Home Authors Posts by കെ.ആർ.ബേബി

കെ.ആർ.ബേബി

0 POSTS 0 COMMENTS

മണ്ണിര

ചേറാണെന്നുടെ ചങ്ങാതി ചോറാണെന്നുടെ മെനിയ്‌ക്കൂഴി സീരവരായുധനെപ്പോലെ ഞാനും ഉഴുതുമറിച്ചീടും തന്നാലായതു ചെയ്യുന്നോർ- ക്കെന്നും നന്മകൾ വന്നെത്തും. Generated from archived content: poem7_may26_07.html Author: kr_baby

കുട്ടിയും തവളയും

കുട്ടി ഃ കുണ്ടിലിരിക്കും തവളക്കുഞ്ഞെ കുന്നിനുമേലേ പറക്കാൻ വാ കൂട്ടായ്‌കൂടാം പാട്ടുകൾ പാടാം പലവഴി ചുറ്റിയടിച്ചീടാം തവള ഃ വേണ്ടേ, വേണ്ടേ ചക്കരവാക്കുകൾ ചതിച്ചീടാനായ്‌ നോക്കേണ്ട ഇത്തിരിവെട്ടം മാത്രം ഞങ്ങടെ ലോകമതെന്നാലും തുടിച്ചിറങ്ങാൻ, കുടിച്ചു തീർക്കാൻ ശുദ്ധജലം മാത്രം ഇല്ലേ, ഇല്ല വരില്ലിനി ഞങ്ങൾ ആരുവിളിച്ചാലും തവളക്കാലിൽകൊതിയും കൊണ്ടീ ആക്രി വിളിച്ചാലും നദിയും പുഴയും, തോടും, പാടവു മെല്...

പുഴ മഴയോട്‌

എന്തേ വരാഞ്ഞതിനിയുമെന്നേ ഇത്ര തപിപ്പിച്ചിടുന്നതെന്തേ നൂലുപോലായെന്റെ, ആവലാതി കേൾക്കാനടുത്തോടിയെത്തുകില്ലേ! മാരിവിൽത്തേരിന്റെ ചാരുതയും മാനത്തെ നക്ഷത്രക്കൂട്ടുകാരും ആനയിക്കാൻ നിൽക്കുമാളിമാരും ആകെക്കുടുക്കി, ക്കുഴഞ്ഞിടുന്നോ? ആടിമേഘങ്ങളെയാനയിച്ച്‌ വേഗമിങ്ങോടിയണഞ്ഞിടായ്‌കിൽ വാടിക്കരിഞ്ഞുള്ള വള്ളിപോലെൻ വാഴ്‌വും നിലച്ചുപോമില്ല തർക്കം. ആറുനിറഞ്ഞങ്ങൊഴുകിടുമ്പോൾ ആർപ്പുംവിളിയും കുരവയായ്‌ ആഹ്ലാദപൂക്കൾ വിടർന്നു നിൽക്കും സോത്സാഹം കോരിത്തരിച്ചുനിൽക്കും കൂട്ടായ്‌മക്കാലം കുടിച്ചു തീർക്കാൻ ആർത്തിയറിയാതകന്നുപോകാൻ...

കുടയിൽ ആര്‌?

കുടയും കൊണ്ട്‌ നടപ്പാണ്‌ എവിടെപ്പോയാലെന്നാലും മഴയായാലും വെയിലായാലും മടക്കിടാത്തൊരു കുടയാണ്‌ കുഞ്ഞാത്തോലിൻ കുടയല്ല നാത്തൂനാരുടെ കുടയല്ല ഇക്കുട നടുവിൽ മറ്റാർക്കും കയറാൻ കടുകിടയിടമില്ല. പ്രകൃതി കനിഞ്ഞൊരു കുടയാണ്‌ പടുതരമിക്കുടയെന്താണ്‌? Generated from archived content: nurserypattu1_may9_08.html Author: kr_baby

എന്റെ ഗ്രാമം

എന്തു നല്ല ഗ്രാമം എന്റെ സ്വന്ത ഗ്രാമം തുമ്പി, വർണ്ണത്തുമ്പി തുളളും തുമ്പയുളള ഗ്രാമം! കോകിലങ്ങൾ പാടും കേകി നൃത്തമാടും പൂത്തുലഞ്ഞു പൂക്കൾ നിറയു- മെന്റെ നല്ല ഗ്രാമം! പാടമുളള ഗ്രാമം മോടിയുളള ഗ്രാമം തോടുമാറുമൊത്തുചേർന്നു മാല ചാർത്തും ഗ്രാമം! എന്തു നല്ല ഗ്രാമം എന്റെ സ്വന്തം ഗ്രാമം! Generated from archived content: kutti1_june28_08.html Author: kr_baby

കൈതൊഴുന്നേൻ

ചിത്രപതംഗമേയെത്രചിത്രം പത്രം നിവർത്തി നീ പാറിടുമ്പോൾ വർണ്ണവസന്തം വിതറിയെങ്ങും മണ്ണിൽ മധുരം നിറച്ചിടുമ്പോൾ കണ്ണിമയ്‌ക്കാതങ്ങു നോക്കിനിൽക്കാൻ കൈവന്ന ഭാഗ്യമേ, കൈതൊഴുന്നേൻ! Generated from archived content: poem4_feb17_09.html Author: kr_baby

മണ്ണും വിണ്ണും

മണ്ണും വിണ്ണും പുണരുമ്പോൾ ഇടിയും മഴയും പൊടിപൂരം മലരും കതിരും വിരിയുന്നു ജീവിതമെങ്ങും പടരുന്നു മണ്ണിൻ മാറിൽ പടരുന്നു മനമതിൽ സ്വപ്നം വിരിയുന്നു! Generated from archived content: poem3_feb17_09.html Author: kr_baby

കൈതൊഴുന്നേൻ

ചിത്രപതംഗമേയെത്രചിത്രം പത്രം നിവർത്തി നീ പാറിടുമ്പോൾ വർണ്ണവസന്തം വിതറിയെങ്ങും മണ്ണിൽ മധുരം നിറച്ചിടുമ്പോൾ കണ്ണിമയ്‌ക്കാതങ്ങു നോക്കിനിൽക്കാൻ കൈവന്ന ഭാഗ്യമേ, കൈതൊഴുന്നേൻ! Generated from archived content: nurse4_feb17_09.html Author: kr_baby

മണ്ണും വിണ്ണും

മണ്ണും വിണ്ണും പുണരുമ്പോൾ ഇടിയും മഴയും പൊടിപൂരം മലരും കതിരും വിരിയുന്നു ജീവിതമെങ്ങും പടരുന്നു മണ്ണിൻ മാറിൽ പടരുന്നു മനമതിൽ സ്വപ്നം വിരിയുന്നു! Generated from archived content: nurse3_feb17_09.html Author: kr_baby

തീർച്ചയായും വായിക്കുക