Home Authors Posts by കൃഷ്‌ണൻകുട്ടി സിൽക്ക്‌നഗർ

കൃഷ്‌ണൻകുട്ടി സിൽക്ക്‌നഗർ

0 POSTS 0 COMMENTS
സിൽക്ക്‌, അത്താണി, തൃശ്ശൂർ - 680 771. Address: Phone: 0487-2201483

ഉച്ച

ഉച്ച പോയ്‌ മറയുമ്പോളെന്നും ഊതിക്കാച്ചിയ പൊന്നുപോലെ ജനിക്കാൻ പോയ്‌ മറയുന്നർക്കൻ പടിഞ്ഞാറൊ ചെന്തളികയായ്‌. നമ്മളെയൂട്ടി ഉറക്കുമ്പോൾ നിത്യസഞ്ചാരിയായ്‌ അർക്കൻ, പക്ഷേ പുത്തനുണർവോടെ വർദ്ധിക്കാൻ രാവുറക്കം നമുക്കനിവാര്യമത്രേ!. Generated from archived content: poem1_sep17_09.html Author: krishnankutty_silknagar

അരുത്‌

ചിലനേരം നമ്മെക്കൊണ്ടുപോകും ചിന്ത അരുതായ്‌കതൻ സ്വപ്‌നക്കൂടാരത്തിൽ തിരികെവരാൻ വെമ്പൽകൂട്ടിയാലും പിൻവിളിപോലവർ കൂട്ടുകൂടും. അരുതായ്‌കയേറിചിത്തം വളഞ്ഞോടുകിൽ പതിയെപ്പിടിച്ചതിന്‌ നേർവഴികാട്ടണം സ്വത്വം മറക്കാൻ തുടങ്ങുമ്പോഴേ ചിന്തയ്‌ക്കിടേണം സ്വയം കടിഞ്ഞാൺ. Generated from archived content: poem1_oct12_09.html Author: krishnankutty_silknagar

വരകൾ

എപ്പോഴും അസത്യങ്ങൾമാത്രം പുലമ്പുന്ന കുറേ കറുത്ത വരകൾക്കു നടുവിൽ ഒരു വെളുത്ത വര. വെളുത്ത വര സമൂഹത്തിനോട്‌ സത്യങ്ങൾ മാത്രം വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. സഹികെട്ട കറുത്ത വരകൾ വെളുത്ത വരയെ കറുത്ത ചായംതേച്ച്‌ മൗനിയാക്കി. അടുത്തുപെയ്‌ത കനത്ത മഴയിൽ വെളുത്ത വരയെ പൊതിഞ്ഞിരുന്ന കറുത്തചായം ഒഴുകിപ്പോയി. വെളുത്ത വര സമൂഹത്തിനോട്‌ ഇപ്പോഴും നഗ്നസത്യങ്ങൾ ഉച്ചത്തിൽ വളിച്ചു പറഞ്ഞുകൊണ്ടിരിയ്‌ക്കുന്നു. Generated from archived content: story2_april17_09.html Author: krishnankutty_si...

ഊർദ്ധൻ

അന്ത്യത്തോടടുത്ത തന്ത അന്തിയ്‌ക്ക്‌ ഊർദ്ധൻ വലി തുടങ്ങി. അവസാന നീരിറ്റിക്കാനായി ഇളനീർ ചെത്തിമിനുക്കി വീട്ടുകാർ പണി കഴിഞ്ഞെത്താത്ത കനിഷ്‌ഠ പുത്രനായി കാത്തു. അമ്മയ്‌ക്കറിയാം മകനിപ്പോൾ എവിടെ ആയിരിക്കുമെന്ന്‌. ഭാര്യയ്‌ക്കറിയാം ഭർത്താവിപ്പോൾ എവിടെയായിരിക്കുമെന്ന്‌. മക്കൾക്കറിയാം അച്‌​‍്‌ഛനിപ്പോൾ എവിടെയായിരിക്കുമെന്ന്‌. ബന്ധുക്കൾക്കറിയാം അയാൾ ഉണ്ടായിരിക്കേണ്ട സ്‌ഥലം. നാട്ടുകാർക്കുമറിയാം അയാളിപ്പോൾ ഉണ്ടാവേണ്ട ഇടം. പക്ഷേ ആരും ഒന്നും മിണ്ടിയില്ല. തന്തപ്പടി ചാകുന്നെങ്കിൽ ചത്തോട്ടെ! ആരും ഒന്നും മിണ്ടാൻ ഭ...

ഉറക്കം

വെയിൽകത്തിയാളുമൊച്ചയ്‌ക്ക്‌ തിളതിളച്ചേറുന്ന മീനത്തിൽ ഊണുകഴിഞ്ഞൊ നേരത്ത്‌ കോലായിൽ പായവിരിച്ചമ്മു. അറിയാതടഞ്ഞുപോയ്‌ കണ്ണിൽ കണ്ടൊ കുളിർമഴസ്വപ്‌നത്തിൽ വേർത്തൊഴും ദേഹത്തോടമ്മു ആർത്തുരസിച്ചു കളിയ്‌ക്കുമ്പോൾ അടിയൊന്നുകിട്ടി തുടയിൽ മെല്ലേ അമ്മതൻ വാക്കിനോടൊപ്പം പെണ്ണുറക്കംനന്നോ നട്ടുച്ചയ്‌ക്ക്‌ പോയിക്കളിക്കെന്റെ പൊന്നുമോളേ. Generated from archived content: poem2_sep17_09.html Author: krishnankutty_silknagar

മുഖം മറയ്‌ക്കേണ്ടവരോ?

ആരു നല്‌കുന്നീ മുക്കണ്ണൻ മുഖംമൂടികൾ കാണാനോ ശ്വാസിക്കാനോ മാത്രമല്ലതിൻ ലക്ഷ്യം നിഗൂഢം, കാണരുതിവനെയാരു- മത്രയ്‌ക്കു പൂജ്യരാണിവ്വിധം മുഖംമറപ്പവർ. പിടിക്കപ്പെടുമ്പോഴേയവനു ലഭ്യം കറുത്ത മുഖംമൂടി, യതിൻ മറയിൽ കാണാതെ പോകുന്നവനിലെ രൗദ്രഭാവം അത്രമേലവർ കുലദ്രോഹികളെന്നാലും. ചെയ്യാം അവനിനിയുമിവിടെ, യനുസ്യുതം കൊലകൾ, കൊള്ളകളെന്നഹഃന്തയാൽ നമ്മെനോക്കി കൊഞ്ഞണംകാട്ടി ഗൂഢമായ്‌ ചിരിക്കുമ്പോഴും, ഗോപ്യമായ്‌ പറഞ്ഞീടാം. “ഞാനിന്നിവിടെ അചഞ്ചല, നപ്രാപ്യൻ ആജ്ഞാനുവർത്തികൾ അരങ്ങുവാഴുമ്പോൾ കിട്ടുന്നതിൻ വിഹിതമൊത്തുവീതിപ്പവർ കരു...

മുഖം മറയ്‌ക്കേണ്ടവരോ?

ആരു നല്‌കുന്നീ മുക്കണ്ണൻ മുഖംമൂടികൾ കാണാനോ ശ്വസിക്കാനോ മാത്രമല്ലതിൻ ലക്ഷ്യം നിഗൂഢം, കാണരുതിവനെയാരു- മത്രയ്‌ക്കു പൂജ്യരാണിവ്വിധം മുഖംമറപ്പവർ. പിടിക്കപ്പെടുമ്പോഴേയവനു ലഭ്യം കറുത്ത മുഖംമൂടി, യതിൻ മറയിൽ കണാതെ പോകുന്നവനിലെ രൗദ്രഭാവം അത്രമേലവർ കുലദ്രോഹികളെന്നാലും. ചെയ്യാം അവനിനിയുമിവിടെ,യനസ്യൂതം കൊലകൾ, കൊള്ളകളെന്നഹഃന്തയാൽ നമ്മെനോക്കി കൊഞ്ഞണംകാട്ടി ഗൂഢമായ്‌ ചിരിക്കുമ്പോഴും, ഗോപ്യമായ്‌ പറഞ്ഞീടാം. “ഞാനിന്നിവിടെ അചഞ്ചല, നപ്രാപ്യൻ ആജ്ഞാനുവർത്തികൾ അരങ്ങുവാഴുമ്പോൾ കിട്ടുന്നതിൻ വിഹിതമൊത്തുവീതിപ്പവർ കരുതിവയ...

തീർച്ചയായും വായിക്കുക