കൃഷ്ണകുമാർ മാരാർ
കളിപ്പാട്ടങ്ങൾ
ആൻസിക്ക് ഒരു പാവക്കുട്ടിയെക്കിട്ടി. ഫോറിൻ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് ജോസഫ് വാങ്ങിക്കാടുത്തതാണതിനെ. അതിന്റെ കുഞ്ഞുടുപ്പും എടുത്തുമാറ്റാവുന്ന തൊപ്പിയും എത്ര നോക്കിയിരുന്നിട്ടും ആൻസിക്ക് മതിയായില്ല. വെണ്ണനിറമുള്ള അതിന്റെ മുഖത്ത് എത്രതവണ ഉമ്മ വച്ചു എന്ന് എണ്ണിപ്പറയാൻ ബുദ്ധിമുട്ടാണ്. അതിന്റെ കൈകാലുകൾ ഏതു പാകത്തിൽ വേണമെങ്കിലും ചായ്‌ച്ചും ചരിച്ചും മടക്കിയും വക്കാവുന്നതാണ്. വേറൊരു പ്രത്യേകതകൂടിയുണ്ട് കിടത്തുമ്പോൾ കണ്ണടച്ചുപിടിക്കുകയും നിർത്തുമ്പോൾ കണ്ണുതുറന്ന് പിടിക്കുകയും ചെയ്യും. ബാ...
ദുർഭൂതം
ഞാൻ ശഠിച്ചു പറയുന്നു. എനിക്കെന്റെ ഭൂതകാലം തിരിച്ചു കിട്ടണം. കറവ വറ്റാത്ത മുലക്കാമ്പുകൾ വേണം. പേറ്റുമണം മാറാത്ത സാരിത്തൊട്ടിൽ വേണം. തല്ലിപ്പറയിക്കാനൊരു കളവു നടത്തണം. കട്ടുവലിക്കാനൊരു കുറ്റിബീഡി വേണം. കൂടെ പഠിക്കുന്ന പെണ്ണ് സന്നിബാധിച്ചു ചാവണം. പ്രണയം കുഴിച്ചിടാൻ കൂപം കണക്കെ കുഴികൾ വേണം. അച്ഛന്റെ വിരൽത്തുമ്പുകൾക്ക് സിഗരറ്റ് മണക്കണം കീടനാശിനിയുടെ ശവഗന്ധച്ചിറകിൽ അച്‌ഛൻപോയത്- നക്ഷത്രക്കൂട്ടത്തിലേക്കാണെന്ന് അമ്മ നുണപറയണം. കടലാസുതോണികളിറക്കുന്ന തെളിനീരുനുക്കി ഞാൻ അമ്മയുടെ കണ്ണീർക്കുട...