Home Authors Posts by കൊന്നമൂട്‌ വിജു

കൊന്നമൂട്‌ വിജു

0 POSTS 0 COMMENTS

സ്വാർത്ഥൻ

തിളങ്ങിടുന്ന നിന്റെ- യ്യൗവ്വനത്തുടിപ്പിലൊട്ടും മത്തനായതില്ല പിന്നെ, സ്വൽപമായ്‌ ഭയന്നു ങാൻ. മുഴുത്തമേനിയിൽ തുറിച്ചു- നിന്ന സൗന്ദര്യത്തിലായ്‌ അർബുദം പടർന്നതിൽ കരഞ്ഞതില്ലയൊട്ടുമേ... അത്രയേറെ നിന്നെ ഞാൻ കൊതിച്ചുപോയതാണോ ഇത്രയേറെ ആശ്വസിക്കുവാൻ- കഴിഞ്ഞ കാരണം? Generated from archived content: poem4_june.html Author: konnamoodu_viju

അപസ്വരങ്ങൾ

ഇറേസറില്ലാത്ത പെൻസിൽ കൊണ്ടവൾ ഹൃദയത്തിൽ ചില കുറിപ്പുകൾ കോറി പുനർവായനയ്‌ക്ക്‌ അഴിക്കേണ്ട വരി മുഴച്ചു നിൽപ്പുണ്ടെൻ കരളിലിപ്പോഴും Generated from archived content: poem2july.html Author: konnamoodu_viju

സ്വാർത്ഥൻ

തിളങ്ങിടുന്ന നിന്റെ- യൗവനത്തുടിപ്പിലൊട്ടും മത്തനായതില്ല പിന്നെ, സ്വല്‌പമായ്‌ ഭയന്നു ഞാൻ. മുഴുത്തമേനിയിൽത്തുറിച്ചു നിന്ന സൗന്ദര്യത്തിലായ്‌ അർബുദം പടർന്നതിൽ കരഞ്ഞതില്ലയൊട്ടുമേ... അത്രയേറെ നിന്നെ ഞാൻ കൊതിച്ചുപോയതാണോ ഇത്രയേറെ ആശ്വസിക്കുവാൻ കഴിഞ്ഞകാരണം...? Generated from archived content: poem13_oct1_05.html Author: konnamoodu_viju

തോന്നയ്‌ക്കലെ കവിയരങ്ങ്‌

പൊട്ടിക്കരഞ്ഞുപോയ്‌ മഹാകവി, പൊത്തിചെവിരണ്ടുമൊപ്പം. ഇത്രയേറെ ദുരവസ്ഥയോതൻ- ബർത്ത്‌ഡേ പാർട്ടിക്ക്‌ കഷ്‌ടമായി! Generated from archived content: poem12_mar9.html Author: konnamoodu_viju

വിശ്രമം

വയർ വരിഞ്ഞുമുറുക്കി ഉടൽ തളർന്നുവീഴുമ്പോഴും കാലുകൾ വരിഞ്ഞുകെട്ടി ആണി തറയുമ്പോഴും കാളയ്‌ക്കു കുറച്ചു വിശ്രമം കിട്ടുന്നതപ്പോഴാണ്‌. ലാടത്തിനോ? തുരുത്തിയിൽ തിളച്ച്‌ ചുറ്റിക തറഞ്ഞ്‌, പരുവം വന്ന്‌ കുളമ്പിനടിയിൽ ഉരഞ്ഞുതീരണം...! Generated from archived content: poem28_sep2.html Author: konnamoodu_viju

തീർച്ചയായും വായിക്കുക