കെ.പി. നൗഷാദ്
ഓണവിചാരം
തെങ്ങോലകൾക്കിടയിലൂടെ വീശിയ ഇളം കാറ്റിൽ ആടിയുലഞ്ഞ തുമ്പപ്പൂക്കളിൽ തേൻ കിനിയുന്നതും കാത്ത് കറുത്ത ഉറുമ്പുകൾ പരതി നടന്നു. പൂവട്ടിയിൽ ഓണപ്പൂക്കൾ നുള്ളിയിടുമ്പോൾ തുമ്പപ്പൂക്കളിലെ ഉറുമ്പുകൾ പൂക്കളോടൊപ്പം വിരുന്നു വന്നു. മണലാരണ്യത്തിലെ ഓണപ്പൊലിമയിൽ പൂവട്ടിയില്ല! പൂവിളിയുമില്ല! ഫ്ലാറ്റിലെ ശീതികരിച്ച മുറിക്കുള്ളിൽ പാർസൽ സദ്യയുണ്ട് ഓണം കെങ്കേമമാക്കി. Generated from archived content: poem1_aug20_10.html Author: kp_noushad
ജനുവരി
ഓരോ ഡിസംബറും ഒരു ഓർമ്മപ്പെടുത്തലാണ് ജനുവരി വരാറായെന്ന ഒരു മുന്നറിയിപ്പ്. മറിച്ചു വെക്കുന്ന കലണ്ടറിലെ കളങ്ങൾ പഴകിയിരിക്കുന്നു ഇനി വേറൊന്ന്. ഓരോ ഡിസംബർ കൊഴിയുമ്പോഴും സ്വപ്‌നങ്ങളുടെ കെട്ടഴിച്ച് വെറുതെ പരതുമ്പോൾ പുതുമോഹങ്ങളുമായ് വീണ്ടുമീ പുതുവത്സരം. ജനുവരിക്കും ഡിസംബറിനുമിടയിലെ കെട്ടുപിണഞ്ഞ ജീവിതത്തിൽ ഇത്തിരിയോളം സ്‌നേഹസാന്ത്വനങ്ങൾക്കായ് മുടങ്ങാത്ത കാത്തിരിപ്പ്. Generated from archived content: poem3_dec22_10.html Author: kp_noushad