രവിചന്ദ്രൻ കെ. പി
കുറിച്യരുടെ ഭക്ഷണരീതി
ജീവജാലങ്ങളുടെ പ്രാഥമികചോദന വിശപ്പും അന്നവുമായി ബന്ധപ്പെട്ടതാണ്. അന്നം ജീവനെ നിലനിർത്തുന്ന ഘടകം മാത്രമല്ല, ജീവിതത്തേയും സംസ്‌ക്കാരത്തേയും നിർണ്ണയിക്കുന്ന ഘടകം കൂടിയാണ്. അന്നം സമ്പാദിക്കൽ, ആഹരിക്കൽ, പങ്കുവയ്‌ക്കൽ, സൂക്ഷിച്ചുവയ്‌ക്കൽ ഇവയിലെല്ലാം ഓരോ കൂട്ടായ്‌മയുടെയും ആചാരാനുഷ്‌ഠാനങ്ങളിലും വിശ്വാസങ്ങളിലും പ്രതിഫലിക്കുന്നു. സാർവ്വകാലികമായി നിലനിൽക്കുന്ന ഐതിഹ്യങ്ങളായോ മിത്തുകളായോ ഇവ രൂപപ്പെടാം. ഉൽസവങ്ങൾ ആഘോഷങ്ങൾ, വിവാഹം, പ്രത്യേക ചടങ്ങുകൾ എന്നിങ്ങനെ മനുഷ്യൻ ഒത്തുചേരുന്ന സന്ദർഭങ്ങളിൽ സവിശേഷ ഭക്ഷ...