Home Authors Posts by കൊല്ലം ശേഖർ

കൊല്ലം ശേഖർ

0 POSTS 0 COMMENTS

ചുഴി

ഇവിടെ ഞാന്‍ ജീവിത-ച്ചുഴിയില്‍ വീണുഴലുന്നു!ഇവിടെന്റെ പ്രാണന്‍പിയ്ക്കുന്ന രാവുകള്‍!കരിമേഘമുയരുന്നു!മാനം കറുക്കുന്നു!കാര്‍മേഘ ഘര്‍ഷണംഭീതി പരത്തവേ..?ആര്‍ത്തലച്ചിങ്ങിതാ..പേമാരി പെയ്യുന്നു!ഇവിടെയെന്നോര്‍മകള്‍;ഈ നീര്‍ത്തടങ്ങളില്‍ചിറകെട്ടിനിര്‍ത്തവേ-കണ്ണുകള്‍ ചോരുന്നു! Generated from archived content: poem11_oct6_13.html Author: kollam_sekhar

നാരി

രാഷ്ര്ടം നാരിക്കുവൻവിലയേകു ന്നിതെപ്പോഴും പാപമീനരനെയോ? പകലിലും; ക്രൂശിച്ചീടുന്നു. അഴകല്ലോ നാരീ നിൻ തേൻമൊഴിയും; പൂം കണ്ണീരും വരമല്ലോ! നിൻ ചൊടികളും വിഷദംഷ്ര്ടങ്ങളും. Generated from archived content: poem3_oct16_07.html Author: kollam_sekhar

ചങ്ങാതി

എവിടെയോ? സൗഹൃദപൊൻ നൂലുപൊട്ടിയെൻ; ചങ്ങാതിയെങ്ങോ പോയ്‌ മറഞ്ഞൂ... ഇരവിൻ കരങ്ങളിലൊരു- നേർത്ത സ്‌പർശമായ്‌ നിഴലുകൾതെന്നി മറഞ്ഞുമന്ദം. ആത്മബന്ധത്തിനുൾത്തീയിൽ നീറി ഞാൻ! വിവശനായ്‌ മിഴിനട്ടുനില്‌ക്കെ..! ഇനിയും മരിക്കാത്തയോർമ്മയിൽ വീണ്ടുമെൻ മനസ്സിന്റെ- തേങ്ങൽ വിതുമ്പി നിന്നു..! Generated from archived content: poem2_may28.html Author: kollam_sekhar

ഒന്നുപോൽ

തെറ്റായിരുന്നുവോ? ജീവിതവീക്ഷണം! തെറ്റിലൂടെന്നും ശരിക്കായുഴയുന്നിവൻ! തെറ്റും ശരിയും വേർതിരിച്ചീടുവാൻ! നേരായ പാതയിൽ പോവതിന്നാരിഹ...! ഏറ്റം ചെറുതേത്‌ വലുതേത്‌ വേർതിരിവ്‌ ആരാലറിഞ്ഞി- ങ്ങളന്നവനാരെടോ...? ആരിൽ ചെറുതുനീ- യാരിൽ വലുതുനീ- എല്ലാമൊരുക്കിയ- കൈകളിലൊന്നുപോൽ Generated from archived content: poem14_july.html Author: kollam_sekhar

തീർച്ചയായും വായിക്കുക