കൃഷ്ണ കുമാർ വർമ്മ
ഗസലിന്‍റെ നൊമ്പരം
ഒരു ഗസലിന്‍റെ നൊമ്പരം ഹൃദയത്തിലും സിരകളിൽ പടരുന്ന ലഹരിയിലും കഴിഞ്ഞ ഗതകാല സ്മരണകളും പിരിയാൻ കൊതിക്കാത്ത വേദനയും ഗുലാമലിയുടെ കരൾ പൊട്ടും കവിതയും അതിനൊത്ത നിൻ താള ചുവടുകളും സ്വര വീണയും പിന്നെ പാദസരങ്ങളും കരി മിഴിയെഴുതിയ നിൻ നോട്ടവും അരങ്ങൊഴിഞ്ഞു.. സ്വർണ്ണ വിളക്കണഞ്ഞു തിരി താഴ്ത്തി നിദ്രയെ സ്വീകരിച്ചു അരികത്തു നീ വന്നു സ്വപ്ന സംഗീതമായ് അതിൽ വീണലിഞ്ഞു ഞാൻ സ്വയം മറന്നു Generated from archived content: poem2_sep28_15.html Author: krishnakumar_varma