കൃഷ്ണൻകുട്ടി മടവൂർ
മിസ്‌ഡ്‌കോൾ
എട്ടാം മാസം എസ്സേടിയിൽ ജനനം മൂന്നുമാസത്തെ മുന്നൊരുക്കം. അമ്മ കട്ടിലിൽ നിന്നനങ്ങാതെ, അച്ഛൻ അമ്മയ്‌ക്കരികിൽ നിന്നും അങ്ങനെ-ജീവിതത്തിനും മരണത്തിനും ഇടയിലെ ആദ്യത്തെ പീൺവിളി- യൗവനത്തിന്റെ ചോരത്തിളപ്പിൽ ചിതറിപ്പാഞ്ഞ ഇരുചക്രമൂളലിൽ, കൊരുത്തു മാഞ്ഞ കോളുകൾ. മരുന്നിന്റെ മണമൂറും വരാന്തയിൽ നിന്നും ലഹരിക്കിടക്കകളിലേക്ക് ഒടുവിൽ - ഇന്നലെ... അവസാന പ്രതീക്ഷയും ശമിച്ച് പടിയിറങ്ങവേ... പിന്നിൽ ഞാൻ കൊതിച്ചതും... Generated from archived content: poem16_jun1_07.html Author: krishnank...
അമ്മ
ഇടവക്കരിംകോളിലിറയത്തു പെയ്യുന്ന പുതുമഴത്തുളളി പോൽ സ്നേഹം ഒരു പാടുനോവുമ്പൊളിടനെഞ്ചു ചേർത്തമ്മ മുടിയിൽ പരതുന്ന പോലെ! നെറുകയിലിറ്റു വീഴുന്ന കണ്ണീർത്തുളളി പെരുമഴയായ് പെയ്‌ത പോലെ! ഇടയ്‌ക്കിടറുന്ന നിശ്വാസമിടവിട്ടുവെട്ടുന്നൊ രിടിമുഴക്കം കേട്ടപോലെ! അകലെക്കടവിലണയുന്ന പഥികന്റെ പദനിസ്വനം കേട്ടപോലെ! തുഴയുന്ന പങ്കായമുയരോടു ചേർത്തു കൊണ്ടുയരും പ്രതീക്ഷകൾ പോലെ! ഇടറിത്തെളിയുന്ന നാളത്തിനാൽ കുഞ്ഞു മെഴുതിരിയുരുകുന്ന പോലെ! ഇനിയുമെത്തീടാത്തൊരച്ഛനെക്കാത്തു ഞാനിറയത്തു ഞാന്നു കിടപ്പൂ.... പശിതിന്ന സന്ധ്യയിതിലമരും പ്രതീ...