കെ.പി.സുധീര
സി.ആർ. പരമേശ്വരൻ രചിച്ച വിപൽസന്ദേശങ്ങൾ
സി.ആർ.പരമേശ്വരന്റെ ഈ കൃതിയിൽ കഥയുണ്ട്, കവിതയുണ്ട്, കാമ്പും കഴമ്പുമുളള ലേഖനങ്ങളുമുണ്ട്. കപ്പൽച്ചേതം വന്ന നാവികനെപ്പോലെയുളള കഥാപാത്രമാണ് ഇതിലെ ‘മതപരിവർത്തനം’ എന്ന കഥയിലുളളത്. അനുഭവത്തിന്റെയും അറിവിന്റെയും പാതയിലൂടെയുളള സഞ്ചാരമാണ്, ‘ഈഴവർ’ എന്ന കഥയിൽ. മുറിപ്പെടുത്തുന്ന മൂകതയായി വരികൾക്കിടയിൽ മൗനം കനത്തു നില്‌ക്കുന്നു. അഗ്നിദ്രവങ്ങൾ രക്തത്തിലേക്ക് അരിച്ചിറങ്ങും മട്ടിലുളള കവിതകളുണ്ട് ഈ പുസ്‌തകത്തിൽ. നമ്മുടെ നിശ്വാസത്തിന്റെ വിഷച്ചൂടിൽ ചത്തുവീഴുന്നത് ഈച്ചകളല്ല, നമ്മുടെ പിതാക്കൻമാരാണ് എന്...