കെ.പി മോഹനൻ
യുവത്വത്തിന്റെ പരിച്ഛേദങ്ങൾ
എന്തുചെയ്ത്, ശമ്പളം വാങ്ങിയാണോ ജീവിക്കുന്നത് ആ ചെയ്തിയാണ് പ്രവൃത്തിയെങ്കിൽ, അധ്യാപനമാണ് എന്റെ പ്രവൃത്തി. പക്ഷേ ഒരു പൗരൻ എന്ന നിലയിൽ സമൂഹത്തിൽ ചെയ്യേണ്ട ഒട്ടനവധി പ്രവൃത്തികളും ഞാൻ ചെയ്യുന്നുണ്ട്. അധ്യാപനവും സാംസ്‌കാരിക പ്രവർത്തനവുമായി പിന്നിട്ട മൂന്നര പതിറ്റാണ്ടിന്റെ ജീവിതം തൃപ്തികരം തന്നെയാണ്. അതൃപ്തിയാണ് പ്രവൃത്തിക്കു പ്രേരിപ്പിക്കുന്നത്. പ്രവൃത്തിയുടെ മറുപുറത്താകട്ടെ പരിചിതമായ തൃപ്തിയും. മനുഷ്യർ പെരുമാറുന്ന ലോകങ്ങളിൽ സാംസ്‌കാരിക പ്രവർത്തനത്തിന് പരിമിതമായ തൃപ്തിയേ ഉള്ളൂ. പക്ഷേ അധ്യാപനത...