വ്ലാദിമർ കൊറലങ്കോവ്
എട്ട്
ഈ സംഭവം കാൺകെ മാക്സിം അമ്മാവന് പരിഭ്രാന്തിയുളവായി. ശരീരശാസ്‌ത്രസംബന്ധിയും മനഃശാസ്‌ത്രസംബന്ധിയുമായ പുസ്‌തകങ്ങൾ വാങ്ങി അദ്ദേഹം വായനയിൽ മുഴുകി. ഒരു ശിശുവിന്റെ ആത്മാവിനെക്കുറിച്ച് അതിന്റെ വളർച്ചയേയും വികാസത്തേയും സംബന്ധിച്ച ദുരൂഹതകളെക്കുറിച്ച് പ്രബോധിപ്പിക്കുന്ന ഗ്രന്ഥങ്ങൾ സ്വന്തം അതിരറ്റ ഊർജ്ജം ചെലവാക്കിക്കൊണ്ട് വായിക്കുവാൻ അദ്ദേഹം ആരംഭിച്ചു. ഇത്തരം വായന അദ്ദേഹത്തിന് ഒരു പുതുജീവനേകി. താൻ ഒരു പാഴ്‌വസ്‌തുവാണെന്ന ധാരണ അദ്ദേഹം ഉപേക്ഷിക്കുന്നിടത്തെത്തി, ജീവിതസംഘർഷത്തിന് താനുപയുക്തനല്ലെന്ന കാഴ്...
ആറ്
അവന്റെ മൂന്നാമത്തെ ഹേമന്തകാലം കഴിഞ്ഞിരുന്നു. എവിടെയും മഞ്ഞായിരുന്നു. മഞ്ഞുരുകിക്കൊണ്ടുമിരുന്നു. അരുവികൾ സ്വരഘോഷത്തോടെ ഇളകിയാടിത്തുടങ്ങി. ആ ശൈത്യകാലമത്രയും ആ കുഞ്ഞിനസുഖമായിരുന്നു. അവനെ മുറ്റത്തേക്കു കൊണ്ടുപോയതേയില്ല. ഇപ്പോൾ അവന് അനുകൂലമായ കാലാവസ്ഥയായി. അസുഖം ഭേദപ്പെട്ടു തുടങ്ങി. വസന്തകാലമണയുകയായി. അതിന്റെ നവോന്മേഷം ആ വീട്ടിൽ മുഴുവനും ഉണ്ടായി. ഉണർവ്വ് ഇരട്ടിയായി. ഉല്ലാസവാനായ സൂര്യൻ മുറികളിലേക്ക് സുഖപ്രകാശം വീശി. പുറത്ത് തൊടിയിൽ നഗ്നങ്ങളായ ബീച്ച് മരച്ചില്ലകൾ കാറ്റിലാടിക്കൊണ്ടിരുന്നു. ദൂരെ ...
ഒൻപത്
ആ കുട്ടിയുടെ ലോകം വികസിച്ചു. അവന്റെ സംവേദനക്ഷമമായ ശ്രവണേന്ദ്രിയം അവനോട് ലോകത്തെയും പ്രകൃതിയേയും കുറിച്ച് കൂടുതൽ സംസാരിച്ചു. പക്ഷേ അന്ധകാരം-അഗാധവും തുളച്ചു കയറാനാകാത്തത്ര നിബിഡവുമായ അന്ധകാരം എപ്പോഴും അവനുചുറ്റും തൂങ്ങിക്കിടന്നു. അവന്റെ തലച്ചോറിൽ ഒരു ഇരുണ്ട മേഘം ഭാരിച്ചുകൊണ്ടുമിരുന്നു. അവന്റെ ജന്മദിനം തൊട്ട് അതങ്ങനെയായിരുന്നു. അവൻ അതുമായി ഇടപഴകി പൊരുത്തം വന്നിരിക്കണം. അവന്റെ നിർഭാഗ്യവുമായി അവൻ ഒത്തുതീർപ്പിലെത്തിയിരിക്കണമെന്നനുമാനിക്കാം. പക്ഷേ അവനതിനു കഴിഞ്ഞില്ല. ആ അന്ധകാരത്തിൽനിന്നും പുറത്തുചാ...
ഏഴ്
വസന്തകാലം കൊണ്ടുവന്ന ആ കുഴക്കം കുറച്ചുനാൾ നിലനിന്നു. ദിനങ്ങൾ പോകെ കത്തിത്തിളക്കുന്ന സൂര്യൻ താഴേക്കിറങ്ങിക്കൊണ്ടിരുന്നു. പ്രകൃതിയുടെ താളം സാധാരണഗതിയിലേക്കായി തുടങ്ങി. ജീവിതം എപ്പോഴുമെന്നപോലെ സംഘർഷത്താൽ മുറുകി. മൂടി തുറന്ന് പ്രവർത്തിപ്പിച്ചു തുടങ്ങിയ ഒരു യന്ത്രത്തെപ്പോലെ ജീവിതത്തിന്റെ ഗതിവേഗം വർദ്ധമാനമായി. പുൽത്തകിടിയിൽ ഹരിതനിറമാർന്നു വന്നു. അന്തരീക്ഷമാകെ ബർച്ച് മുകുളങ്ങളുടെ സുഗന്ധം പടർന്നു തുടങ്ങി. അരികിലുളള ഒരു പുഴയുടെ തീരത്തേക്ക് കുഞ്ഞിനെ കൊണ്ടുപോകാമെന്ന് വീട്ടുകാർ തീരുമാനിച്ചു. അമ്മ അവ...
നാൽപ്പത്തിയൊന്ന്
ആ ശരത്‌കാലത്തുതന്നെ ഈവ്‌ലീന തന്റെ മാതാപിതാക്കളോട് ജന്മിഗേഹത്തിലെ അന്ധയുവാവിനെ താൻ വിവാഹം കഴിക്കാൻ തീരുമാനിച്ചെന്നും, തന്റെ തീരുമാനം ലംഘനമില്ലാത്തതാണെന്നും അറിയിച്ചു. അവളുടെ അമ്മ കരയാനാരംഭിച്ചു. പക്ഷെ, പിതാവാകട്ടെ പ്രതിമക്കുമുന്നിൽ മുട്ടുകുത്തിനിന്ന് പ്രാർത്ഥിച്ചു. അതിനുശേഷം തന്റെ മനസ്സിന്റെ വിളി അനുസരിച്ച് ദൈവഹിതം അതുതന്നെയെന്ന് പ്രഖ്യാപിച്ചു. *********** അവർ വിവാഹിതരായി. പൈത്തോറിന്റെ ജീവിതം നവവും പ്രശാന്തവുമായൊരു സന്തുഷ്‌ടിയാൽ നിറഞ്ഞു. എന്നിരുന്നാലും, ഈ സന്തുഷ്‌ടിക്കുപിന്നിൽ എവിടെയൊ വ...
അഞ്ച്
വളരെ വേഗം അവൻ അമ്മയെ തിരിച്ചറിയാൻ പഠിച്ചു. അവളുടെ നടത്തത്തിന്റെ രീതി, വസ്‌ത്രങ്ങളുടെ കിരുകിരുപ്പ്, അങ്ങനെയങ്ങനെ അവന് മാത്രം തിരിച്ചറിയാൻ കഴിയുന്ന ഒരായിരം അടയാളങ്ങൾ. ആ മുറിയിൽ എത്രപേരെങ്കിലും ഉണ്ടായിക്കൊളളട്ടെ-അവർ എവിടെയൊക്കെ നടക്കട്ടെ, അവൻ നേരെ അമ്മയുടെ അടുത്തെത്തിക്കൊളളും. പൊടുന്നനെയാണെങ്കിലും ആരെങ്കിലും അവനെ കൈകളിൽ കോരിയെടുത്താൻ അമ്മയാണെങ്കിൽ അതിവേഗം അതവൻ തിരിച്ചറിയുകതന്നെ ചെയ്യും. മറ്റുളളവർ എടുത്താൽ അവൻ ആ കുഞ്ഞുവിരലുകൾ കൊണ്ട് അവരുടെ മുഖങ്ങളിൽ തപ്പിക്കൊണ്ട്, ആ വീട്ടിലെ അംഗങ്ങളാരെങ്കിലുമാണ...
നാൽപ്പത്തിരണ്ട്
മൂന്ന് വർഷം കടന്നുപോയി. ശ്രദ്ധേയനായ ഒരു പുതിയ ഗായകന്റെ ഗാനധാരയിൽ മുഴുകാനായി ധാരാളം ശ്രോതാക്കൾ കീവ് ഉത്സവപ്പറമ്പിൽ എത്തിയിരുന്നു. എന്നിരുന്നാലും, അയാളുടെ ചരിത്രത്തെക്കുറിച്ചും, ഗാനസിദ്ധികളെക്കുറിച്ചുമൊക്കെ ഭയങ്കര കഥകൾ പരന്നിരുന്നു. അയാൾ ഉന്നതകുലജാതനാണെന്നും നന്നെ കുഞ്ഞായിരിക്കുമ്പോൾ ഒരു സംഘം അന്ധയാചകർ അയാളെ സ്വന്തം വീട്ടിൽനിന്നും കവർന്നു കൊണ്ടുപോയി അവരുടെ ഒപ്പം നാട്ടിൻപുറങ്ങളിലൊക്കെ അലഞ്ഞു തിരിഞ്ഞു നടന്നു. ഒടുവിൽ പ്രശസ്തനായൊരു പ്രൊഫസർ അയാളുടെ ഗാനാലാപ പ്രസിദ്ധി മനസ്സിലാക്കി. അതോ അയാൾ സ്വന്തം ഇഷ...
നാൽപ്പത്
ജൂലൈ മാസത്തിലെ ഊഷ്‌മളമായ ഒരു സായാഹ്‌നം! രാത്രി ആയതിനാൽ വിശ്രമിക്കുന്നതിനായി ഒരു കുതിരവണ്ടി സമീപസ്ഥമായ കാനനപ്രദേശത്തിലുളള പുൽമേടിന്റെ അരികിലേക്ക് നീക്കിനിർത്തി. ഉഷസ്സ് പൊട്ടിവിടർന്നതോടെ റോഡിലേക്ക് രണ്ട് അന്ധയാചകർ എത്തി. അതിലൊരാൾ വായ്‌പാട്ടിന്റെ സ്വരത്തിലാണെങ്കിലും കാലപ്പഴക്കത്താൽ ഇടമുറിഞ്ഞുപോയ ഈണത്തിൽ ഒരു പ്രഭാത പ്രാർത്ഥന ചൊല്ലുന്നുണ്ടായിരുന്നു. റോഡിൽ, കുറച്ച് താഴെയായി ഉണക്കമത്സ്യം നിറച്ച കാളവണ്ടിനിരകൾ ശബ്‌ദകോലാഹലത്തോടെ നീങ്ങിക്കൊണ്ടിരുന്നു. നേരെ മുന്നിലുളള രണ്ട് അന്ധഗായകരെ ആരോ വിളിക്കു...
നാല്
ആ കുഞ്ഞ് അന്ധനായി ജനിച്ചു. ഈ നിർഭാഗ്യത്തിന് ആരെ പഴിക്കുവാൻ? ആരെയുമില്ല. ആരുടെയും ഭാഗത്തുനിന്നും ഒരു ‘ചീത്ത ഉദ്ദേശ’വും ഉണ്ടായിട്ടില്ല. ഇങ്ങനെ ഒരു ദൗർഭാഗ്യം സംഭവിച്ചതിന്റെ രഹസ്യം ജീവിതത്തിന്റെ ദുരൂഹമായ വ്യാമിശ്രതകൾക്കുളളിൽ എവിടെയോ പതിയിരിക്കുന്നുണ്ടാവും. ഓരോ തവണയും കുഞ്ഞിന്റെ മുഖം കാണുമ്പോഴും അമ്മയുടെ മനസ്സ് തിക്ത വേദനയാൽ ചുളുങ്ങിപ്പോകുമായിരുന്നു. തന്റെ മകന്റെ കഴിവുക്കുറവ് കണ്ട് മറ്റേത് അമ്മയെപ്പോലെ അവളും ഖേദിച്ചു. അവന്റെ ജീവിതത്തിലവനെ കാത്തിരിക്കുന്ന കഠിനകാലങ്ങളെപ്പറ്റി അവൾ ഓരോന്നു നെയ്തു ...
മുപ്പത്തിയൊൻപത്
ഒരുപക്ഷെ, അതൊരു വിറയലിന്റെ ഭവിഷ്യത്തായിരിക്കാം; ഒരുപക്ഷേ അതൊരു ആത്മീയ പ്രതിസന്ധിയുടെതായ ദീർഘകാലത്തെ സമാപനവുമായിരിക്കാം. ഒരുപക്ഷെ അവ രണ്ടിന്റെയും മിശ്രിതവുമായിരിക്കാം. കാരണം എന്ത് തന്നെയായാലും, അടുത്ത ദിവസം പൈത്തോർ തന്റെ മുറിയിൽ ജ്വരബാധിതനായി ഇരിക്കുകയായിരുന്നു. മുഖത്ത് വികൃതഗോഷ്‌ടികളുമായി അയാൾ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇടയ്‌ക്കിടെ അയാൾ എന്തോ ശ്രദ്ധിക്കുന്നതായി കാണപ്പെട്ടു; ഇടയ്‌ക്കിടെ അയാൾ എവിടെയോ ധൃതി പിടിച്ചുപോകാനെന്നപോലെ ചാടിയെഴുന്നേൽക്കും-പട്ടണത്തിൽ നിന്നും വിളിച്ചു വരുത്തിയ പ...