയ മനസസിന്റെ ഇത്തിരിച്ചെപ്പ്‌ തുറന്നാൽ...... എന്റെ ഗ്രാമത്തിലേയ്‌ക്കുള്ള വഴിയായി! കാച്ചെണ്ണയുടെ മണമുള്ള......ഇളം വെയിലിന്റെ തെളിമയുള്ള....... തണുപ്പും, പച്ചപ്പും, നിഴലും, നിലാവും..... നിറഞ്ഞ വഴി! അവിടത്തെ പ്രധാനനിരത്തിനപ്പുറം വെള്ളം മൂടിക്കിടക്കുന്ന പാടവും തെറ്റടർന്ന കല്ലൊതുക്കുകളും കയറിച്ചെന്നാൽ..... എന്റെ വീടായി.......! പ്രകൃതിയുടെ സാന്ത്വനവും പടിഞ്ഞാറൻ കാറ്റിന്റെ തലോടലുമേറ്റ്‌ ഉള്ള്‌ ക...

‘അപർണ’!

വിണ്ണിലൂറിക്കൂടി.... മണ്ണിലേക്ക്‌ നനഞ്ഞിറങ്ങിയ ഒരു പെരും മഴയുടെ നിലവിളിയിൽ നടുങ്ങിപ്പിടഞ്ഞുണർന്നപ്പോൾ നെഞ്ചിൽ ആദ്യം വിങ്ങിത്തുടിച്ച മുഖം അപർണയുടെതായിരുന്നു.! ജീവിതത്തിലെ ഒത്തിരി നോവുകളിൽ നിന്ന്‌ കണ്ണീരോടെ കടമെടുത്ത്‌ എഴുതിയ കഥകളും..... കവിതകളും ചുണ്ടിൽ ആറ്റിക്കുറുക്കി - മിഴിയോരം .... ചേർത്ത്‌ ഒടുവിൽ മനസ്സിന്റെ കാണാക്കോണിൽ ഒളിപ്പിച്ച വെക്കുന്ന എന്റെ പ്രിയ കൂട്ടുകാരി. അവളുടെ ഓരോ..... ഒച്ചയും..... അനക്കവും..... ചിന്തയും സങ്കടവും.... സന്തോഷവും.... എന്റേതുകൂടിയായിരുന്നല്ലോ.......! കോളേജിൽ വെച്ചുള...

തീർച്ചയായും വായിക്കുക