കുക്കു ആൽബർട്ട് പി.എ.
ഏട്ടനും ഞാനും
എന്തൊരനുഭൂതിയാണെന്നിലുണരുന്ന- തെന്നേട്ടന്റെ മുഖമെന്നിലുണരുന്ന നേരം. എവിടെ നിന്നോ ഒരു ചെറുപുഞ്ചിരിയെന്റെ അധരത്തിലെവിടെയോ വിരിയുന്നിതേ എന്റെ അധരത്തിലെവിടെയൊ വിടരുന്നിതേ മഞ്ചാടിമുത്തുകൾ കുന്നിക്കുരുമണിമാലകൾ കുഞ്ഞേട്ടൻ കോർത്തുതന്നു തൊടിയിലെ പുഴയിലെ നെയ്യാമ്പൽ പൂവുകൾ പിഴുതെടുത്തോടിയെൻ ചാരെയെത്തും പിഴുതെടുത്തോടിയെൻ ചാരെയെത്തും. പാടത്തെ തുമ്പിയെ, കുഞ്ഞിളംകുരുവിയെ കൊങ്ങിണിപൂവിനെക്കാളുമേറെ ആടുന്നപാവയെ പുത്തനുടുപ്പിനെ അമ്മയെ അച്‌ഛനെക്കാളുമേറെ ഒത്തിരിയൊത്തിരിയൊത്തിരിയൊത്തിരി പ്രിയമാണെനിക്കെന്റെ കുഞ്ഞേ...