കൃഷ്ണന്‍കുട്ടി നായര്‍
ഓളങ്ങളിലൂടെ ഒരു നിമിഷം
കാലിന്റെ വേദന അനുനിമിഷം എറിവരുന്നു. അയാള്‍ ഡോക്റ്ററുടെ മുറിയുടെ മുന്‍പിലിരിയ്ക്കുന്ന ആളെ ദയനീയമായി നോക്കി. പക്ഷെ ആ കണ്ണുകളില്‍ സഹതാപത്തോടൊപ്പം നിസ്സഹായതയും നിഴല്‍ വിരിച്ചപ്പോള്‍ ഇനിയും അര മുക്കാല്‍ മണിക്കൂറുകൂടിയെങ്കിലും കാത്തിരിയ്ക്കുകയേ നിവൃത്തിയുള്ളെന്ന്‍ അയാള്‍ക്കു ബോദ്ധ്യമായി. എന്തെങ്കിലും ഒരാശ്വാസം തേടി അയാള്‍ ചുറ്റിനും കണ്ണോടിച്ചു. സെറ്റിയില്‍ കിടന്ന മാസിക അയാള്‍ കയ്യിലെടുത്ത് മറിച്ചു നോക്കി. പ്രശസ്തരായ പലരുടേയും കഥകളും കവിതകളും അതിലുണ്ടായിരുന്നു. പക്ഷെ ഒന്നിലും ശ്രദ്ധയുറപ്പിക്കാനാകാതെ...
അവിശ്വസനീയം
കേരളത്തിലെ ഒരു ചെറിയ പട്ടണം. അവിടെനിന്നും ഏഴെട്ടു കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമം. ഏകദേശം ഒരു മാസം മുന്‍പ് ആ ഗ്രാമത്തിലേക്ക് സ്ഥലംമാറ്റമായി എത്തിയതായിരുന്നു ഞാന്‍. കൂടെ ഭാര്യയും പന്ത്രണ്ട് വയസ്സുള്ള മകളും അഞ്ചു വയസ്സുള്ള മകനും. ഒരുദിവസം ഒരു സഹപ്രവര്‍ത്തകന്‍ എന്നോടുപറഞ്ഞു: “സാര്‍ കുടുംബസമേതം ഒരു ദിവസം വീട്ടിലേക്കു വരണം.” ഞാന്‍ സമ്മതിച്ചു. അടുത്ത ഞായറാഴ്ച തന്നെയാകട്ടെ അയാളുടെ താമസം ആ പട്ടണത്തില്‍ ആയിരുന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ഞങ്ങള്‍ അവിടെ എത്തി. കുറേനേരം സംസാരിച്ചിരുന്നു. അവിടുത...