കെ.എസ്. വിഷ്ണുപ്രിയ
നീ വന്നില്ല
പുലരൊളി തൻ പുതുമഴയിൽ കുളിരണിയും മോഹം അണിനിഴലായ് കൂടെ വരാൻ കൊതിച്ചുനിന്നെൻ മൗനം ഒരു മഴ തൻ സുഖമോടെ ഓർമകൾ തഴുകും പ്രിയമോടെ നിൻപദമൂറും നിഴൽവീഥികളിൽ ഒരു ചെറുനോവിൽ കാത്തിരിപ്പൂ നീയകലും നിനവുകളിൽ നിറമിഴികളുമായി നിന്നൂ ഞാൻ പ്രിയമോടെന്നും കാത്തിരുന്നിട്ടും എന്നരികിൽ നീ വന്നില്ല. Generated from archived content: poem6_jun19_07.html Author: ks_vishnupriya
യാത്ര
ശ്രുതി മറന്നുപോയൊരീ വിരഹവീണ പാടവേ പദമിടറും ചിലങ്ക തൻ മണിയടർന്നു വീഴവേ ആർദ്രമാം മിഴിയിലും കുളിരു തേടിയലയവേ വഴിമറന്നുപോയൊരീ കിളിയകലേ തേങ്ങവേ വഴിയറിയാ പാതയിൽ വിരഹയാത്ര തുടരുന്നു. Generated from archived content: poem2_mar5_07.html Author: ks_vishnupriya