Home Authors Posts by കെ.പി.അജിതന്‍

കെ.പി.അജിതന്‍

4 POSTS 0 COMMENTS

ഉപദേശം

  കവികളേയും ചിന്തകരേയും ഒരിക്കലും വട്ടത്തിലാക്കാൻ ശ്രമിക്കരുത് ഏതു സമയവും അവർ വട്ടത്തിനുള്ളിലും പുറത്തുമാകാം   ഏതു കുപ്പിക്കും അനുയോജ്യമായ ജലമായി അവരെ കാണരുത്     ഒരേ സമയം അവർ ഇരയും വേട്ടക്കാരനുമാകാം പീഡിതരുടെ വേദന തിരിച്ചറിയാനും വഞ്ചകരുടെ കുടിലത തിരിച്ചറിയുവാനും അവർക്ക് കഴിയും   അവർ മാറുന്ന പ്രകൃതിയെപോലെയാണ് ചിലപ്പോളവർ ആർത്തലച്ചു വരുന്ന തിരമാലകളെപോലെയാകും..... വരണ്ട ഭൂമിയിൽ ഇരച്ചു പെയ്യുന്ന മഴപോലെ.... &n...

മടക്കം

പുറപ്പെടും മുമ്പ്കണ്ണാടിയില്‍ നോക്കിയില്ലഒരുങ്ങിയില്ലമുത്തപ്പന്റെ ചിത്രത്തിനു മുന്നില്‍പ്രാര്‍ത്ഥനാ നിര്‍ഭരനായികൈകൂപ്പി നിന്നില്ലഇറങ്ങുമ്പോള്‍ ആരോടുംയാത്ര പറഞ്ഞില്ലഅമ്മയുടെ തേങ്ങലിന്ചെവി കൊടുത്തില്ലപിന്‍ തിരിഞ്ഞു നോക്കിയില്ലകല്യാണപന്തലില്‍ വാടി വീണുജമന്തിപൂക്കളെചവിട്ടിയരച്ചു നടക്കുന്നതായിഭാവിച്ചതേയില്ലഎതിരെ വന്ന പരിചയക്കാരുടെ പുഞ്ചിരിക്ക്മുഖം കൊടുത്തില്ലപത്തുവര്‍ഷം പഠിച്ചസ്കൂളിനു മുന്നിലൂടെ കടന്നു പോയപ്പോള്‍കണ്ടതായി ഭാവിച്ചതേയില്ലമുഷിഞ്ഞ തോള്‍സഞ്ചിയില്‍അമ്മ ഇസ്തിരിയിട്ടുവച്ച ഉടുപുടവകള്‍ഉള്ളതായി...

സര്‍ക്കസ്

ജീവിതംഒരു സര്‍ക്കസാണെന്ന്!പറഞ്ഞതാരായിരുന്നു?ഒരു ഞാണിന്മേല്‍ കളിഒന്ന് ശ്രദ്ധ തെറ്റിയാല്‍ മതിഒരടി തെറ്റിയാല്‍ മതികഴിഞ്ഞു എല്ലാംകുന്ത മുനയില്‍ കിടക്കുന്നസര്‍ക്കസ് കലാകാരിക്കറിയാമോകുന്തം കാലില്‍ സന്തുലനം ചെയ്യുന്നുകലാകാരന്റെ ദയാദാക്ഷ്യണ്യമാണ്തന്റെ ജീവിതമെന്ന്ജീവിതംഒരു നീക്കുപോക്കാണെന്ന്പറഞ്ഞതാരായിരുന്നു?മുന്നില്‍ ഇരയെ കണ്ടസിംഹത്തിന്റെ ശാന്തതഎപ്പോള്‍ ഭുജിക്കപ്പെടുമെന്ന്ആര്‍ക്കറിയാം?ശാന്തമായ കടല്‍ പോലെതിരമാലകള്‍ ആര്‍ത്തലച്ചു വന്ന്കരയെടുക്കുന്നതെപ്പോഴാണെന്ന്ആര്‍ക്കറിയാം?മരണക്കിണറില്‍മരണഭയംഇല്ലാതെബൈക്ക...

ശകുനം

വലതുവശത്തുകൂടെ പറന്നുപോയകാക്കനിറകുടം ഇരട്ട മൈനഅകിടു ചുരത്തിയ പശുഅഭിസാരികഇവയെല്ലാം നല്ല ശകുനങ്ങളാണെന്ന് കേട്ടിട്ടുണ്ട്എതിരെ വന്ന സന്യാസികുറ്റിച്ചൂല്‍വഴിക്ക് കുറുകെ ചാടിയപ്പോയ കരിമ്പൂച്ചഒറ്റമൈനനില ഘടികാരംഉടഞ്ഞ കണ്ണാടിഅപശകുനങ്ങളുടെ ഘോഷയാത്ര.പുലര്‍ച്ചേ അടുക്കളയിലേക്കു പോയ അമ്മഅടുപ്പില്‍ രുചിയൂറുന്ന എന്തോ വേവുന്നുണ്ടെന്ന്വിളിച്ചറിയിക്കുന്ന സുഗന്ധംകിടക്കവിട്ടെഴുന്നേറ്റ്ദ്രുതഗതിയില്‍ പ്രഭാതകര്‍മ്മംആവിപരക്കുന്ന ഭക്ഷണത്തിനു മുന്നില്‍ അമ്മയുടെ വാത്സല്യത്ത്ന്റെ ഇളം ചൂട്അഭിമുഖ പരീക്ഷക്കിറങ്ങുമ്പോള്‍മുന്നി...

തീർച്ചയായും വായിക്കുക