കോഴിശ്ശേരി രവീന്ദ്രനാഥ്
ബാക്കിപത്രം
ജീവിതത്തിന്റെ കണക്കുബുക്കിന്നലെ ജിജ്ഞാസയോടെ ഞാൻ നോക്കിയപ്പോൾ, അർത്ഥമെന്തോ ചുണ്ടിൽ പുഞ്ചിരിയൂറി, യെ- ന്നുളളിൽ നേർത്തുളെളാരു തേങ്ങൽകേട്ടു! ലാഭവും നഷ്‌ടവും കൂട്ടിക്കുറച്ചുഞ്ഞാൻ മിച്ചമതെത്രയുണ്ടെന്നു നോക്കി മിച്ചമായെൻ ബാക്കിപത്രത്തിലുണ്ടേറെ നഷ്‌ടങ്ങളെന്നു മനസ്സിലാക്കി! ഒന്നോർത്തുനോക്കിയാ,ലൊറ്റജന്മംകൊണ്ടു നാമെന്തുനേടുമീ ജീവിതത്തിൽ? രണ്ടാമതൊന്നിനായ് സജ്ജമാകാനുളള- തൊന്നത്രെയാദ്യം ലഭിച്ചജന്മം! ആദ്യത്തെ ജന്മത്തിൽ കാട്ടുന്നതൊക്കെയും ശുദ്ധമണ്ടത്തരങ്ങളായിരിക്കാം! ആരെന്നുമേതെന്നുമെന്തെന്നുമൊക്കെ നാം നന്ന...
പൊക്കാനാളുണ്ടെങ്കിൽ
ശൂന്യാകാശയാത്രയെക്കുറിച്ച് പഠിപ്പിക്കുമ്പോൾ അധ്യാപകൻ കുട്ടികളോട് പറഞ്ഞുഃ “റഷ്യക്കാർ റോക്കറ്റിലൊരു പട്ടിയെ ബഹിരാകാശത്തേക്ക് അയയ്‌ക്കുകയുണ്ടായി.” തുടർന്ന് ഒരു ചോദ്യം- “ഇതിൽനിന്ന് എന്താണ് മനസ്സിലാക്കേണ്ടത്?” ഉത്തരത്തിനുവേണ്ടി പരതിക്കൊണ്ടിരിക്കുന്ന കുട്ടികളെ ഓരോരുത്തരെയും ആകാംക്ഷാപൂർവ്വം ശ്രദ്ധിച്ചിട്ട് ക്ലാസ്സിലെ സമർത്ഥനായ രാമുവിൽ അദ്ദേഹം കണ്ണുനട്ടു. “രാമു പറയണം.” സന്തോഷത്തോടെ രാമു എഴുന്നേറ്റു. “പൊക്കാനാളുണ്ടെങ്കിൽ ഏതു പട്ടിയെ വേണമെങ്കിലും എവിടെവരെയും പൊക്കാം സാർ.” ഒരു പൊത...
ഹിരണ്മയേന പാത്രേണ!
ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ അർബാമിഞ്ചിൽ വെച്ചാണ് ‘ഉൺമ’യുടെ 204-ാം ലക്കം വായിച്ചത്. ‘മതനിഷ്‌ഠയുടെ മണ്ണിൽ തീവ്രവാദ വിഷസസ്യം’ എന്ന ശീർഷകത്തിൽ കുരീപ്പുഴ ശ്രീകുമാർ എഴുതിയ കുറിപ്പ് ഉളളിൽ തട്ടി. ലേഖനത്തിൽനിന്ന് ഒരുഭാഗം ഇങ്ങനെഃ ‘ലോകത്തെ ഏതു മതതീവ്രവാദിയും മതനിഷ്‌ഠകളിൽ ശ്രദ്ധാലുവാണ്. നിസ്‌കരിക്കുക, ബലിയിടുക, മുട്ടുകുത്തുക തുടങ്ങിയ എല്ലാ കർമ്മങ്ങളും അവർ കൃത്യമായി അനുഷ്‌ഠിക്കും. കൃത്യമായി വേദപുസ്‌തകങ്ങൾ വായിക്കും. മതത്തിന്റെ യൂണിഫോമിട്ടു നടക്കും. ആക്ഷൻ സമയത്തു മാത്രമേ ഇവർ യൂണിഫോം മാറ്റാറുളളൂ....