Home Authors Posts by ഡോ.കെ.എസ്‌.രവികുമാർ

ഡോ.കെ.എസ്‌.രവികുമാർ

0 POSTS 0 COMMENTS

ക്ഷുഭിതചലനങ്ങളുടെ എഴുത്തുകാരൻ

കേരളീയ സമൂഹം കഴിഞ്ഞ നൂറ്റാണ്ടിൽ സാക്ഷാത്‌കരിച്ച നവോത്ഥാനമൂല്യങ്ങളുടെ ആൾരൂപമാണ്‌ പൊൻകുന്നം വർക്കി. ചരിത്രത്തിന്റെ ക്ഷുഭിതചലനങ്ങളിലൂടെ ധീരമായി നടന്നുമുന്നേറുകയും അതിന്റെ വാച്യവും പ്രകടവുമായ ആഖ്യാനം ചെറുകഥകളിലൂടെ നിർവഹിക്കുകയും ചെയ്‌തു അദ്ദേഹം. ചരിത്രാവേഗങ്ങളുടെ സാക്ഷി മാത്രമായിരുന്നില്ല ചാലകനുമായിരുന്നു വർക്കി. അനുഭവത്തെ ചരിത്രവത്‌കരിക്കുന്നതിനെക്കാൾ ചരിത്രത്തിന്റെ അനുഭവതലത്തെ ആവിഷ്‌കരിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ ചെറുകഥകൾ. ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നും നാലും ദശകങ്ങളിൽ കേരളീയജീവിതത്തെ ത...

കഥയുടെ ഭിന്നമുഖങ്ങൾ

സംഭവാഖ്യാനത്തിൽ ഉരുത്തിരിഞ്ഞുവരുന്ന ജീവിതചിത്രം മാത്രമല്ല ചെറുകഥ. അത്‌ പ്രക്ഷേപിക്കുന്ന വികാരശില്‌പത്തിനപ്പുറം ഒട്ടേറെ അടരുകളുണ്ട്‌. ആന്തരികജീവിതത്തിന്റെയും ലോകാവസ്ഥയുടെയും സാന്നിദ്ധ്യം അവയിൽ സന്നിഹിതമായിരിക്കും. സമകാലിക ചെറുകഥയിൽ വർത്തമാനലോകത്തിന്റെയും കാലത്തിന്റെയും അടയാളങ്ങൾ ഏറെ പ്രകടമാണ്‌. അതേക്കുറിച്ചുളള ഉൾക്കാഴ്‌ചകളും വിമർശനങ്ങളും പകരുന്ന സൂക്ഷ്‌മതകളും മൂർച്ചകളുമാണ്‌ പല ചെറുകഥകളെയും ശ്രദ്ധേയമാക്കുന്നത്‌. സമകാലിക മലയാള ചെറുകഥാരംഗത്തെ ഗണസമൃദ്ധിക്കിടയിൽ ഇത്തരം സവിശേഷതകളുടെ മുദ്രപതിഞ്ഞ കഥകൾകൊ...

തീർച്ചയായും വായിക്കുക