എം.പി. കൃഷ്‌ണൻ
ഈ യാത്രികർക്കു മുന്നിൽ വഴി മായുന്നു
‘നാണ്യേ...’ ‘ഓ...’ കൊട്ടേട്ടന്റെ കാതരമായ വിളി നാണ്യേടത്തി ഭവ്യതയോടെ കേട്ടു. ‘നിനക്ക് പേടീണ്ടോ?’ ‘ചന്തൂന്റച്ഛന് പേടീണ്ടെങ്കീ എനിക്കുംണ്ട്. ഇല്ല്യേ ഇല്ല അത്രന്നെ.’ ‘ങ്ങ്‌ഹും...’ കൊട്ടേട്ടൻ നിശ്വസിച്ചു. എന്നിട്ട് അലസതയോടെ ആകാശത്തേക്ക് നോക്കി. ആകാശത്ത് മഴക്കാറുകൾ തൂങ്ങിനില്‌ക്കുന്നുണ്ട്. സൂര്യൻ മറയ്‌ക്കപ്പുറത്താണ്. ഭൂമി കരിപിടിച്ച് കിടക്കുന്നു. അറിയാതെ കൈകൊണ്ട് തട്ടിപ്പോയ പൊതി കൊട്ടേട്ടൻ തന്നോട് അടുപ്പിച്ച് വച്ചു. എന്നിട്ട് എന്തോ ഓർത്തിട്ടെന്നപോലെ ചോദിച്ചു. ‘സോമന്റെ ഭാര്യേം...