കെ.പി.ശങ്കരൻ
ബൈബിളിലെ സാർവത്രിക മാനങ്ങൾ
പാശ്ചാത്യ സാഹിത്യലോകത്ത് ബൈബിളിന്റെ സ്വാധീനം വളരെ വലുതാണ്. മലയാളത്തിൽ ഈ വകുപ്പിൽ അധികം കൃതികളില്ല എന്നാകുന്നു എന്റെ അറിവ്. വെറും മതഗ്രന്ഥമായി വ്യവഹരിച്ചാൽ മാത്രം പോരാ ബൈബിളിനെ. കൂടുതൽ മാനുഷികവും സാർവത്രികവുമായ പരിപ്രേക്ഷ്യത്തിൽ ആ മത ഗ്രന്ഥത്തെ സമീപിക്കേണ്ടിയിരിക്കുന്നു. സുരേഷ് മാധവ് എഴുതിയ ‘ക്രിസ്തുവിന്റെ പ്രകാശ വിളംബരം’ എന്ന കൃതിയുടെ മുഖ്യമായ സവിശേഷത അതാണ്. ഈ സമീപനത്തിലാവട്ടെ വ്യക്തിപരമായ അനുഭൂതിയുടെ സ്പർശം നിലനിർത്താൻ യത്നിച്ചിരിക്കുന്നു. ഏതിനെയും ഒട്ടൊന്നു വ്യക്തിനിഷ്ഠമായി സമീപിക്ക...