കെ.പി. രാമനുണ്ണി
വിറ്റുതുലയ്ക്ക്
ഓസോണ്‍ തുളകള്‍, ഹരിതഗൃഹപ്രഭാവം, ഹിമവല്‍ മലകളിലെ മഞ്ഞുരുക്കം.. മനുഷ്യന്‍ ചെയ്തുവച്ച എത്രയോ കടുപ്പത്തരങ്ങളുടെ ദുഷ്ഫലങ്ങള്‍. വസുന്ധര വിങ്ങിപ്പൊട്ടിക്കൊണ്ടിരുന്നെങ്കിലും മക്കളുടെ മുന്നില്‍ കരയാനുള്ള ജാള്യത്താല്‍ പിടിച്ചു നില്‍ക്കയായിരുന്നു. ഒടുവില്‍ നിവൃത്തികെട്ട് മഹാദുരന്തങ്ങളൊന്നും ഏശാത്ത ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു മുഖം തിരിച്ച് അവളൊന്നു കരഞ്ഞുപോയി. കാരണം അവിടത്തെ സന്തതികള്‍ക്കാണല്ലോ തന്നെ ഏറ്റവും ഹൃദയാര്‍ദ്രതയോടെ മനസിലാക്കാന്‍ കഴിയുക. കരഞ്ഞുകരഞ്ഞ് വസുന്ധര എപ്പോഴോ മയങ്ങിപ്പോയി. പെട്ടെന്നു ഞെ...
കാലത്തിൽ ഓടിയെത്തുന്ന കഥകൾ
പുത്രനെ ജരാനരകൾകൊണ്ട് മുടിപ്പിക്കാതെ തന്നെ അവന്റെ യൗവനം ഏറ്റുവാങ്ങാൻ ശ്രമിക്കുന്ന യയാതിമാരായിരിക്കണം സർഗ്ഗാത്മക എഴുത്തുകാരെന്നു തോന്നുന്നു. എന്നാലേ കൂടുതൽ കാലം ജീവിതത്തിന്റെ ഊർജ്ജസ്വലത തങ്ങളുടെ രചനകളിൽ നിലനിർത്താൻ അവർക്ക് സാധിക്കുകയുളളൂ. സാഹിത്യജീവിതത്തിൽ സർഗ്ഗാത്മകത നിലനിർത്തുക എന്ന് പറഞ്ഞാൽ കാലത്തിന്റെ പിറകെ പാഞ്ഞുകൊണ്ടുളള പ്രവർത്തനമാണ്. വർത്തമാനകാലത്തിന്റെ എഴുത്തുകാരനല്ലാത്തവൻ ഒരു കാലത്തിന്റെയും എഴുത്തുകാരനല്ല. രാമായണമാണ് ഒന്നുകൂടി ഇന്ന് എഴുതുന്നതെങ്കിലും രണ്ടായിരത്തിയഞ്ചിന്റെ സ്‌പ...