കെ.പി. റഷീദ്
രാക്കുയിൽ ഉറങ്ങാത്ത രാവുകൾ
ഓർമയുണ്ടോ ആ കാളവണ്ടിക്കാലം. ഏകാന്തവും വിജനവുമായ നാട്ടുപാത. നിലാവ്. കാളകളുടെ കഴുത്തിൽ കെട്ടിയ കുടമണികളുടെ കിലുക്കം. വിദൂര ദേശങ്ങളിലെ ചന്തയിലേക്കുളള ചരക്കുകളാണ് വണ്ടിയിൽ. നീണ്ട രാത്രിയുടെ മടുപ്പ് തീർക്കാൻ വണ്ടിക്കാരന് ആകെയാശ്രയം പാട്ടുകൾ മാത്രം. ഇരുട്ടിൽ തെഴുത്ത് നിൽക്കുന്ന മരങ്ങളുടെ നിഴലുകളിലേക്ക് ബീഡിപ്പുകയോടൊപ്പം പറക്കുന്ന പഴയ കെസ്സ് പാട്ടുകൾ. മോയിൻകുട്ടി വൈദ്യരുടെ പ്രണയ കാവ്യമായ ബദറുൽ മുനീർ ഹുസുനുൽ ജമാൽ. പൂമകളാണേ ഹുസുനുൽ ജമാൽ പുന്നാരത്തോളം മികന്തെ ബീവി. ഹേമങ്ങൾ മേത്തെ പണിച്ചിത്തിര...