കൂറ്റനാട് വി. ബാലൻ
പറയസമുദായത്തിന്റെ ആചാരഭക്ഷണങ്ങൾ
പാലക്കാട് ജില്ലയുടെ വിവിധഭാഗങ്ങളും മലപ്പുറം, തൃശൂർ ജില്ലയുടെ ഏതാനും ഭാഗങ്ങളും ഉൾപ്പെടുന്ന വളളുവനാടൻപ്രദേശങ്ങളിൽ വസിക്കുന്ന പട്ടികജാതിയിൽപെട്ട പറയൻസമുദായക്കാർക്കിടയിൽ ഇന്നും ഒട്ടേറെ ആചാരാനുഷ്‌ഠാനങ്ങൾ നിലനിൽക്കുന്നു. സമുദായത്തിന്റെ കെട്ടുറപ്പിനുവേണ്ടി ഓരോ അംഗത്തിന്റേയും ജീവിതകാലപെരുമാറ്റച്ചട്ടങ്ങളെ സംബന്ധിച്ച അലിഖിത ‘സമുദായഭരണഘടനയും’ ചട്ടങ്ങൾ ലംഘിക്കുന്നവരെ വിചാരണചെയ്‌ത് ശിക്ഷിക്കാനധികാരമുളള മൂപ്പൻമാരും നിലവിലുണ്ട്. ഇക്കാര്യങ്ങളെപ്പറ്റി വിശദീകരിക്കുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. വള...