കെ.പി.രമേഷ്
ശാന്തകുമാരൻതമ്പി പുരസ്‌ക്കാരം 2009
എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനും ആയിരുന്ന ശാന്തൻകുമാരൻ തമ്പിയുടെ പേരിൽ ബാംഗ്ലൂരിലെ ശാന്തകുമാരൻ തമ്പി ഫൗണ്ടേഷൻ ഏർപ്പെടുത്തുന്ന രണ്ടാമത് ശാന്തകുമാരൻ തമ്പി പുരസ്‌കാരത്തിന് പുസ്‌തകങ്ങൾ ക്ഷണിക്കുന്നു. 2006, 2007, 2008 വർഷങ്ങളിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ച മികച്ച കഥാസമാഹാരത്തിനും കവിതാ സമാഹാരത്തിനും ആണ് അവാർഡ്. നാല്‌പതു വയസ്സിൽ താഴെയുള്ള എഴുത്തുകാരുടെ കൃതികളാണ് പരിഗണിക്കുക. എഴുത്തുകാർക്കോ പ്രസാധകർക്കോ പുസ്‌തകങ്ങൾ സമർപ്പിക്കാവുന്നതാണ്. ഓരോ വിഭാഗത്തിലും 5001 രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാ...
സൗഹൃദത്തിന്റെ പ്രയാഗകൾ
പഴയ ടെഹ്‌റിയിലൂടെ ഗഢ്‌വാൾ ശ്രീനഗറിലേക്കു പോവുമ്പോൾ നമ്മൾ ഒരു ഡാംസൈറ്റിന്റെ അവശിഷ്‌ടങ്ങൾ മാത്രമല്ല കാണുക. ഒരു വലിയ ഭൂപ്രദേശത്തിന്റെ ചരിത്രവും ഭൂമിശാസ്‌ത്രവും എല്ലാവിധ തകിടംമറിച്ചിലിനു വിധേയമായി എന്നതും അനുഭവിച്ചറിയുന്നു. ഷിംലാസു, ഗദോലിയ, പൊകാൽ, മലേത്ത തുടങ്ങിയ കാലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഗഢ് വാളികൾ തങ്ങളുടെ കൃഷിയിടങ്ങളിൽ പണിയെടുക്കുന്നതു കാണാം. ഒരു ചാറ്റുമഴ ഇപ്പോൾ ഇതുവഴി വന്നതേയുള്ളു. ജ്യോഷിമഠിലേക്കാണ് ഞങ്ങൾക്കു പോകേണ്ടത്. വൃത്തുയുള്ള നല്ല സീറ്റുകളുള്ള ഒരു വണ്ടി കിട്ടിയപ്പോൾ സ...
ഡോ.ജി.ഹേമലതാവേദി രചിച്ച ലക്ഷ്‌മണരേഖ മുറിച്ചു കടക്ക...
മലയാളത്തിലെ വനിതാ നോവലിസ്‌റ്റുകളുടെ രചനകളെപ്പറ്റി അന്വേഷിക്കുന്ന ഈ ഗ്രന്ഥത്തിന് പ്രാധാന്യമുണ്ട്. സിദ്ധാന്തങ്ങളുടെ ഊഷരതയിലേക്ക് പതറാതെ, കഥാപാത്രങ്ങളുടെയും പ്രമേയത്തിന്റെയും ജൈവബന്ധങ്ങളെ സ്‌പർശിച്ചറിയുക എന്ന ധർമ്മമാണ് ഡോ.ഹേമലതാദേവി പുലർത്തുന്നത്. പ്രസാഃ പാപ്പിയോൺ. വിലഃ 100 രൂ. Generated from archived content: bookreview6_mar29_06.html Author: kp_ramesh
കവിയുടെ രാജ്യഭാരം
കവിക്ക് മറ്റാരെക്കാളും ഉത്തരവാദിത്തമുണ്ടെന്നാണ് സമൂഹത്തിന്റെ ധാരണ. ഋഷിയല്ലാത്തവൻ കവിയല്ല എന്ന ചൊല്ല് ഉദാഹരണം. ചൈനയിലും റഷ്യയിലും മറ്റും സാംസ്‌കാരിക കലാപങ്ങളുണ്ടായപ്പോൾ മാവോയും ല്യൂഷനും മാർക്‌സും അവർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇവരിൽ കവിതയും രാഷ്‌ട്രീയവും ഒരുപോലെ അന്തർലീനമാണ്. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാൽ, കവിതയെ പരിപോഷിപ്പിക്കുന്നതിനുവേണ്ടിയാണ് അവരുടെ രാഷ്‌ട്രീയബദ്ധത ശ്രമിച്ചത്. ചെക്കസ്ലോവാക്യയിൽ വാറ്റ്‌സ്ലാഫ് ഹാവെലും, പോളണ്ടിൽ വലേസയും സാഹിത്യരംഗത്തുണ്ടാക്കിയ ഭൂചലനങ്ങൾ അവരുടെ രാ...
ഗുരുവും സാഗരവും
ജ്ഞാനിതന്നെയാണ് ഗുരു-ഇരുട്ടിനെ മറയ്‌ക്കുന്ന സൂര്യൻ. അതിനെ ‘ഗുരുസാഗര’മെന്ന് നമ്മുടെ ഒരു വലിയ എഴുത്തുകാരൻ വിശേഷിപ്പിച്ചു. ഗുരു എന്നത് ഒരു ആഴക്കടലാണ്. ആഴക്കടലിൽ തിരകളൊന്നുമില്ല. തീരത്തുമാത്രമെ തിരകളുളളു. തിരകളാണ് സത്യമെന്നു തോന്നുന്നുവെങ്കിൽ നമുക്കുതെറ്റി. തീരത്തുനിന്നും ബഹുദൂരത്തായി നിലക്കൊളളുന്ന ആഴക്കടലിനെ അറിയാത്തവരാണ് തിരകളുടെ മായികലോകത്തെ ആരാധിക്കുന്നത്. ‘സംസാരസാഗരം’ എന്നത് കേവലം ഒരു കല്‌പനമാത്രമല്ലെന്നു വരുന്നത് ഗുരുവിനെ വീക്ഷിക്കുമ്പോഴാണ്. ഈ സംസാരസാഗരം ധീരമായി നീന്തിക്കടന്നവനാണ...
സംഗീതവിദ്വാന്മാർ കേൾക്കട്ടെ
കർണ്ണാടകസംഗീതം തെഴുത്തുവളർന്ന കൊങ്ങുനാട്ടിൽ അവരുടെ നാടൻപാട്ടുകളും കൃതികളും മറ്റും തെലുങ്കുരചനകളോളം സമ്പന്നമാണല്ലോ. പക്ഷേ, ഇക്കാര്യത്തിൽ മലയാളത്തിന്റെ സംഭാവന വളരെ പരിതാപകരമാണ്. ഒരു ഇരയിമ്മൻതമ്പി മാത്രം മതിയോ നമുക്ക്? അല്ലെങ്കിലൊരു കുട്ടികുഞ്ഞുതങ്കച്ചി? കേരളത്തിലെ ഗ്രാമീണശീലുകൾ, മലയാളിയുടെ സംഗീതകൃതികൾ പൊതുവേദിയിലെന്നല്ല, സ്വകാര്യമായിപ്പോലും പാടാൻ ഇവിടുത്തെ തലയെടുപ്പുളള പല വിദ്വാന്മാർക്കും ഗായകർക്കും മടിയാണ്! മലയാള രചനകളെ പൊതുവേദിയിലേക്ക് ധീരമായിത്തന്നെ കൈപിടിച്ചുയർത്തിയാലേ രക്ഷയുളളു. ഖരഹരപ്...
പ്രാദേശികതയുടെ സാംസ്‌കാരികവിപ്ലവ ശക്തി
ബ്രിട്ടന്റെയും അമേരിക്കയുടെയും കോളനിവാഴ്‌ചകൾക്ക് ഒരു പൊതുവായ രാഷ്‌ട്രീയലക്ഷ്യമുണ്ടായിരുന്നു. അവിടങ്ങളിലെ ഭാഷയെയും സംസ്‌കാരത്തെയാകയും അവർ ഒരു പ്രത്യേക അർത്ഥത്തിൽ പിടിച്ചെടുക്കുകയും വിദ്യാഭ്യാസവ്യവസ്ഥയിൽ ആംഗലേയതയുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുകയും ചെയ്‌തു. മാത്രമല്ല, ലോകചരിത്രത്തെ അവർ അവരുടെ ചരിത്രമാക്കി മാറ്റി. വേർഡ്‌സ്‌വർത്ത്, കോൾറിഡ്‌ജ്, മിൽട്ടൻ, കീറ്റ്‌സ്, ബ്രൗണിങ്ങ്, എലിയറ്റ്, വാൾട്ട്‌വിറ്റ്‌മാൻ, ഷെല്ലി തുടങ്ങിയവർ മാത്രമാണ് കേമച്ചാർ എന്ന പ്രതീതിയാണ് നമ്മുടെ സിലബസുകളും പ്രചരിപ്പി...
വിജയകുമാർ കുനിശ്ശേരിയുടെ കവിതകൾ
ദുഃഖിതന്റെ ചിരിയും കലാരാഹിത്യകലയും വിജയകുമാർ കുനിശ്ശേരിയുടെ പുതിയ കവിതാഗ്രന്ഥമായ ‘ഒറ്റക്കണ്ണോക്കി’നെക്കുറിച്ച് പറയുമ്പോൾ, അദ്ദേഹം മലയാള കവിതാചരിത്രത്തിലുണ്ടാക്കിയ മുദ്രകളെക്കൂടി സ്‌പർശിക്കേണ്ടിവരുന്നു. വാക്കും പൊരുളും രൂഢമൂലമാകുന്ന ഒരു വ്യവസ്ഥിതിയിൽ, ചരിത്രത്തിന്റെ സമകാലികതയെ പിടിച്ചുനിർത്തി കാവ്യാത്മകമായി വ്യാഖ്യാനിക്കാനാണ് വിജയകുമാർ കുനിശ്ശേരി ആഗ്രഹിക്കുന്നത്. ഒരു ഭാഗത്ത് സാമൂഹികതിന്മകളോട് ഇടയുമ്പോഴും മറുവശത്ത് കാവ്യാനുശീലനമടക്കമുളള പാരമ്പര്യമൂല്യങ്ങളോട് സ്വന്തം വിചാരത്തിന്റെ ഊർജ്ജത്...