കൊമ്പൻ
ഓണക്കളി, ഓണസദ്യ, ഓണചന്ത എന്നിങ്ങനെ ഓണം
ഓണക്കളി, ഓണസദ്യ, ഓണചന്ത എന്നിങ്ങനെ ഓണവുമായി ബന്ധപ്പെട്ട പല കാര്യങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടാകാം. ‘ഓണ ഓർമ്മ’ എന്നത് ഒരു സാധാരണ ഉപയോഗത്തിലുളള ഒന്നല്ല എന്നു മനസ്സിലാക്കിക്കൊണ്ടും, ഈ ഓണം എന്ന സംഭവം എന്റെ ദൈന്യംദിന ജീവിതത്തിൽ ഒരു ‘വാർത്ത’ എന്ന നിലയിലേക്ക് അധഃപതിച്ചുവെന്നും അറിയിച്ചുകൊണ്ട് ഞാൻ തുടങ്ങട്ടെ. പണ്ടൊക്കെ ഓണം എന്റെ സുഹൃത്ത് മണിയുടെ വീട്ടിലെ ഊണിലാണ് അവസാനിച്ചിരുന്നത്. സ്കൂൾ അവധിക്ക് നാട്ടിലെ ഓണാഘോഷക്കമ്മറ്റിയുടെ പരിപാടികളൊക്കെയുണ്ടെങ്കിലും ഓണസദ്യ ഒരു എടുത്തു പറയേണ്ട ഇനം തന്നെ. ഇല നി...