Home Authors Posts by വ്ലാദിമർ കൊറലങ്കോവ്‌

വ്ലാദിമർ കൊറലങ്കോവ്‌

Avatar
43 POSTS 0 COMMENTS

പത്ത്‌

അവന്‌ അഞ്ചുവയസ്സായി. അവൻ ക്ഷീണിച്ചിരുന്നു. മെലിഞ്ഞ ശരീരപ്രകൃതമാണ്‌. അകത്തളത്തിൽ, മുറികളിൽ അവൻ നടന്നു. ഒരുപക്ഷേ സ്വതന്ത്രനായി ഓടി നടന്നു. അവന്റെ നടത്തം കണ്ടാൽ ഒരപരിചിതന്‌ അത്ഭുതം തോന്നും. അത്രക്കും ആത്മവിശ്വാസത്തോടെയാണവന്റെ പോക്ക്‌. അവൻ ആഗ്രഹിക്കുന്നതെന്തും എവിടെനിന്നും എടുക്കാൻ മറ്റാരേയുമാശ്രയിക്കേണ്ടതില്ല. അവൻ അന്ധനാണെന്നുപോലും പക്ഷേ, ഒരപരിചിതൻ തിരച്ചറിഞ്ഞേക്കില്ല. ഏറിവന്നാൽ ആ അപരിചിതന്‌ അവൻ ഒരു സ്വപ്നാടനക്കാരനാണെന്നേ തോന്നുകയുളളു. അവ്യക്ത വിദൂരങ്ങളിലേക്ക്‌ ദൃഷ്‌ടി പായിച്ചു നടക്കുന്ന, ധ്യാനപരന...

ഒന്ന്‌

രാത്രിയുടെ മൃതാവസ്ഥയിൽ ഒരു കുഞ്ഞ്‌ പിറന്നു. തെക്കുപടിഞ്ഞാറൻ പ്രവശ്യയിലെ ഒരു സമ്പന്നകുടുംബത്തിലാണത്‌. ഭാരിച്ച ക്ഷീണത്തോടെ മാതാവ്‌ കിടന്നു. തന്റെ കുഞ്ഞിന്റെ ആദ്യനിലവിളി കേൾക്കവേ അവൾ, തന്റെ കിടക്കയിൽ നിന്നും ദുർബ്ബലമായി ഇളകാൻ ശ്രമിച്ചു. കുഞ്ഞിന്റെ സ്വരം തീരെ നേർത്തതായിരുന്നു. മാതാവിന്റെ ചുണ്ടുകൾ എന്തോ മന്ത്രിച്ചു. അവ്യക്തമായിരുന്നു ആ മന്ത്രണം. അവളുടെ കണ്ണുകൾ അടഞ്ഞുതന്നെയാണിരുന്നതപ്പോഴും. അവളുടെ വായ വേദനകൊണ്ടോ, അസ്വസ്ഥതകൊണ്ടോ കോടിപ്പോകുന്നതായും കണ്ടു. നേർത്ത രേഖകൾ പോലുളള ചുണ്ടുകൾ. ആ വിറയാർന്ന ചു...

അന്ധഗായകൻ

Generated from archived content: anthagayakan.html Author: korolenkov

തീർച്ചയായും വായിക്കുക