കെ.എസ്.ജയകുമാർ
വിശ്വം
വിശ്വം ജനിച്ചത് ഗ്രാമത്തിലായിരുന്നു. എട്ടുവയസ്സുളളപ്പോഴാണ് അച്‌ഛനെ പേടിച്ച് നാടുവിട്ടത്. വർഷങ്ങൾക്കുശേഷം ധനികനായ വിശ്വത്തിന് അച്‌ഛനേയും അമ്മയേയും കാണണമെന്ന് തോന്നി. അങ്ങനെ നാട്ടിലെത്തി പക്ഷേ, അവിടെ അച്‌ഛനുണ്ടായിരുന്നില്ല. അമ്മയുണ്ടായിരുന്നില്ല. പഴയ ഗ്രാമവും അപ്രത്യക്ഷമായിരുന്നു. ചുറ്റും പരസ്‌പരം നോക്കാതെ ചിരിക്കാതെ നടന്നുപോകുന്നവർ. വിശ്വന് പേടി തോന്നി. അയാൾ വന്ന വഴിതന്നെ തിരിച്ചുപോയി. Generated from archived content: story_dec.html Author: ks_jayakumar...
സ്വപ്‌നം
കൂട്ടിൽകിടന്ന് ചിലച്ചുകൊണ്ടിരുന്ന തത്തമ്മയെ വാനിലേയ്‌ക്കു തുറന്നുവിടുമ്പോൾ അയാളുടെ മനസ്സ് നിറയെ കുറ്റബോധമായിരുന്നു. പാവം കിളിയെ കൂട്ടിലടച്ച് അതിന്റെ സ്വാതന്ത്ര്യത്തെ ഹനിച്ചതിൽ അയാൾ, നീറി. വാനിലേയ്‌ക്കു പറന്നു പോയ തത്തമ്മ രണ്ടുദിവസത്തിനകം പഴയ കൂട്ടിൽ തിരിച്ചെത്തി. അയാൾ അത്ഭുതപ്പെട്ടുപോയി. അപ്പോൾ തത്തമ്മ പറഞ്ഞു “ഈ കൂട്ടിലെന്നെ അടക്കുക. ഇതിൽ കഴിയുമ്പോൾ എനിക്കു സ്വപ്‌നം കാണാൻ ഈ നീലാകാശമെങ്കിലും ഉണ്ട്. അത് നഷ്‌ടപ്പെടുത്തരുതേ.” Generated from archived content: s...