കൃഷ്‌ണരാജ്
കൂട്ടുകാരൻ
കുഞ്ഞാറ്റകൾ ഇണകളോടൊപ്പം പാലമരത്തിൽ ചേക്കേറിയ ഒരു സന്ധ്യയിലാണ് ആദ്യമായി പ്രണയത്തെക്കുറിച്ചറിഞ്ഞത്. കാവിലെ നാഗത്താന് വിളക്കുവെച്ചു വന്ന മിനിക്കുട്ടിയുടെ മുടിയിലെ മുല്ലപ്പൂവിന്റെ മണമാണ് ചുംബനത്തിന്റെ തീവ്രതയിലേക്ക് വലിച്ചടുപ്പിച്ചത്. അടിയേറ്റു തടിച്ച മുഖത്തു നോക്കി കാവിനുളളിൽ അപ്പോഴും ഒളിച്ചിരുന്ന കാറ്റ് കളിയാക്കി. പിന്നാലെ വന്ന മഴ പൊട്ടിക്കരഞ്ഞു. വിപ്ലവം കൊല്ലിച്ച അച്‌ഛന്റെ കുഴിമാടത്തിൽ നമസ്‌കരിക്കാതെ, അകാലത്തിൽ ഉരുകിത്തീർന്ന അമ്മയെ ഓർക്കാതെ, കാലവർഷം പകുത്തെടുത്ത കറുത്ത രാവിന്റെ നടുവില...