Home Authors Posts by കെ.എസ്‌.ദിലീപ്‌

കെ.എസ്‌.ദിലീപ്‌

5 POSTS 0 COMMENTS

കടലും കിനാവും

ആർത്തിരമ്പും കടലിന്റെ ആത്മനൊമ്പരങ്ങൾ ചാലിച്ച ആർദ്രത ആഴക്കടലിൽ മുത്തുതേടും മനുഷ്യന്റെ കർമ്മത്തിൻ ചടുല വേഗത ഒരു കരയാകെ സമൃദ്ധിയിൽ മുക്കുമാ മുത്തുകളുടെ പവിത്രത ആ മുത്തുകൾ മൊത്തമായ്‌ കോരിയെടുക്കും വൈദേശിക സ്വാർത്ഥത! മോഹങ്ങൾ തിരയായ്‌ ആഞ്ഞടിച്ച്‌ ചിതറുമ്പോഴും തീരങ്ങൾ മൗന നൊമ്പരങ്ങളായ്‌ പകച്ചു നിന്നിടുന്നു ചെറുമത്സ്യങ്ങളെ വമ്പൻ സ്രാവുകൾ വിഴുങ്ങിടുന്നെങ്ങും കടലിന്റെ കനികൾ കൈവിട്ട നാമിന്ന്‌ നെടുനിശ്വാസങ്ങളാകുന്നു നമ്മുടെ കരയെല്ലാം വറുതിയുടെ തീച്ചൂളയിലുരുകുമ്പോൾ ആർത്തു ചിരിക്കുന്നവർ; രക്തദാഹിയാം കഴുകന്റെ...

പോംപി നഗരം

വെസൂവിയസ്‌ അഗ്നിപർവത താഴ്‌വാരത്തിൽ ഉയിർക്കൊണ്ട പോംപി പുഷ്‌ക്കലമാം റോമിന്റെ കീഴിൽ തളിരിട്ട ഉൽകൃഷ്‌ട നഗരം ഹൊറാക്കിൾസിനാൽ നിർമിതമായ മനോഹരമാം നഗരം ചക്രവർത്തിമാരുടെ സ്വപ്‌ന-മോഹഭംഗമായ്‌ നിലനിന്ന നഗരം ദുരന്തമുഖങ്ങളെ സ്വപ്‌നങ്ങളിൽപ്പോലും നിനച്ചിടാതെ സമൃദ്ധിയുടെ നിറങ്ങളിൽ പകർന്നാടിയ മനുജർ അവരറിഞ്ഞില്ല വെസൂവിയസിന്റെ ഗർഭത്തിൽ തിളച്ചുമറിയുന്ന ലാവ ഭൂവൽക്കം തകർത്തു ചാടുവാൻ കോപ്പുകൂട്ടുന്നുവെന്ന്‌ ചെറുചലനങ്ങൾ തീർത്ത നഗരത്തിൻ വിളളലവർ നന്നാക്കിയാലും പഴയപോലെ തകർന്നു പോകുന്നു. അവരറിഞ്ഞില്ല തങ്ങളെ വേട്ടയാടുന്ന ചലന...

വിട ചൊല്ലിയോ…?

വിട ചൊല്ലിയോ ഞാനെൻ സ്‌നേഹം തുളുമ്പുന്ന മച്ചിട്ട പുര തൻ ആർദ്ര ഭാവങ്ങളെ ഞാൻ തീർത്ത പൂക്കളമേറ്റുവാങ്ങിയ അങ്കണത്തിലെ മണൽത്തരികളെ മഞ്ഞുപെയ്യും രാവുകളിൽ നക്ഷത്രം തൂക്കും തണലേകും പുളിമരച്ചില്ലകളെ നിലാവിൽ കുളിച്ചുനിൽക്കും ഞാവൽമരത്തിൻ ഛായാചിത്രങ്ങളെ എൻ പൂക്കളിൽ നിന്നും മധുനുകരാനെത്തും കുരുവിക്കിടാങ്ങളെ എതിർപ്പാട്ടുകളേറ്റു പാടുമെൻ മണിക്കുയിൽ നാദങ്ങളെ തൊടിയിൽ പാറിക്കളിക്കുമെൻ വർണശലഭങ്ങളെ വരണ്ട മണ്ണിൽ പെയ്‌തിറങ്ങും പുതുമഴയുടെ സുഗന്ധങ്ങളെ അമ്പലപ്പറമ്പിൽ ലീലകളാടിയ എൻ ചങ്ങാതിക്കൂട്ടങ്ങളെ സന്ധ്യകളിൽ തല ചായ്‌ച്ച...

പുഴയുടെ നൊമ്പരം

എന്റെ നീർ കൊണ്ടു ഞാൻ ഭൂമിയുടെ മക്കൾക്ക്‌ ജീവനം നൽകി കുടിനീര്‌ നൽകി ഞാൻ ദാഹിക്കും മർത്യരുടെ ദാഹമകറ്റി എന്നാത്മാവിൻ കണികകൾ ചേർത്ത്‌ ഞാനവർക്കായ്‌ മഴമേഘങ്ങൾ സൃഷ്‌ടിച്ചു അവർക്ക്‌ തണലേകും വൻമരങ്ങൾക്ക്‌ ഞാൻ വളമേകി കൃഷിയിടങ്ങൾ നനച്ചു ഞാനവരുടെ കുഞ്ഞുങ്ങൾക്ക്‌ അന്നമൂട്ടി ചെറുപുൽക്കൊടികളിൽപ്പോലും പുഷ്‌പങ്ങൾ വിരിയിച്ചു ഞാന- ഉഷ്‌ണത്താലുരുകുന്നവർക്ക്‌ എന്റെ ബാഷ്‌പം നിറച്ചു ഞാൻ കുളിർക്കാറ്റ്‌ നൽകി ******************************************** എന്നിട്ടും മർത്യാ നീയെൻ കരൾ പിളർന്നു-മണലൂറ്റി അഹന്തയുടെ രമ്യഹർമ്...

മഞ്ഞുതുള്ളി പോലെ

മകരമാസ രാവിൽ മഞ്ഞുതുള്ളി പോലെ എൻമനസിൽ ചിമിഴിൽ നീ വീണലിയില്ലേ മോഹരാഗം പാടി മന്ദഹാസം തൂകി മേഘവർഷമായ്‌ നീ പെയ്‌തലിയില്ലേ മല്ലികപ്പൂ മുടിയിൽ ചൂടി മോഹമയിയായ്‌ നീ മാൻകിടാവു പോലെ കൂടണയില്ലേ മാഞ്ഞുപോകും ഓർമ്മകളിൽ മൺചിരാതിൻ തിരനീട്ടി മൗനൊമ്പരപ്പൂവായ്‌ നീ വരില്ലേ. Generated from archived content: poem2_jan24_09.html Author: ks_dileep

തീർച്ചയായും വായിക്കുക