കോലഴി മുരളി
ഗുണവും മാനവും
പണ്ടു കേട്ടൊരു കഥയാണ്. ഒരു മുത്തശ്ശിക്കഥ. സാത്വികനായൊരു ഭകതന്‍ തീര്‍ഥാടനത്തിനിറങ്ങി. നടന്നാണു യാത്ര. രാത്രിയായാല്‍ ഏതെങ്കിലും ഉദാരമതികളുടെ വീട്ടില്‍ തങ്ങും. രാവിലെ യാത്ര തുടരും. അങ്ങനെ ഒരു രാത്രി, അയാള്‍ പരിചിതമല്ലാത്ത ഒരു ഗ്രാമത്തിലെത്തി. ഭേദപ്പെട്ടതെന്നു തോന്നിയ ഒരു ഭവനത്തില്‍ കയറി ചെന്നു. അവിടത്തെ ഗൃഹനാഥന്‍ ശ്രദ്ധിച്ചത് വഴിപോക്കന്റെ തോളത്തുണ്ടായിരുന്ന ഭാണ്ഡത്തെയായിരുന്നു. കാരണം, മോഷണം തൊഴിലാക്കിയിരുന്ന ഒരുവനായിരുന്നു ഗൃഹനാഥന്‍. മനസിലുദിച്ച പദ്ധതി മറച്ചുവെച്ചുകൊണ്ട്, ഹൃദ്യമായ ചിരിയോടെ ,അയാള...