കൃഷ്ണദാസ്
മൂന്നാം ലോകം
വാടകവീട്ടിൽനിന്ന് വാടകവീട്ടിലേക്കുളള നിരന്തരമായ പ്രയാണങ്ങളായിരുന്നു അബുദാബി ജീവിതത്തിന്റെ ശൈലികളിലൊന്ന്. വീട്ടുടമസ്ഥനായ അറബി മാസങ്ങളുടെയും വർഷങ്ങളുടെയും ഇടവേളകളിൽ കടന്നുവന്നു. എന്നിട്ട് ഒരു ദാക്ഷിണ്യവുമില്ലാതെ വാടക ഉയർത്തി. പാർപ്പിടങ്ങൾ കുറവും വാടകക്കാർ കൂടുതലുമായിരുന്നുവല്ലോ. ഗത്യന്തരമില്ലാതെ കട്ടിലുകളും മരസാമാനങ്ങളും പാത്രങ്ങളുമായി ഞങ്ങൾ മറ്റൊരു വീട്ടിലേക്ക് ശരണാർത്ഥികൾ ആയി. കൂലിക്കാരായ പഠാണികൾ ബലിഷ്‌ഠൻമാരും ധിക്കാരികളുമായിരുന്നു. അവർ ഞങ്ങളുടെ ചില്ലലമാരകൾ തകർക്കുകയും പിഞ്ഞാണങ്ങൾ ഉടക്കുകയു...
ആത്മകഥ – തകഴി
അനുഭവങ്ങളുടെ ഊഷ്മളതയും ആത്മാർത്ഥതയുടെ പ്രകാശവും ഒന്നിച്ചു ചേരുമ്പോഴാണ് ഒരാത്മകഥ യഥാർത്ഥ ജീവിതരേഖയായി മാറുന്നത്. തകഴിയുടെ ആത്മകഥ അത്തരത്തിലുള്ള ഒന്നാണ്. അദ്ദേഹം പല കാലങ്ങളിലായെഴുതിയ ‘ബാല്യകാലം’, ‘വക്കീൽ ജീവിതം’, ‘ഓർമ്മയുടെ തീരങ്ങളിൽ’ എന്നിവയുടെ സമന്വയമാണീ ബൃഹദ്‌കൃതി. ഇരുളും പ്രകാശവും സുഖവും ദുഃഖവും നിഴലിക്കുന്ന സ്വജീവിതത്തിന്റെ സംഭവബഹുലമായ നിരവധി സന്ദർഭങ്ങൾ കൊണ്ട് സമ്പന്നവും സമാകർഷകവുമാണീ കൃതി. ചരിത്രം വലിയൊരു മുന്നേറ്റം നടത്തിയ നൂറ്റാണ്ടിന്റെ ഭാഗമാണ് തകഴി ശിവശങ്കരപ്പിള്ളയുടെ ജീവിതകാലഘട്ടം...
പുരുഷൻ
ഓഷോ രചിച്ച ‘ദ മേൻ’ എന്ന കൃതിയുടെ മലയാള വിവർത്തനമാണ് പുരുഷൻ. പുരുഷൻ, സ്‌ത്രീ എന്നീ രണ്ടു ഭാവങ്ങൾ എല്ലാ വ്യക്തികളിലുമുണ്ടെന്ന് ഈ കൃതിയിലൂടെ ഓഷോ ഓർമ്മിപ്പിക്കുന്നു. സമൂഹം നമ്മെ പഠിപ്പിച്ചത് പുരുഷനും സ്‌ത്രീയും വെവ്വേറെ സ്വത്വങ്ങളാണെന്നാണ്. ഇതു തീർത്തും പ്രകൃതിവിരുദ്ധമാണെന്ന് ഓഷോ ചൂണ്ടിക്കാണിക്കുന്നു. ഭർത്താവ് ഭാര്യയും ഭാര്യ ഭർത്താവുമാകേണ്ടുന്ന സന്ദർഭങ്ങളുണ്ട്. അത്തരം സന്ദർഭങ്ങളിലാണ് ജീവിതം സംഗീതമാകുന്നത്; പുരുഷൻ കൂടുതൽ വിശ്രാന്തനാകുന്നത്; സ്‌ത്രീ കൂടുതൽ സ്വാഭാവികത കൈവരിക്കുന്നത്. പക്ഷേ...