കെ.പി. ദിലീപ്‌കുമാർ
നാടോടി ജലസംരക്ഷണരീതികളും ജനസേചനയന്ത്രങ്ങളും
മുൻകാലങ്ങളിൽ വെളളത്തിന് കാലാകാലങ്ങളിൽ പെയ്യുന്ന മഴയെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. ഞാറ്റുവേലകളെ അടിസ്‌ഥാനമാക്കിയാണ് കൃഷി ചെയ്‌തിരുന്നത്. കാലവർഷത്തിന്റെ വരവ് കൃത്യമായി അറിയുന്നതിന് കർഷകർ അവലംബിച്ചു പോന്നിരുന്ന നാടൻരീതികൾ രസകരമായ അനുഭവമാണ്. മുണ്ടകൻകൊയ്‌ത്തുകഴിഞ്ഞ് ഉത്തരായനം തുടങ്ങി ഇരുപത്തെട്ടാം ദിവസത്തെ ഇരുപത്തെട്ടുച്ചാരൻ എന്നറിയപ്പെടുന്നു. ആരൻ-ചൊവ്വ-അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്നതിനാലാണ് ഇങ്ങനെ പറയുന്നത്. അന്നേ ദിവസം ഏറ്റവും ഉയരത്തിലുളള തുറുവിന്റെ -വൈക്കോൽക്കൂന-മുകളിൽ വെളളത്...
കൈവേലയുടെ നാട്ടറിവുകൾ
നാടോടികലകളും കൈവേലകളും നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. ഒരു കലാകാരന്റെ പാരമ്പര്യമായ അറിവിന്റെയും സ്വന്തം കരവിരുതിന്റെയും ഉൽപ്പന്നമാണ് ഒരു കരകൗശലവസ്‌തു. നൂറ്റാണ്ടുകൾക്കുമുമ്പ് ആരംഭിച്ചതും മുമ്പുണ്ടായിരുന്ന അതേ വൈകാരിക ബന്ധത്തോടും വിശ്വാസത്തോടും കൂടി തുടർന്നുപോരുന്നതുമാണ് നാടോടി കൈവേലകൾ. നാടൻ കരവിരുതുകളെ പൊതുവെ മൂന്നായി തരംതിരിക്കാം. 1. ആത്മീയ ജീവിതവുമായി ബന്ധപ്പെട്ടവ. അനുഷ്‌ഠാനവും ആരാധനയുമായി ബന്ധപ്പെട്ട വസ്‌തുക്കൾ നിർമ്മിക്കുന്നത് ഈ വിഭാഗത്തിൽ പെടുന്നു. 2. ഭൗതികജീവിത...