Home Authors Posts by കെ.ആർ. ഇന്ദിര

കെ.ആർ. ഇന്ദിര

0 POSTS 0 COMMENTS
Address: മേഴത്തൂർ, ആകാശവാണി, തൃശൂർ.

ഓസോൺ തുളകളുടെ നാട്ടുമര്യാദ

രാഷ്‌ട്രത്തിന്റെ മൂന്നിലൊന്ന്‌ വനമായിരിക്കുകയും ക്ലോറോ ഫ്ലൂറോ കാർബണുകൾ തോന്നിയ വണ്ണം പുറം തള്ളാതിരിക്കുകയും ചെയ്‌താൽ ആകാശത്തിന്‌ തുളവീഴാതിരിക്കും എന്ന്‌ ശാസ്‌ത്രം പറഞ്ഞിട്ടുണ്ട്‌. പക്ഷേ, ആകാശത്തിന്‌ തുളവീണു തുടങ്ങിയിരിക്കുന്നുവത്രെ. ആരൊക്കെയോ അത്യാചാരം ചെയ്യുന്നതുകൊണ്ട്‌ വരുന്ന വിനയാണ്‌ ഇത്‌ എന്ന്‌ പലരും പറയുന്നു. അമേരിക്കക്കാർ കാറോടിച്ചിട്ടും എ.സി.യും റെഫ്രിജറേറ്ററും പ്രവർത്തിച്ചിട്ടും തുള വീഴ്‌ത്തിയതാണ്‌ എന്ന്‌ ഇന്ത്യാക്കാർ പറയുന്നു. ഇന്ത്യയിലെ നൂറ്റിഅഞ്ചുകോടി ജനം ശ്വാസം വിട്ടും ഏമ്പക്കം വി...

ദാരിദ്ര്യത്തിന്റെ ഭൂതകാലം

ദാരിദ്ര്യം ഒരു ഭൂതമാണെന്നോ ഭൂതകാലത്ത്‌ ദാരിദ്രമായിരുന്നു എന്നോ മനസ്സിലാക്കുക. എഴുപതുകൾ വരെയുള്ള കാലഘട്ടമാണ്‌ ഈ ഭൂതകാലം. അക്കാലത്ത്‌ ഏറ്റവും പ്രധാനപ്പെട്ട വികാരം വിശപ്പായിരുന്നു. അന്നത്തെ പരമസത്യം ദാരിദ്ര്യമായിരുന്നു. രാഷ്‌ട്രീയം, വിദ്യാഭ്യാസം, തൊഴിൽ, പ്രണയം, കാമം, കളവ്‌, വഞ്ചന തുടങ്ങിയവയെല്ലാം അന്നും ഉണ്ടായിരുന്നു. പക്ഷേ കക്ഷിഭേദമെന്യേ പരക്കെ നിലനിന്ന ദാരിദ്യം ഒരു പൊതുസത്യമായിരുന്നു എന്ന വസ്‌തുത ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ടതുണ്ട്‌. അക്കാലത്ത്‌ യഥാർത്ഥത്തിൽ ഓണമുണ്ടായിരുന്നു എന്നതാണ്‌ ദാരിദ്ര്...

കാട്ടുകോഴിയ്‌ക്കെന്തു സംക്രാന്തി ?

എന്ന പഴഞ്ചൊല്ലിൽ പതിരു ചേർക്കാതിരിയ്‌ക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തി ജീവിച്ചുപോന്ന ഒരു സത്യസന്ധയായിരുന്നു കുട്ടിക്കാലം മുതൽക്കേ ഞാൻ. അതുകൊണ്ട്‌ ഓണത്തിന്‌ പുത്തൻകുപ്പായമിടലും പൂക്കളമിടലും സദ്യയുണ്ണലും വിഷുവിന്‌ പൂക്കളമിടുന്നതിനു പകരം പൂത്തിരി കത്തിയ്‌ക്കലും മാത്രം ചെയ്‌തു പോന്നു. ദൈവികമായതൊന്നും എന്റെ വീട്ടിൽ ഉണ്ടായിരുന്നില്ല. എങ്കിലും ദുർഗ്ഗാഷ്‌ഠമിയ്‌ക്ക്‌ സ്‌കൂൾ അടച്ചാൽ മറ്റെന്നത്തെക്കാളും വലിയ ആനന്ദം അവിടെയുണ്ടായിരുന്നു. പുസ്‌തകപൂജയായതുകൊണ്ട്‌ പാഠപുസ്‌തകം തൊടേണ്ട എന്നതായിരുന്നു ആനന്ദഹേതു. പു...

അപകടങ്ങൾ, രക്ഷാപ്രവർത്തനങ്ങൾ

സ്‌ഥലം - മുസൂർ അങ്ങാടി , തൃശ്ശൂർ ജില്ല. സന്ദർഭം - സൽസബീൽ സ്‌കൂൾ സംഘടിപ്പിച്ച ട്രാഫിക്‌ ബോധവൽക്കരണ പരിപാടി. അരങ്ങിൽ - മന്ത്രി കെ.പി. രാജേന്ദ്രൻ, ലോക്കൽ പഞ്ചായത്ത്‌ അംഗങ്ങൾ. അവരെല്ലാം പ്രസംഗിച്ചു. ടിപ്പർ ലോറികളുടെ മരണപാച്ചിലിനെപ്പറ്റി, അമ്മയുടെ കൈപിടിയ്‌ക്കാനോങ്ങുമ്പോഴേയ്‌ക്കും തെരുവിൽ ചതഞ്ഞരഞ്ഞു മരിച്ച പിഞ്ചു വിദ്യാർത്ഥികളെപ്പറ്റി, വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിയ്‌ക്കുന്ന കാക്കിയുടുപ്പിട്ട ഉദ്യോഗസ്‌ഥരെപ്പറ്റി എല്ലാമെല്ലാം അവർ പ്രസംഗിച്ചു. പക്ഷേ, മുസൂരിലെ റോഡിൽ അപ്പോഴും ഒരു ഫുട്‌പാത്ത്‌ ഉണ്...

കട്ടവനെ കണ്ടില്ലെങ്കിൽ…….

ഭാരതേന്തു ഹരിശ്ചന്ദ്ര എന്നത്‌ വെറും ഒരു പേരല്ല. അത്‌ ഭാരതത്തിന്റെ പ്രതീകമാണ്‌ എന്നു തോന്നുന്നു. നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പാണ്‌ അദ്ദേഹം ‘അന്ധേർ നഗരീ ചൗപട്ട്‌ രാജാ’ എന്ന നാടകം എഴുതിയത്‌. കല്ലൂവിന്റെ ആട്‌ മതിലുവീണ്‌ ചത്തു എന്നയിടത്തു നിന്നാണ്‌ നാടകം ചലിച്ചു തുടങ്ങുന്നത്‌ (ജീവിതമേ നാടകം എന്നൊക്കെ പറയുന്നിടത്ത്‌ അങ്ങനെ ‘നാടകം ചലിച്ചു തുടങ്ങുന്നു എന്നൊന്നും പറയേണ്ടതില്ല അല്ലേ!) മതിലിന്റെ ഉടമയാണ്‌ ആടിന്റെ മരണത്തിനുത്തരവാദി എന്ന നിഗമനത്തിൽ രാജാവ്‌ എത്തിച്ചേർന്നു. ’ആരവിടെ? മതിലിന്റെ ഉടമയെ പിടിച്ച...

ഈ മനുഷ്യരുടെയൊരു കാര്യം!

വർഷങ്ങളോളം മഴപെയ്യുന്ന സ്‌ഥലമാണ്‌ ഗുൽബർഗ. ശരാശരി താപനില 46 ഡിഗ്രി സെന്റിഗ്രേഡ്‌. കുടിവെള്ളം അകലെയേതോ ഡാമിൽ നിന്ന്‌ കുഴൽ മാർഗ്ഗം വിതരണം ചെയ്യുന്നയിടം. മൂന്നു ദിവസത്തിൽ ഒരിക്കൽ മാത്രം പൈപ്പിൽ വെള്ളം വരുന്നഇടം. വന്നാൽത്തന്നെ 100 ലിറ്റൽ വെള്ളം മാത്രം കിട്ടുന്ന ഇടം. ഇത്‌ 1972 ലെ സ്‌ഥിതിവിശേഷമാണ്‌. 2010-ൽ സ്‌ഥിതി മെച്ചപ്പെട്ടിരിയ്‌ക്കുകയാണോ മോശപ്പെട്ടിരിയ്‌ക്കുകയാണോ എന്നറിയില്ല. അന്ന്‌ ഗുൽബർഗയിൽ ഒരേ ഒരാൾക്കേ കടയുണ്ടായിരുന്നുള്ളൂ. ആ ആൾ ഞാൻ തന്നെ. കൂടെപ്പാർക്കുന്ന പാർവതി കൃഷ്‌ണമൂർത്തി അതിന്റെ പ...

ഷാലിമാർ – തിരുവനന്തപുരം എക്‌സ്‌പ്രസ്‌

‘ഷാലിമാർ എന്ന പോലെ മനോഹരമായ ഒരു പേരായിരുന്നു തിരുവന്തപുരത്തിനു പകരം വേണ്ടിയിരുന്നത്‌ - ടിക്കറ്റ്‌ ബുക്കുപെയ്യുമ്പോൾ ആലോചിച്ചു. എന്തായാലും ബംഗാളികളുടെ സൗന്ദര്യബോധം സമ്മതിയ്‌ക്കണം. ’ഹൗറ‘, ’സിയാൽദാ‘, ’ഷാലിമാർ‘ റെയിൽവേ സ്‌റ്റേഷനായാൽ ഇങ്ങനത്തെ പേരുകൾ വേണം അല്ലാതെ ചങ്ങലം പരണ്ട എന്നൊന്നുമല്ല. ഇച്ഛാഭംഗത്തിന്‌ ഇതിൽപ്പരം ഇനിയെന്തു വേണം? നഗരത്തിൽ നിന്നകന്ന്‌ ബഹുദൂരം രണ്ടു റെയിൽവേ ട്രാക്കുകളും രണ്ടുപ്ലാറ്റ്‌ഫോമുകളും ഒരു ഗോവണിയും ഫ്ലാറ്റ്‌ഫോമിൽ രണ്ടു കുടിവെള്ളടാപ്പുകളും പെട്ടിക്കടകളും. സ്‌റ്റേഷനിൽ പൊതു...

അത്‌ ആരായിരുന്നു?

ആമിയും കമലയും മാധവിയും സുരയ്യയും മരിച്ചുപോയി. പ്രായം ചെന്നു മരിയ്‌ക്കുമ്പോൾ പതിവായി സംഭവിയ്‌ക്കുന്ന ഒരു വിപര്യമുണ്ട്‌. മരണത്തിനു മുൻകാലത്ത്‌ വ്യക്തി നിശ്ശബ്‌ദനായിപ്പോവും. പലരും ആ നിശ്ശബ്‌ദത കൊണ്ട്‌ വിസ്‌മൃതരാവും. മരണാനന്തരം അവരെ ഉയിർപ്പിയ്‌ക്കുന്നത്‌ മറ്റുള്ളവരാണ്‌. സംശയമുണ്ടോ ഈ കാര്യത്തിൽ? ഉണ്ടെങ്കിൽ വി.കെ.എൻ.ന്റെയും മാധവിക്കുട്ടിയുടെയും മരണങ്ങളെ ഒന്നു താരതമ്യം ചെയ്യുക. ‘കോമാളിക്കൾക്കിടയിലെ പുരുഷഗോപുരം’ എന്ന്‌ ആരാധിയ്‌ക്കപ്പെട്ട വി.കെ.എൻ. ഒറ്റയ്‌ക്ക്‌ മരിച്ചുകിടന്നു. സാഹിത്യലോകവും രാഷ്‌...

ഓൻ നമ്മുടെ ആളാ

ഓൻ നമ്മുടെ ആളാ എന്ന്‌ പറഞ്ഞ്‌ പറഞ്ഞ്‌ ജനപ്രിയനായ ഒരു മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നു. ഇ.കെ.നായനാർ; ടിവി. ചാനലിൽ നായനാർ വരുന്നതുകാണാൻ ജനം കാത്തിരുന്നു. കോമഡി കാണുന്നതിനുള്ള കൗതുകമായിരുന്നു ജനത്തിന്‌. നായനാർ ജനപ്രിയനായകനായി. അദ്ദേഹം അന്തരിച്ചപ്പോൾ ജനം അന്ത്യോപചാരത്തിനിരമ്പി. എല്ലാം നന്നായി പക്ഷേ, സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രകടനം എപ്രകാരമുള്ളതായിരിക്കും?. ഈ സംസ്‌ഥാനത്തെ മുന്നോട്ടു നയിക്കുന്നതിൽ നായനാർ പ്രകടിപ്പിച്ച പാടവം എത്രയ്‌ക്കുണ്ടായിരുന്നു? അദ്ദേഹത്ത...

മിച്ചമൂല്യമാണ്‌ വില്ലൻ

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ ഒരു സ്വീഡിഷ്‌ യുവതിയെ മാനഭംഗപ്പെടുത്തിയത്രെ. സ്വീഡൻകാർ കേരളീയരെപ്പറ്റി എന്തുകരുതും എന്നാണ്‌ കേരളത്തിലെ ഒരു പുരുഷൻ പ്രതികരിച്ചത്‌. കേരളീയരെ അടക്കിപ്പറയേണ്ട, കേരളത്തിലെ പുരുഷന്മാരെപ്പറ്റി എന്തുകരുതും എന്നു ചോദിച്ചാൽ മതി എന്ന്‌ കേരളത്തിലെ സ്‌ത്രീയായ ഞാൻ പ്രതികരിയ്‌ക്കുന്നു ഞങ്ങൾ കേരളസ്‌ത്രീകൾ. കേരളപുരുഷന്മാരെ എങ്ങനെ കാണുന്നുവോ അതുപോലെ സ്വീഡൻക്കാരും കാണും. ഞങ്ങൾക്ക്‌ കേരളത്തിലെ ആണുങ്ങളെ അവിശ്വാസവും ഭയവുമാണ്‌. അവർ ലൈംഗികപരാക്രമികളാണ്‌ എന്നാണ്‌ ഞങ്ങളുടെ പൊത...

തീർച്ചയായും വായിക്കുക