കൃഷ്ണകുമാർ മാരാർ
കുമിളകൾകൊണ്ടൊരു കൊട്ടാരം
“പാളച്ചെവിയനെ പോലീസുകാര് വിട്ടു. അവനിപ്പം പൊറത്തിറങ്ങാറില്ലത്രേ...” വൈകീട്ട് കളിക്കാൻ വന്ന കൂട്ടുകാർ പറഞ്ഞു. ഈശ്വർദാസ് ഒന്നും മിണ്ടിയില്ല. അവൻ തലയിൽ ഒരു വട്ടക്കെട്ടുമായി അവരുടെ കളി കണ്ടുകൊണ്ടിരുന്നു. ഈശ്വർദാസ് കളളനല്ലെന്ന് എല്ലാവർക്കും മനസ്സിലായി. അതോടെ അവനോടുളള ഇഷ്‌ടവും ബഹുമാനവും എല്ലാവർക്കും കൂടി. അവനെ അകാരണമായി തല്ലിയതിൽ എല്ലാവർക്കും ഖേദം തോന്നി. വായനശാലാപ്രവർത്തകർ നാണിയമ്മയുടെ വീട്ടിൽ വന്നു. ഈശ്വരനെ പിന്നെയും ക്ഷണിച്ചു. “ഈശ്വരാ മാജിക് നമുക്ക് കലക്കണം..” അവൻ സമ്മതിച്ചു. “നിന്...
ഏഴ്
പിറ്റേന്ന് മുഴുവൻ ഈശ്വർദാസ് പനിപിടിച്ചു കിടന്നു. നാണിയമ്മ അവന് തുളസിയിലയും കരുപ്പെട്ടിചക്കരയും ഇട്ട് തിളപ്പിച്ച കാപ്പിയുണ്ടാക്കിക്കൊടുത്തു. വൈകുന്നേരമായപ്പോഴേക്കും നെറ്റിയിലെ മുറിവ് പഴുക്കാൻ തുടങ്ങി. അവനന്ന് പായിൽ നിന്നെഴുന്നേറ്റതേയില്ല. വൈകുന്നേരം നാണിയമ്മ അങ്ങാടിയിൽ പോയപ്പോൾ കടക്കാരൻ ചോദിച്ചുഃ “നിങ്ങളാ ചെക്കനെ പറഞ്ഞുവിട്ടില്ലേ നാണിയമ്മേ...?” “ഇല്ല. അവൻ പനിച്ചു കെടക്ക്വാ..” “എന്തിനാ ഇനീം അവനെ അവിടെ താമസിപ്പിക്കുന്നത്. ഇറക്കി വിട്. അല്ലെങ്കിൽ നിങ്ങക്കാ ദോഷം.. ” കടക്കാരൻ പറഞ്ഞു. ...
ഭാഗം -അഞ്ച്
ഈശ്വർദാസിന്റെ ഫുട്‌ബോൾ കളിയെ അസൂയക്കണ്ണുകളോടെ വീക്ഷിച്ച ഒരാളുണ്ടായിരുന്നു അവരുടെ കൂട്ടത്തിൽ. പാളച്ചെവിയൻ നാരായണൻ. മറ്റുളളവരുടേതിനേക്കാൾ വലിപ്പമുണ്ടവന്റെ ചെവിക്ക്. അതുകൊണ്ടവനെ പാളച്ചെവിയൻ എന്നാണെല്ലാവരും വിളിക്കുന്നത്. ഒൻപതാം ക്ലാസിൽ മഹത്തായ മൂന്നാംവർഷവും തോറ്റു പഠിക്കുന്ന മിടുക്കൻ. ഒളിച്ചുനിന്ന് ബീഡി വലിക്കും. ഫുട്‌ബോൾ കളിക്കുമ്പോൾ അവൻ കാണിക്കുന്ന ഫൗളിന് കണക്കില്ല. എല്ലാ നിയമങ്ങളും തെറ്റിച്ച് ഇടങ്കാലിട്ട് വീഴിക്കുക, മറ്റുളളവരെ ഉന്തിത്തെറിപ്പിച്ച് പന്ത് കൈക്കലാക്കുക, ഇങ്ങനെയുളള പൊറുതിക്ക...
ഭാഗം ഃ ആറ്
വായനശാലയുടെ വാർഷികത്തിന് പരിപാടി അവതരിപ്പിക്കുമ്പോൾ ധരിക്കുന്നതിന് പുതിയ കുപ്പായം വാങ്ങാൻ പോയതായിരുന്നു ഈശ്വർദാസ്. തിരിച്ചുവരാൻ കുറച്ചധികം വൈകി. അപ്പോൾ എല്ലാവരുടേയും മുഖത്തൊരു പരിഭ്രമം. നടക്കല്ലിൽ ഇരുന്ന് നിഷ മുഖംപൊത്തിക്കരയുന്നുണ്ട്. ചിലർ പറമ്പിലും മുറ്റത്തും തിരയുന്നു. സന്ധ്യയാവാനിനി അധികം താമസമില്ല. “എന്താ കാര്യം..” ഈശ്വരൻ ചോദിച്ചു. “എന്റെ മാല പോയി, എന്റമ്മ ഇന്നെന്നെ കൊല്ലും...” നിഷ തേങ്ങിക്കരഞ്ഞുകൊണ്ട് പറഞ്ഞുഃ “സാരമില്ല മോളേ, അതിവിടെയെവിടെയെങ്കിലും കാണും.” നാണിയമ്മ നിഷയെ സമാധാനിപ്...
ഭാഗം ഃ മൂന്ന്
“എന്നിട്ടവനെങ്ങടാ പോയത്.” നാണിയമ്മയ്‌ക്ക് ആകാംക്ഷ കൂടി. ഇന്നലെ കണ്ട ആ പാവം ചെക്കന്റെ മുഖം അവർക്ക് ഏറെ ഇഷ്‌ടമായിരുന്നു. അവന്റെ പേരാണ് നാണിയമ്മയ്‌ക്ക് കൂടുതൽ ഇഷ്‌ടമായത്; ഈശ്വരൻ. അവൻ വല്യ മാജിക്കുകാരനാണെന്നറിഞ്ഞപ്പോൾ അവനെ കാണാൻ നാണിയമ്മയ്‌ക്ക് തിടുക്കംകൂടി. “നല്ല രസമാ. നാണിയമ്മേ അവൻ സ്‌റ്റേജിൽ നില്‌ക്കുന്നതു കാണാൻ. സ്വർണ്ണനിറമാ അവന്റെ ഉടുപ്പിനൊക്കെ. കൈയിലൊരു വടീം തലയിലൊരു തൊപ്പീം.” നിഷ പറഞ്ഞു. കുഞ്ഞുമോളും രാജേഷും ശ്രീനാഥും അത് ശരിവച്ചപ്പോൾ നാണിയമ്മ ആ രംഗം ഭാവനയിൽ കണ്ടു. “നിങ്ങളവനെങ്ങോ...
ഭാഗം ഃ നാല്
രാത്രി. ഇറയത്ത് മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ നാണിയമ്മ ഈശ്വരന് കഞ്ഞി വിളമ്പി അടുത്തിരുന്ന് അവനെക്കൊണ്ട് കഴിപ്പിച്ചു. “നിന്റെ അച്‌ഛനെങ്ങിനെയാ മരിച്ചത്...?” നാണിയമ്മ ചോദിച്ചു. “ഒരു ദിവസം മാജിക് കാണിക്കുമ്പോ കുഴഞ്ഞുവീണാ മരിച്ചത്...” ഈശ്വരൻ പറഞ്ഞു. “അമ്മയോ..?” “അമ്മ വേറെ കല്ല്യാണം കഴിച്ചു. ഇപ്പൊ എവിടെയാന്നറിയില്ല.” “കൂടപ്പിറപ്പുകളൊന്നൂല്യേ നിനക്ക്..” “ഇല്ല്യ... ഞാനൊരു മോനാ...” നാണിയമ്മ കൈത്തലത്തിൽ മുഖം താങ്ങി അവൻ ഭക്ഷണം കഴിക്കുന്നതും നോക്കിയിരുന്നു. ഈശ്വരന് നല്ല വിശപ്പുണ്ടാ...
കുമിളകൾകൊണ്ടൊരു കൊട്ടാരം – ഭാഗം രണ്ട്
പിറ്റേന്നുച്ചകഴിഞ്ഞ് രണ്ടു പീരിയഡിനു ശേഷം സ്‌കൂളിൽ മാജിക്കുണ്ടായിരിക്കും എന്നറിഞ്ഞപ്പോൾ എല്ലാവർക്കും അത്ഭുതം തോന്നി. ഇത്ര പെട്ടെന്നൊക്കെ മാജിക് നടത്താൻ പറ്റ്വോ... ഏതായാലും എല്ലാവർക്കും ഉത്സാഹമായി. മാജിക് കാണാലോ. പുതിയതായി പണികഴിപ്പിച്ച ഓഡിറ്റോറിയത്തിലായിരുന്നു മാജിക്. അതിന്റെയുള്ളിൽ ഇപ്പോഴും പുത്തൻ പെയിന്റിന്റെ മണം തങ്ങിനിൽപുണ്ടായിരുന്നു. മാഷ്‌മാർ കുട്ടികളിൽ കുറേപ്പേരെ വിളിച്ച് കസേരകൾ പിടിച്ച് നിരത്തിയിട്ടു. ജോസഫ്‌സാർ ആണ് അതിനു നേതൃത്വം കൊടുത്തത്. ജോസഫ് സാറിനെ എല്ലാവർക്കും ഇഷ്ടമാണ്. ...
ഭാഗം ഃ ഒന്ന്
നാണിയമ്മയുടെ പുരയിടം വിശാലമാണ്. കുറച്ചിടം ഒരു കൊച്ചു മൈതാനം തന്നെയാണെന്ന് പറയാം. അവിടെയാണ് കളിക്കാൻ എല്ലാവരും ഒത്തുകൂടുന്നത്. നാണിയമ്മ ഒറ്റയ്‌ക്കാണു താമസം. നാണിയമ്മയുടെ കുട്ടികളെവിടെയാണ്, ഭർത്താവെവിടെയാണ് എന്നൊക്കെ ചില വില്ലന്മാർ ചോദിക്കാറുണ്ട്. പല്ലില്ലാത്ത മോണകാട്ടി നാണിയമ്മ ചിരിക്കുക മാത്രം ചെയ്യും. എന്റെ കുട്ടികൾ നിങ്ങളല്ലേ എന്ന് ചോദിക്കും. പെൺകുട്ടികൾ തൊങ്കി കളിക്കുന്നത് നാണിയമ്മയുടെ മുറ്റത്താണ്. ആണുങ്ങൾ ഫുട്‌ബോളും ക്രിക്കറ്റും മറ്റും കളിക്കുന്നത് പറമ്പിലും. കളിയറിയാത്ത കൊച്ചു...