കെ.റ്റി. ഹംസ ഹാജി
പിഞ്ഞാണമെഴുത്ത്
കേരളത്തിലെന്നല്ല ഇന്ത്യയിലെല്ലായിടത്തും, ലോകത്തിൽ മിക്ക രാജ്യങ്ങളിലും മന്ത്രവാദമുണ്ട്, മന്ത്രവാദികളുണ്ട്. രോഗശമനത്തിനായും ‘പ്രശ്‌ന’ പരിഹാരത്തിനായും മന്ത്രവാദത്തെ ഉപയോഗപ്പെടുത്തുന്നു. മന്ത്രം ജപിച്ചു ശരീരഭാഗങ്ങളിൽ ഊതിയും മന്ത്രം ‘ജപിച്ചു ഊതിയ’ വെളളം കുടിച്ചുംതളിച്ചും രോഗപ്രതിരോധം സാധിക്കാറുണ്ട്. മന്ത്രം ജപിച്ചൂതിയ ചരട് / നൂൽ കഴുത്തിൽ അല്ലെങ്കിൽ കൈയ്യ്, കാല്, അരകെട്ട് എന്നിവിടങ്ങളിൽ കെട്ടുകയാണു ചെയ്യുക. മന്ത്രങ്ങളും മാന്ത്രികചിഹ്‌നങ്ങളും കടലാസിലോ സ്വർണ്ണം, വെളളി, ചെമ്പ്, ഈയ്യം ...