കൃഷ്‌ണനുണ്ണി പി.
ഓർമ്മയുടെ വാൽനക്ഷത്രം
യോശയ്‌ക്കെല്ലാം മനഃപാഠമായിരുന്നു. നീണ്ട കമ്പിവലകളാൽ മൂടപ്പെട്ടതും എത്രദൂരം നീണ്ടുകിടക്കുന്നുണ്ടെന്നുമറിയാനാകാത്ത ട്രിബ്ലിംക എന്ന കോൺസെൻട്രേഷൻ ക്യാമ്പ്. ഈ ക്യാമ്പിന്റെ വലതുവശത്തുളള ഏതോ ഒരു മുറിയിലേക്കാണ് ജൂതസ്‌ത്രീകളെ ബലാത്‌ക്കാരമായി ഹെൻഡേഴ്‌സൺ എന്ന എസ്.എസ്.ഓഫീസർ പിടിച്ചുകൊണ്ടു പോയിരുന്നത്. അവരിൽ പലരുടേയും തലകൾ മുണ്ഡനം ചെയ്‌തിരുന്നു. പിന്നീട് ഇടതുകാലിന്റെ ഉപ്പൂറ്റിയ്‌ക്കടുത്തായി പച്ച കുത്തി. നഖങ്ങൾക്കിടയിൽ പച്ചയും ചുവപ്പും കലർന്ന ഇളം ചൂടുളള ചായം പുരട്ടി. കൈവെളളകളിൽ നാട്‌സി ഭടൻമാർ അഗ്രം ക...
ശരീരശാസ്‌ത്രം
കാൺകയീ ശരീരങ്ങൾ- നിറങ്ങളൂറും നിലാവെളിച്ചത്തിൽ ചുട്ടികുത്തിയവ; പേശീബന്ധമയന്ന് ഒന്നിനൊപ്പം നിവരാത്തവ. പുറകിൽ നിന്നാരോ വിളിച്ചെന്ന് തോന്നുമ്പോൾ അമരവള്ളത്തിന്റെ ജീവനായ് തീർന്നവ. കിരാതമേതൊരു യാമത്തിൻ മടിയിലാ- ണിന്നു നാമിരുന്നതെന്നോർക്കുവാൻ വയ്യ. തുറന്നിട്ട നെഞ്ചിൻകൂട്ടിൽ കാണാം വരണ്ട നദീമുഖം, അസ്ഥികൂടാരങ്ങൾ അവയ്‌ക്കൊടുവിലിടം തേടുവാൻ മതി കരണ്ടിയിലവശേഷിക്കും ജലകണങ്ങൾ ഒതുക്കിത്തീർത്തൊരാ മരണതീർത്ഥം. പകുതിയൊടിഞ്ഞ രൂപത്തിനെന്തേ മുഴുമിക്കാത്തൊരു ശിൽപത്തിനെ ഭയം? അവനല്ല, അവളല്ല അവനിലൂടെയും അവളിലൂടെയും ...
കവിതയിലെ തിരിച്ചറിവുകൾ
ഓരോ താളും എഴുതി പഴകിയതാണ് പുനരധിവാസമില്ലാത്ത ഗൃഹങ്ങൾപോൽ പട്ടണങ്ങളും പഴയ അങ്ങാടികളും പറയാത്ത കഥയിലെ പഴഞ്ചൻ ഘടകങ്ങൾ. * * * ഓരോ കലാരൂപവും കണ്ടു പഴകിയതാണ്. നീതി സാരമില്ലാത്തവ, നിരുപദ്രവങ്ങളായവ. ഒറ്റ തിരിയാത്ത സമൂഹത്തിനേ ഇവയെ ഗ്രഹിക്കുവാൻ സാധിക്കുകയുളളൂ. * * * ഇന്ന് അസ്‌തമയം ചായം പുരണ്ടതായിരുന്നില്ല. ആകാതിരുന്നതെന്തോ ഭൂഘടനാചലനം കൊണ്ടായിരുന്നു. എണ്ണമില്ലാത്ത സൂര്യൻമാർ ഒരുപോലസ്‌തമിക്കുന്ന മനസ്സാണ് രാത്രികളുടെ ജീവൻ. * * * കോടതി വളപ്പിൽ പുലഭ്യം പറയുന്ന ചായക്കാ...