Home Authors Posts by കെ.ആർ. ഇന്ദിര

കെ.ആർ. ഇന്ദിര

0 POSTS 0 COMMENTS
Address: മേഴത്തൂർ, ആകാശവാണി, തൃശൂർ.

കേരള രക്ഷാ മാർച്ചുകൾ

ഇനിയും ആരൊക്കെയോ മാർച്ചു ചെയ്‌തു വരുന്നുണ്ടത്രെ, കാസർകോട്ടു നിന്ന്‌. ഫെബ്രുവരിയിൽ നിറയെ മാർച്ച്‌. മാർച്ചിൽ എന്താണാവോ? ഏപ്രിൽഫൂളായിരിയ്‌ക്കും. പൊതുജനം മറ്റെന്താണ്‌? എല്ലാ മാർച്ചുകാരും ഒന്നിച്ച്‌ അണിനിരന്നിരുന്നുവെങ്കിൽ കേരളം പ്രകമ്പനം കൊള്ളുമായിരുന്നു. എല്ലാ രഥങ്ങളും ഒന്നിച്ചു ചേർത്ത്‌ മഹാരഥമാക്കാമായിരുന്നു. മഹാരഥന്മാരല്ലേ നമ്മുടെ രാഷ്‌ട്രീയ നേതാക്കൾ! അവർക്ക്‌ ഒന്നിച്ച്‌ ഒരു മഹാരഥമുണ്ടാക്കുന്നതിൽ എന്താണ്‌ തെറ്റ്‌? അലങ്കാരം, കൊടി, തോരണങ്ങൾ എല്ലാം ഒന്നിച്ചു ചേരുമ്പോൾ എല്ലാ നിറങ്ങളും ചേർന്...

ഹെയ്‌തിയ്‌ക്ക്‌ ഒരു മില്ല്യൻ യു.എസ്‌. ഡോളർ

ഇന്ത്യനൽകുന്നു. നല്ല കാര്യം. ഇന്ത്യയിൽ സുനാമി ആഞ്ഞടിച്ചപ്പോൾ യു.എസ്‌.എ. ചോദിച്ചു. ‘ഞങ്ങൾ സഹായിക്കട്ടെ?’ ഇന്ത്യ പറഞ്ഞു. ‘നന്ദി’ ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾ തന്നെ മതി.‘ അതെ, അങ്ങനെത്തന്നെയാണ്‌ ആത്‌മാഭിമാനമുള്ളവർ പറയേണ്ടത്‌. അമൃതാനന്ദമയി ഭവനങ്ങൾ സുനാമി ബാധിതർക്കായി ഉയർന്നു. ആതുര പ്രവർത്തനങ്ങൾ ഏറെയുണ്ടായി. സർക്കാരിന്റെ സുനാമി ഫണ്ട്‌ ഇപ്പോഴും വിതരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഹൈറേഞ്ചിലും വയനാട്ടിലും വരെ സുനാമിഫണ്ട്‌ വീണു മുളയ്‌ക്കുന്നു. സുനാമി തകർത്തെറിഞ്ഞ കടൽത്തീരങ്ങൾ പുനരുദ്ധരിച്...

എനിയ്‌ക്കും ഒരു സ്വപ്‌നമുണ്ട്‌‘

അഹമ്മതിയാണ്‌ എന്നൊന്നും വിചാരിക്കരുത്‌. എനിയ്‌ക്കൊരു സ്വപ്നമുണ്ട്‌. അത്‌ യഥാർത്ഥ്യമാക്കണം എന്ന്‌ വലിയ മോഹമുണ്ട്‌ പക്ഷേ അതിന്‌ പണി കുറച്ചേറെയുണ്ട്‌. ഒന്നാമത്‌ ഞാൻ ഇന്ത്യയുടെ പരമാധികാരിയാവണം രണ്ട്‌ - ആരു ശ്രമിച്ചാലും എന്നെ കൊല്ലാനൊക്കരുത്‌ ഇത്രയും സാധിച്ചികിട്ടിയാൽ ? രാജ്യമൊട്ടുക്ക്‌ പ്രസാവശുപത്രി തുറക്കും ഞാൻ രാജ്യത്തെ എല്ലാ പെണ്ണുങ്ങളുടെയും പ്രസവം ഫ്രീയായി ആശുപത്രിയിൽ നടത്തിക്കൊടുക്കും. കൂട്ടത്തിൽ അവരെയെല്ലാം വന്ധ്യം കരണശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയമാക്കും അതെന്തിന്‌? ഇന്ത്യയിലെ ഇപ്പോഴത്...

കോപ്പൻ ഹേഗൻ

വികസിതരാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിൽ തർക്കമുണ്ടാവുന്നത്‌ ഇതാദ്യമൊന്നുമല്ല. തർക്കമുണ്ടാവുമ്പോഴാണ്‌ ഈ പദങ്ങൾ നാം കേൾക്കുന്നതുതന്നെ - വികസിതം * വികസ്വരം. തർക്കം തത്‌ക്കാലത്തേയ്‌ക്ക്‌ തീരുമ്പോൾ നാം ഈ പദങ്ങൾ മറക്കുകയും ചെയ്യും. വീണ്ടും ഒരിക്കൽ തർക്കം ഉണ്ടാവുമ്പോൾ നാം വികസിതവും വികസ്വരവും വീണ്ടും ഓർക്കും. അവർ തമ്മിലുള്ള ഇപ്പോഴത്തെ തർക്കത്തിന്റെ ഹേതുവെന്ത്‌“ ‘ഭൂമി മലീമസമാക്കുന്നതിൽ ഞങ്ങൾക്ക്‌ എത്ര പങ്കുവഹിയ്‌ക്കാം? ഇതാണ്‌ തർക്കഹേതു. വികസിത രാജ്യങ്ങൾ പറയുന്നു ’ലോകം അങ്ങേയറ്റം മലീമസമായിക്...

ചില വ്യക്തിത്വ സംഘർഷങ്ങൾ

കഴുത്തറുക്കാത്ത ഒരു പ്രൈവറ്റ്‌ ആശുപത്രി ഈയിടെ ഒരു സമ്മേളനം സംഘടിപ്പിയ്‌ക്കുകയുണ്ടായി. ജീവനക്കാരും കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന സമൃദ്ധമായ സദസ്സിനുമുന്നിൽ വിദ്യാർത്ഥിനികളും ജീവനക്കാരും മക്കളും ചേർന്ന്‌ നൃത്തനൃത്യങ്ങളും അതരിപ്പിച്ചു. സ്‌റ്റേജിൽ യോഗ്യരായ ആളുകളെ ക്ഷണിച്ചിരുത്തിക്കൊണ്ടുള്ള സമ്മേളനവും ഉണ്ടായി. രാഷ്‌ട്രീയനേതാക്കളും സിനിമക്കാരും ഡോക്‌ടർമാരുമാണ്‌ അരങ്ങത്തിരുന്നത്‌. സാഹിത്യകാരന്മാർ ഇല്ല എന്നു തന്നെ പറയാം. ഡോക്‌ടർ ആയ ഖദീജാമുംതാസ്‌ സാഹിത്യകാരി കൂടിയാണ്‌ എന്നതുമാത്രമായിരുന്നു ഇതിന...

പങ്കാളിത്ത അഴിമതിശാസ്‌ത്രം

26-3-2011 ന്‌ രാവിലെ തൃശ്ശൂർ ആകാശവാണി പ്രക്ഷേപണം ചെയ്‌ത സമകാലികം പരിപാടിയിൽ വിഷയം ‘ഇന്റർനെറ്റിന്റെ വിപ്ലവശേഷി’ ആയിരുന്നു സാങ്കേതിക വിപ്ലവമല്ല, സാമൂഹിക വിപ്ലവമാണ്‌ അവർ ഉദ്ദേശിച്ചത്‌. ലിബിയയിൽ രാഷ്‌ട്രീയ വിപ്ലവത്തിന്‌ എസ്‌.എം.എസ്‌ഉം ഇന്റർനെറ്റും ഉപകരണമായി എന്നതാണ്‌ ചർച്ചയ്‌ക്കടിസ്‌ഥാനം. ചർച്ചയിൽ പങ്കെടുത്തവരെല്ലാം ‘മാറ്റത്തിന്റെ ഈ കാറ്റിനെ’ സ്വാഗതം ചെയ്‌തുകൊണ്ട്‌ സംസാരിച്ചു. സമ്പൂർണ്ണ സാക്ഷരതയിലേക്കു മുന്നേറിക്കൊണ്ടിരിക്കുന്ന കേരളത്തിലും ഇന്റർനെറ്റ്‌ വിപ്ലവം കൊണ്ടുവരാൻ പോകുന്നു എന്നു പ്രവചിച്...

ദൈവങ്ങളേ, നിങ്ങൾ…

‘ഈശ്വരാ. ഇന്ന്‌ ക്ലാസ്‌ ടീച്ചർടെ കൈയിൽ നിന്ന്‌ അടി കിട്ടരുതേ’ എന്നു പ്രാർത്ഥിച്ചുകൊണ്ടാണ്‌ ഞാൻ എന്റെ വിശ്വാസപർവം തുടങ്ങിയത്‌. പിന്നെയങ്ങോട്ട്‌ പ്രാർത്ഥനാമയമായിരുന്നു. നാളുകൾ രണ്ടാം ക്ലാസിലെ മുതിർന്ന കുട്ടികൾ പ്രാർത്ഥിയ്‌ക്കുന്നതുപോലെയൊക്കെ ഞാനും പ്രാർത്ഥിച്ചു. ഉച്ചയ്‌ക്കുശേഷം ക്ലാസുകൂടാൻ മണിമുട്ടുന്നതുവരെ കളിച്ചു തിമർത്ത്‌ ക്ലാസിലേയ്‌ക്കു കയറി ഉശിരോടെ പ്രാർത്ഥിയ്‌ക്കുന്ന അവരെ ഞാനും അനുകരിച്ചു. കണ്ണടച്ചു പിടിച്ച്‌ നെഞ്ചത്തു കൈചേർത്താ പിടിച്ച്‌ ഒച്ചയിട്ടും പിറുപിറുത്തും അവർ പ്രാർത്ഥിച്ചു. ...

കമ്യൂണിസം കേരളത്തിന്‌ നൽകിയത്‌

നല്ലതും ചീത്തതും നൽകി അദ്ധ്വാനിക്കുന്ന വർഗ്ഗത്തിന്‌ ആത്മാഭിമാനം നൽകിയത്‌ നല്ലത്‌ അദ്ധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗത്തെ അദ്ധ്വാനിയ്‌ക്കാത്ത തൊളിലാളിവർഗ്ഗമാക്കി മാറ്റിയത്‌ ചീത്തത്‌. ഇതൊക്കെ എല്ലാവരും പറയുന്നതും വിമർശിക്കുന്നതുമായ കാര്യങ്ങൾ. ആരും പറയാത്ത ഒരു കാര്യമുണ്ട്‌ എല്ലാ പെണ്ണിനേയും ഒരു പോലെ കാണുന്ന കണ്ണ്‌ കേരളീയർക്ക്‌ & പരുഷന്മാർക്ക്‌ നൽകി കമ്യൂണിസം എന്ന കാര്യം. കേരളീയം ഒഴികെയുള്ള എല്ലാ ഇന്ത്യൻ പ്രദേശത്തും തനിക്കൊത്ത പെണ്ണിനെ ദ്രോഹിക്കുകയും തനിക്കു മേലുള്ള പെണ്ണിനെ മാനിക്കുകയും ചെ...

ജനാധിപത്യ പ്രവണത

ഗ്രാമപഞ്ചായത്ത്‌ വാർഡ്‌ മെമ്പർ, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഡ്‌മെമ്പർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ജില്ലാ പഞ്ചായത്ത്‌ വാർഡ്‌ മെമ്പർ, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌. എം.എൽ.എ., മന്ത്രിമാർ, മുഖ്യമന്ത്രി എം.പി., കേന്ദ്രമന്ത്രിമാർ, പ്രധാനമന്ത്രി ഗവർണർ, ഉപരാഷ്‌ട്രപതി, രാഷ്‌ട്രപതി ഇത്രയും പേർ ചേർന്ന്‌ ഭരിച്ചാണ്‌ എന്നെ നിലയ്‌ക്കുനിർത്തിപ്പോരുന്നത്‌. ഞാനാര്‌? ആതംഗവാദിയോ? എല്ലാവരും കൂടി ഭരിച്ച്‌ ഭരിച്ച്‌ ഞാൻ ജീവച്ഛവമായി. കിടക്കാനിടവും, കഴിയ്‌ക്കാൻ ഭക്ഷണവും ഇല്ലാ...

പുരുഷന്മാർ ചെയ്യാത്തതെന്തുണ്ട്‌?

പുരുഷന്മാർ ചെയ്യാത്തതെന്തുണ്ട്‌? ‘കർത്തൃത്വം മുഴുവൻ പുരുഷന്റേതാണ്‌. സ്‌ത്രീ വെറും കർമ്മം. കർത്താവ്‌ കർമ്മത്തെ എന്തുചെയ്യുന്നുവോ അത്‌ ക്രിയ!’ സ്‌ത്രീയ്‌ക്ക്‌ കർത്തൃത്വമില്ല എന്ന വിലാപത്തിന്റെ വിപുലീകരണമാണിത്‌. നേരമ്പോക്കാണെന്നു വെച്ചോളൂ. എന്നാലും പ്രാസമൊപ്പിച്ച്‌ ഇങ്ങനെ പറയുന്നതിനുമുണ്ടല്ലൊ ഒരു രസം. ഇല്ലേ? ഇന്ന്‌ ജൂലായ്‌ 27 ഞായറാഴ്‌ച. ദിനപത്രത്തിന്റെ ഒന്നാം പേജ്‌ പ്രധാനവാർത്തകൾ വഹിച്ചുകൊണ്ട്‌ മുന്നിൽ. 1) ലീഡ്‌ ന്യൂസ്‌ - ‘അഹമ്മദാബാദിലും സ്‌ഫോടന പരമ്പര’ ആരാണത്‌ ചെയ്തത്‌? പുരുഷന്മാർ. 2...

തീർച്ചയായും വായിക്കുക